സ്മാര്‍ട്ട്ഫോണ്‍ ആരാധകരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് സെപ്റ്റംബര്‍ ആറിനോ 12 നോ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യ പകുതിയില്‍ തന്നെ ഐഫോണ്‍ 8 അവതരിപ്പിച്ചേക്കുമെന്നാണ് മിക്ക ടെക് വെബ്സൈറ്റുകളും പ്രവചിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ആപ്പിളിന്റെ ഭാഗത്തുനിന്നു സ്ഥിരീകരണം വന്നിട്ടില്ല.

പേരിന്റെ കാര്യത്തിലും വ്യക്തതയില്ല.

ഐഫോണ്‍ 8, ഐഫോണ്‍ 7എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നീ പേരുകളിലായിരിക്കും പുതിയ ഐഫോണ്‍ അറിയപ്പെടാന്‍ സാധ്യത.

64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഐഫോണ്‍ 8 അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. ഒഎല്‍ഇഡി സ്ക്രീനും സ്റ്റോറേജിലെ മാറ്റങ്ങളുമായിരിക്കും പ്രധാന സവിശേഷതകള്‍.

4.70 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് കോര്‍ പ്രോസസര്‍, 3 ജിബി റാം, ഐഒഎസ് 11 എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍. OLED ബെസല്‍ലെസ്സ് പാനല്‍, AR ശേഷിയുള്ള ഒരു ലംബ ഡ്യുവല്‍ ക്യാമറ, 3d സെന്‍സിങ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ക്യാമറ, ഫേഷ്യല്‍ റെക്കഗ്നേഷന്‍, വയര്‍ലെസ് ചാര്‍ജിങ്, മികച്ച വാട്ടര്‍പ്രൂഫ് സംവിധാനം പ്രതീക്ഷിക്കുന്ന ഹാന്‍ഡ്സെറ്റില്‍ ഹോം ബട്ടണ്‍ ഉണ്ടായിരിക്കില്ല.

error: Content is protected !!