സ്വയം ചിന്നിച്ചിതറിയാലും 400ഒാളം കുട്ടികള്‍ രക്ഷപ്പെടണം! സ്‌കൂളില്‍ കണ്ടെത്തിയ ബോംബുമേന്തി പോലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്ററോളം..

ഇന്‍ഡോര്‍: സ്വന്തം ജീവന്‍ കഷ്ണങ്ങളായി ചിന്നതെറിച്ചാലും 400ഒളം വരുന്ന കുട്ടികള്‍ രക്ഷപ്പെടണം. ഇതായിരുന്നു സ്‌കൂളില്‍ നിന്നും കണ്ടെത്തിയ ബോംബുമേന്തി ഓടുമ്പോള്‍ അഭിഷേക് പട്ടേല്‍ എന്ന പോലീസുകാരന്റെ മനസിലുണ്ടായിരുന്നത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലിയിലെ ചിത്തോറ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇത്തരം ഒരു സംഭവമുണ്ടായത്.

സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയിതായിരുന്നു ഹെഡ്‌കോണ്‍സ്റ്റബിള്‍ അഭിേഷക് പട്ടേലും മറ്റ് പോലീസുകാരും. ബോംബ് കണ്ടെത്തിയ ഉടനെ തന്റെ ജീവന്‍ വകവെക്കാതെ അഭിഷേക് പട്ടേല്‍ അത് തോളിലേന്തി ഓടുകയായിരുന്നു.

ബോംബ് പൊട്ടുകയാണെങ്കില്‍ അരകിലോമീറ്റര്‍ പരിധി വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന തിരിച്ചറിവാണ് ബോംബും തോളിലേന്തി ഓടാന്‍ കാരണം. ‘കുട്ടികള്‍ക്ക് യാതൊരു പരിക്കുമേല്‍ക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെ ഉള്ളില്‍’, അഭിഷേക് പട്ടേല്‍ തുറന്നു പറയുന്നു.

POLICEMAN RUNS 1 KM WITH 10 KG BOMB TO SAVE 400 SCHOOL CHILDREN IN MADYA PRADESH ..

error: Content is protected !!