fbpx Press "Enter" to skip to content

പുഴയില്‍ കുളിക്കുമ്പോള്‍ കുത്തൊഴുക്കില്‍ പെട്ടു മരണം മുന്നില്‍ കണ്ട തന്നെ അത്ഭുതകരമായി രക്ഷപെടുത്തി ഒന്നു മിണ്ടാതെ പോയ അജ്ഞാത മനുഷ്യനെ പറ്റിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: പുഴയില്‍ കുളിക്കുമ്പോള്‍ കുത്തൊഴുക്കില്‍ പെട്ടുപോയ തന്നെ അത്ഭുതകരമായി രക്ഷിച്ചിട്ട് ഒന്നു മിണ്ടാതെ പോയ അഞ്ജാത മനുഷ്യനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സാലി ബിന്‍ അലി എന്ന യുവാവാണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. പുഴയുടെ ആഴമുള്ള ഭാഗത്ത് പെട്ടുപോയ തന്നെ കൂടെയുള്ള അഞ്ചോളം സുഹൃത്തുക്കള്‍ കിണഞ്ഞു ശ്രമിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അവസാനം മരണം മുന്നില്‍ കണ്ടപ്പോള്‍ ദൈവദൂതനെ പോലെ ഈ മനുഷ്യന്‍ എത്തുകയായിരുന്നു വെന്നും യുവാവ് കുറിക്കുന്നു.

കണ്ണൂര്‍ ചിറക്കലിലെ പുഴയിലാലിയുന്നു സാലിയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. അപരിചിതന്‍ രക്ഷപ്പെടുത്തികഴിഞ്ഞപ്പോള്‍ നീ ബ്ലൂ വൈല്‍ കളിച്ചു മുങ്ങി മരിക്കാനുള്ള ടാസ്‌ക് എടുത്ത് വന്നതല്ലേ എന്ന് ആളുകല്‍ തമാശക്ക് ചോദിച്ചുവെന്നും സാലി തന്റെ പോസ്റ്റില്‍ കുറിക്കുന്നു
സാലി ബിന്‍ അലി ഫേസ്ബുക്കില്‍ എഴുതിയ അനുഭവ കുറിപ്പിന്റെ പൂര്‍ണ രൂപം;

ദൈവത്തിന്നു നന്ദി ഇന്ന് എന്റെ പുനര്‍ജന്മം ആണ് മരണത്തെ കുറച്ചു നേരം കണ്മുന്നില്‍ കണ്ടു

രാവിലെതന്നെ കായലില്‍ കുളിക്കാന്‍ പോയി നല്ല ഒഴുക്കുമുണ്ടായിരുന്നു

കുളിച്ചോണ്ടിരിക്കുമ്പോള്‍ ഒരു തോന്നല്‍ അപ്പുറത്ത് പോയി നീന്തി വന്നാലോ എന്ന് . ഇറങ്ങിയ സ്ഥലത്ത് അത്യാവശ്യം ആഴവും ഉണ്ടായിരുന്നു കുറച്ചു നീന്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം വന്നു ആഴം കൂടുതകുണ്ടല്ലോ നല്ല ഒഴുക്കുമുണ്ടല്ലോ എന്നുള്ള ചിന്ത വന്നതോടെ ഭയം കൂടി.

അങ്ങനെ തിരിച്ചു നീന്താന്‍ തീരുമാനിച്ചു തിരിച്ചു നീന്താന്‍ തുടങ്ങി നീന്തിയപോഴാണ് മനസ്സിലായത് ഒഴുക്കിനെതിരെയാണല്ലോ നീന്തുന്നതെന്ന് ഭയംകൊണ്ട് കൈകാലുകള്‍ കുഴയുകയാണ് വീണ്ടും ഒഴുക്കുള്ള ഭാഗത്തേക്ക് തിരിച്ചു നീന്തി എന്റെ ഭയം എല്ലാ ധൈര്യത്തേയും കീഴ്‌പെടുത്തി.

എന്റെ മുന്നിലുള്ള ജവാദിനെ വിളിച്ചു ജാവദേ പിടിക്കട എന്നെയൊന്ന് അവന്‍ പിടിചു അവനെ വിട്ടു എങ്ങനെയെങ്കിലും കരയിലേക്ക് എത്തണം എന്നുള്ള ചിന്തയില്‍ എന്റെ കൈകാലുകള്‍ കുഴഞ്ഞത്‌കൊണ്ടും ഉള്ളിലെ ഭയംകൊണ്ടും എനിക്ക് നീന്താന്‍ കഴിയുന്നില്ല.

ഞാന്‍ റഫീക്കാ അസറു വേഗം വന്നു പിടിക്കൂ എന്ന് മുങ്ങി പൊങ്ങിയപ്പോള്‍ പറഞ്ഞു. അപ്പൊഴേക്കും ഹനീഫക്കയും നിസാര്‍ക്കായും ഞങ്ങളുടെ എതിരായി നീന്തിവരുന്നുണ്ട് എല്ലാവരും പരിഭ്രാന്തരായി ആരും അടുത്തേക്ക് വരുന്നില്ല കാരണം മരണ വെപ്രാളത്തില്‍ ഞാന്‍ അവരെ പിടിചു താഴ്ത്തും എന്നുള്ള ചിന്തകൊണ്ടാവാം അവര്‍ അങ്ങനെ ചെയ്തത്. അത് കണ്ടതോട്കൂടി ഞാനുറപ്പിച്ചു എന്റെ മരണം .

നിസാര്‍ക്ക എല്ലാവരും വരൂ ആള്‍ മുങ്ങുന്നേയെന്നെല്ലാം പറയുന്നുണ്ടായിരുന്നു. നിസാര്‍ക്കയും ഹനീഫക്കയും എന്നെ ഒഴിഞ്ഞു നിന്നു കരയുടെ ഭാഗത്തേക്ക് എന്നെ തള്ളി അതുകൊണ്ട് കുറച്ചു നീങ്ങി കരയുടെ അടുത്തേക്ക് . ഞങ്ങള്‍ ആദ്യം കുളിച്ചിരുന്ന സ്ഥലത്തു ആരോടും മിണ്ടാതെ ഒരാള്‍ വന്ന് നീന്തി കളിക്കുന്നുണ്ടായിരുന്നു. അന്നേരം ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നു.

അവിടെ കുളിക്കാന്‍ വന്നവര്‍ എല്ലാവരും പരസ്പരം പരിചയപെടാറുണ്ട്. ഇയാളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നു ഞാന്‍. അങ്ങനെ ചിന്തിച്ചോണ്ട് ആണ് ഞാന്‍ അപ്പുറത്തേക്ക് നീന്തിവരാന്‍ പോയതും. ആ മനുഷ്യന്‍ ഞാന്‍ മുങ്ങുമ്പോള്‍ കുളി കഴിഞ്ഞു തല തോര്‍ത്തി കരയില്‍ നില്‍ക്കുകയായിരുന്നത്രെ.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!