fbpx Press "Enter" to skip to content

ഡല്‍ഹി ജുമാമസ്ജിദിനെതിരേ വ്യാജ വാര്‍ത്ത, അര്‍ണബ് ഗോസ്വാമിക്കെതിരേ ഇമാം വക്കീല്‍ നോട്ടീസയച്ചു

ഇന്ത്യയിലെ പ്രമുഖ മുസ്ലീം പള്ളിയായ ഡല്‍ഹി ജുമാമസ്ജിദിനെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ റിപ്പബ്ലിക് ടിവിക്കും ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേയും ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വക്കീല്‍ നോട്ടീസയച്ചു.

കറണ്ട് ബില്ല് അടയ്ക്കാത്തതിന് ഡല്‍ഹി ജുമാ സ്ജിദിലെ വൈദ്യുതി ബന്ധം ഇലക്ട്രിസിറ്റി ബോര്‍ഡ് വിച്ഛേദിച്ചെന്ന വ്യാജവാര്‍ത്ത നല്‍കിയതിനാണ് ആര്‍എസ്എസ് അനുകൂല മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിനെതിരേ നോട്ടീസ് നല്‍കിയത്.

15 ദിവസത്തിനകം വാര്‍ത്ത പിന്‍വലിക്കുകയും ക്ഷമ പറയുകയും ചെയ്തില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് കൊടുക്കമെന്നും ഡല്‍ഹി ഇമാം അയച്ച നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് 30നാണ് റിപ്പബ്ലിക് ടിവി പള്ളിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് കാണിച്ചു വാര്‍ത്ത നല്‍കിയത്.

രാത്രി മസ്ജിദിലെ ലൈറ്റ് അണച്ച സമയത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. ആഡംബര കാറുകള്‍ വാങ്ങാന്‍ പണമുള്ള ദല്‍ഹി ഇമാമിന് കറണ്ട് ബില്ലടയ്ക്കാന്‍ പണമില്ലേയെന്നും ചാനലില്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ജുമാമസ്ജിദിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന് ഇമാം ബുഖാരി പറഞ്ഞു. ഗുര്‍മീത് റാം റഹീം കേസില്‍ കോടതിവിധി വന്ന സമയത്ത് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നില്‍ സൂത്രപ്പണിയുണ്ടെന്നും ബുഖാരി ഇമാം പറഞ്ഞു.

വസ്തുത പരിശോധിക്കാതെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് അര്‍ണാബിന്റെയും റിപ്പബ്ലിക്കിന്റെയും സംഘപരിവാര്‍ അനുഭാവമാണുള്ളതെന്നും ഇമാം പറഞ്ഞു.

 

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!