Press "Enter" to skip to content

KLD 7143 എന്ന ഇന്നും അധ്വാനിക്കുന്ന കാരണവർ

KLD 7143 ടാറ്റാTMB_312 ലോറി,കേരളാ റോഡ് വെയ്സ് അഥവാ KRS എന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ കാർഗോ സർവീസിന്റെ ആദ്യ വാഹനം. അനുറ്റാണ്ടിനിപ്പുറവും ഈ കാരണവർ കമ്പനിക്കു വേണ്ടി അദ്ധ്വാനിക്കുന്നു.

1962 ൽ വി.കെ. മൊയ്ദു എന്ന കോഴിക്കോട്ടുകാരൻ സ്ഥാപിച്ച KRSന് ഇന്ത്യയിൽ ഉടനീളം 400 ഓഫീസുകളും 3500ൽ അധികം ജീവനക്കാരുമുണ്ട്. കോട്രാക്ട് അടിസ്ഥാനത്തിൽ ഓടുന്നതടക്കം ചെറുതും വലുതുമായ 1200 വാഹനങ്ങൾ.1966ൽ ആണ് KRS സ്വന്തമായി ഒരു ട്രക്കു വാങ്ങുന്നത്.

ചിത്രത്തിൽ കാണുന്ന കരുത്തൻ ടാറ്റാ ലോറി ആയിരുന്നു അത്.പിന്നീട് കമ്പനി നേട്ടങ്ങളുടെ പാതയിൽ അതിവേഗം മുന്നേറി, ഇവനു പിന്നാലെ ആയിരകണക്കിന് വാഹനങ്ങൾ KRS എന്ന് പേര് നെറ്റിയിലെഴുതി രാജ്യത്തുടനീളം ചരക്കു നീക്കം നടത്തി.

പക്ഷേ ബിസിനസിന്റെ ഹരിശ്രി കുറച്ച ഈ വാഹനം മൊയ്ദു മുതലാളി കൈവിട്ടില്ല.51 വർഷങ്ങൾക്കിപ്പുറവും ഇവൻ പ്രയാണം തുടരുന്നു.

ചിത്രം അരുൺ വിജയ്
കടപ്പാട്.കേരളത്തിലെ ടാറ്റാ ബസുകൾ.

Copyright © Apps4net - All Rights Reserved
error: Content is protected !!