മണിക്കൂറുകളായി ട്രയിന്‍ കാത്തുനിന്ന യാത്രക്കാരെ ചെളിവെള്ളത്തില്‍ കുളിപ്പിച്ചുകൊണ്ട് ഒരു മാസ് എന്‍ട്രി. മുംബൈയിലെ നാല്‍സോപാര റയില്‍വെ സ്റ്റേഷനിലാണ് സംഭവം. ട്രയിന്‍ യാത്രക്കാരെ നനച്ചെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കനത്ത മഴ കാരണം നഗരത്തിലെ റയില്‍വെ പാളങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ട്രയിനുകളെല്ലാം വേഗത കുറച്ചാണ് പോകുന്നത്. എന്നാല്‍ ഇതു വകവയ്ക്കാതെയായിരുന്നു നാല്‍സോപര സ്റ്റേഷനിലേക്കുള്ള ട്രയിനിന്റെ എന്‍ട്രി. ട്രയിന്‍ വരുന്നതു കണ്ട് യാത്രക്കാര്‍ മാറുന്നതിന് മുന്‍പ് തന്നെ വെള്ളം തെറിപ്പിച്ചുകഴിഞ്ഞിരുന്നു. ഒന്‍പത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

error: Content is protected !!