Press "Enter" to skip to content

ശബരിമല ക്ഷേത്രം ശബരിമലയില്‍നിന്ന് കരിമലയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ഔദ്യോഗിക തലത്തില്‍ നടന്നഒരുഗൂഢ നീക്കം

പരാജയപ്പെട്ട ഒരുനീക്കം

ശബരിമല ക്ഷേത്രം ശബരിമലയില്‍നിന്ന് കരിമലയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ഔദ്യോഗിക തലത്തില്‍ നടന്നഒരുഗൂഢ നീക്കം ഇന്ന് ആരുടെയും ഓര്‍മ്മകളില്‍ ഉണ്ടാവില്ല.

ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ആ നീക്കം
ബ്രൂക്ബോണ്ട് കമ്പനിക്ക് തേയിലത്തോട്ടം നിര്‍മ്മിക്കാന്‍ വേണ്ടി ആയിരക്കണക്കിന് വനഭൂമി പാട്ടത്തിന് കൊടുക്കുകയായിരുന്നു,ഇതിന് പിന്നിലുള്ള ലക്ഷൃം.
അന്ന് ദിവാനായിരുന്ന വാഡ് സായിപ്പ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി തിരുവിതാംകൂര്‍ റീജന്‍റിന് സമര്‍പ്പിച്ചു.

ബ്രൂക്ബോണ്ട് കമ്പനിയില്‍ നിന്ന് പ്രതിഫലം പറ്റിക്കോണ്ട് റീജന്‍റിന്‍റെ ഭര്‍ത്താവ്
കോയിത്തമ്പുരാനും വാഡ് സായിപ്പിന്‍റെ റിപ്പോര്‍ട്ടിന് അനുകൂലമായിനിന്നു.വാഡ് സായിപ്പിന്‍റെ റിപ്പോര്‍ട്ട് റീജന്‍റ് അംഗീകരിച്ചു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ബ്രൂക്ബോണ്ട് കമ്പനിക്ക് വനഭൂമി നല്‍കുന്നതിനുള്ള സര്‍വ്വേ നടത്താന്‍ റീജന്‍റ് ഉത്തരവിട്ടു.

.ചെങ്ങന്നൂര്‍മന്ചനാ മഠത്തില്‍ എന്‍ജിനീയര്‍ പരമേശ്വരന്‍ പിള്ളയെയാണ് ഈ കാരൃം ചുമതലപ്പെടുത്തിയത്.പിള്ള സര്‍വ്വെ പൂല്‍ത്തിയാക്കിയപ്പോള്‍ നിര്‍ദ്ദിഷ്ട വനഭൂമിയില്‍ ശബരിമല ക്ഷേത്രവും ഉള്‍പെട്ടിരുന്നു.
ക്ഷേത്രം പൊളിക്കേണ്ടി വരുന്നതില്‍ പിള്ള അതീവമായിദുഃഖിച്ചു.

1988 ൽ തിരുവിതാംകൂർ ദേവസ്വം പുറത്ത് വിട്ട ശബരിമല തീർത്ഥാടന സപ്ളിമെൻറ്.

 

കമ്പനിക്ക് പതിച്ചു നല്‍കുന്ന സ്ഥലത്ത് ക്ഷേത്രം ഉള്‍പ്പെടുന്നതായി അദ്ദേഹം ദിവാനെ അറിയിച്ചു.ക്ഷേതം ആവശൃമെന്‍കില്‍ അത് പൊളിച്ച് കരിമലക്ക് മാറ്റി സ്ഥാപിക്കാനായിരുന്നു ദിവാന്‍ ഉത്തരവിട്ടത്.
കല്ലൂര്‍ നാരായണ പിള്ള അന്ന് തിരുവിതാംകൂര്‍ എം.എല്‍.സി ആയിരുന്നു.പരമേശ്വരന്‍ പിള്ള ചെങ്ങന്നൂരെത്തി നാരായണ പിള്ളയെവിവരങ്ങള്‍ ധരിപ്പിച്ചു.

ക്ഷേത്രം മാറ്റുന്നതിലുള്ള ഗൗരവം മനസിലാക്കിയ പിള്ള ദിവാനെയും റീജന്‍റിനെയും കോയിത്തമ്പുരാനയും കണ്ടു. ഉത്തരവ് പിന്‍വലിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ പിന്‍ വലിക്കില്ലെന്ന തീരുമാനത്തില്‍ റീജന്‍റ് ഉറച്ചു നിന്നു.

കല്ലൂര്‍ നാരായണ പിള്ള പ്രതിഷേധം പലയിടത്തും അറിയിച്ചു.പക്ഷേ ഫലമൊന്നുമുണ്ടായില്ല.തികഞ്ഞ തന്‍റേടിയായിരുന്ന നാരായണ പിള്ള അല്‍പ്പം ഭീഷണിയുടെ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചു.

അദ്ദേഹംകോയിതമ്പുരാനെ തമ്പുരാനൊടൊപ്പം മറ്റാരും ഉണ്ടാകാത്ത സമയം നോക്കി കാണാന്‍ ശ്രമിച്ചു.അങ്ങിനെ പിള്ള ക്കു മുന്നില്‍ കോയിതമ്പുരാനെ ഒറ്റക്കു കിട്ടി.

നാരായണ പിള്ള ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ ഊരി തമ്പുരാന്‍റെ കഴുത്തില്‍ ചേര്‍ത്തു വച്ചിട്ട് ശബരിമല ക്ഷേത്രം പൊളിച്ചു മാറ്റുന്ന ഉത്തരവ് പിന്‍വലിപ്പിക്കാമെന്ന് റീജന്‍റിനെ കോണ്ട് സമ്മതിപ്പിക്കാമെന്ന് ഉറപ്പ് വാങ്ങി എന്നാണ് പറയ പ്പെടുന്നത്.

ഈ സംഭവത്തിനു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ ഉത്തരവ് പിന്‍വലിച്ചു.
കല്ലൂര്‍ നാരായണ പിള്ള ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നില്ലായിരുന്നെന്‍കില്‍ ഒരു പക്ഷേ,ശബരിമല ക്ഷേത്രം കരിമലയിലേക്ക് മാറ്റപ്പെട്ടേനെ.

Copyright © Apps4net - All Rights Reserved
error: Content is protected !!