ചെന്നൈ: മഹേന്ദ്ര സിങ് ധോണിയെ എഴുതിത്ത്ത്ത്തള്ളിയവരെല്ലാം തലകുനിക്കട്ടെ. ഒരിക്കല്‍ കൂടി ധോണി രക്ഷകനായി അവതരിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്കുറച്ച മല്‍സരത്തില്‍ 164 റണ്‍സായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പതറിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 281 റണ്‍സാണ് എടുത്തത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി ആറാം വിക്കറ്റില്‍ ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം കൂട്ടിച്ചേര്‍ത്ത 118 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്.

പാണ്ഡ്യ 83 റണ്‍സും ധോണി 79 റണ്‍സുമെടുത്തു.
എന്നാല്‍ ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുമ്ബ് മഴ പെയ്തതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 37 ഓവറില്‍ 238 റണ്‍സായി ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. പക്ഷെ, ഓസീസ് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും ഒരു പന്തുപോലും എറിയുന്നതിനു മുമ്ബ് മല്‍സരം വീണ്ടും നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് വിജയലക്ഷ്യം 21 ഓവറില്‍ 164 ആയി വീണ്ടും പുനര്‍നിശ്ചയിച്ചു.

തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍നിന്നു കരകയറിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട സ്കോര്‍ കിട്ടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മുന്‍ ക്യാപ്റ്റന്‍ ധോണിയുടെയും മികവില്‍ നേടിയത് ഏഴിന് 281. സിക്സറുകളുമായി കളം നിറഞ്ഞ് അര്‍ധ സെഞ്ചുറി കുറിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയും മുന്‍ ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് നേടിയ 118 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 66 പന്തില്‍നിന്ന് അഞ്ച് വീതം ഫോറും സിക്സറും പായിച്ച പാണ്ഡ്യ 83 റണ്‍സെടുത്താണ് മടങ്ങിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ധോണി 100 അര്‍ധ സെഞ്ചുറി നേടിയതും കളിയുടെ സവിശേഷതയാണ്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (164), രാഹുല്‍ ദ്രാവിഡ് (146), സൗരവ് ഗാംഗുലി (107) എന്നിവരാണ് ധോണിക്കു മുമ്ബ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇന്ത്യക്കാര്‍.

error: Content is protected !!