ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ താരം.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കുള്ള താരത്തിന്റെ എന്‍ട്രിയാണ് പ്രേക്ഷകരെ വിഷമിപ്പിച്ചത്.

അമൃത ടിവിയിലാണ് ലാല്‍സലാം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത്. മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് താരങ്ങളും സംവിധായകരും അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്.

വ്യത്യസ്തമായൊരു ആശയമായിരുന്നുവെങ്കിലും വിരസത ഉളവാക്കുന്ന തരത്തിലാണ് പരിപാടിയുടെ അവതരണം.

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനിടയില്‍ ഇത്തരത്തിലൊരു പ്രഹസന പരിപാടി വേണമായിരുന്നോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

മോഹന്‍ലാലിനെ വേദിയിലിരുത്തി മറ്റ് താരങ്ങളും സംവിധായകരും താരത്തെക്കുറിച്ച് പുകഴ്ത്തി പറയുന്നു. ഇത്തരത്തില്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണ്ട ആവശ്യമുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

താരമൂല്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരെക്കൊണ്ട് പുകഴ്ത്തി പറയിപ്പിക്കുന്ന തരത്തിലുള്ള പരിപാടിയുമായി സഹകരിച്ചത് തന്നെ തെറ്റാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

error: Content is protected !!