നെടുംബാശ്ശേരി: ഖത്തർ എയർവേയ്സ്‌ വിമാനം കരിപ്പൂരിൽ ഇറക്കാൻ കഴിയാത്തതിനെ തുടർന്ന് 184 യാത്രക്കാർ നെടുംബാശ്ശേരിയിൽ കുടുങ്ങിയത്‌ മണിക്കൂറുകളോളം.

പുലർച്ചെ 3നാണ്‌ വിമാനം നെടുംബാശ്ശേരിയിൽ ഇറക്കിയത്‌.കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാനം കരിപ്പൂരിലേക്ക്‌ പറക്കുമെന്ന് പറഞ്‌ യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്തി.

എന്നാൽ,കാവസ്ഥ ഭേദമായപ്പോയേക്കും പെയിലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞിരുന്നു.ഈ വിവരം യാത്രക്കരെ അറിയിച്ചില്ല.രാവിലെ ഏഴ്‌ മണിയായിട്ടും വിമാനം പുറപ്പെടാതായപ്പോൾ അവർ പ്രകോപിതരായി.അപ്പോൾ മാത്രമാണ്‌ പെയിലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞ വിവരം അധികൃതർ വെളിപ്പെടുത്തിയത്‌.

വിമാനത്തിൽ നിന്നിറങ്ങിവിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്രക്കാർ രോഷാകുലരായി പകരം വിമാനം ഏർപ്പെടുത്താതെ ഇറങ്ങില്ലെന്ന് ഒരു വിഭാഗം യാത്രക്കാർ നിലപാടെടുത്തു.

എയ്‌ഡ്‌ പോസ്റ്റ്‌ എസ്‌.ഐ ഹറൂണിന്റെ നേതൃത്തത്തിൽ പോലീസ്‌ എത്തി ഇവരുമായി സംസാരിച്ച്‌ എല്ലാവരേയും റോഡ്‌ മാർഗ്ഗം കരിപ്പൂരിൽ എത്തിക്കാമെന്ന് ഉറപ്പ്‌ നൽകിയതോടെയാണ്‌ യാത്രക്കാർ വിമാനത്തിൽ നിന്നും ഇറങ്ങിയത്‌.

error: Content is protected !!