വെറുതെയല്ല മഹേന്ദ്രസിങ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിളിക്കുന്നത്. ഏകദിന മത്സരത്തിനിടെ അവസരം കിട്ടിയാല്‍ കിടന്നുറങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിനിടെയായിരുന്നു ധോണിക്ക് മാത്രം കഴിയുന്ന കുട്ടിയുറക്കം.

ടെസ്റ്റ് പരമ്പര നഷ്ടമായ ശ്രീലങ്ക ഏകദിന പരമ്പരയും ഇന്ത്യക്ക് മുന്നില്‍ അടിയറവെക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ശ്രീലങ്കന്‍ കാണികള്‍ കളി തടസപ്പെടുത്തിയത്. ഇന്ത്യക്ക് ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കുപ്പികളും മറ്റും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് അതിരുവിട്ട രോക്ഷ പ്രകടനം കാണികള്‍ നടത്തിയത്. ഇതേതുടര്‍ന്ന് 35 മിനിറ്റോളം മത്സരം തടസപ്പെട്ടിരുന്നു. ഇതുമതിയായിരുന്നു ഈ സമയം പരമാവധി ഉപയോഗിക്കാന്‍ തീരുമാനിച്ച ധോണി മൈതാനത്ത് ബാറ്റിംങ് വേഷത്തില്‍ കിടന്നുറങ്ങുകയായിരുന്നു.

ശ്രീലങ്ക ഉയര്‍ത്തിയ 218 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 61 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇതിന് ശേഷം ഒത്തുകൂടിയ ധോണിയും(67) രോഹിത് ശര്‍മ്മയും(124) ചേര്‍ന്നാണ് ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്.

error: Content is protected !!