20 വർഷങ്ങളായ് ജെയിംസ് കാമറൂൺ ഒരുക്കിയ ടൈറ്റാനിക് ജനഹൃദയത്തിൽ നിലനിൽക്കുന്നു. ലിയനാർഡോ ഡികാപ്രിയോ, കെയിറ്റ് വിൻസ്ലെറ്റ് എന്നിവരുടെ പ്രണയകാവ്യം ഇന്നും ഒരു വിങ്ങലായ് നിലകൊള്ളുന്നു .

1997ൽ പുറത്തിറങ്ങിയ ടൈറ്റാനികിന്റെ ക്ലൈമാക്സ് ഇന്നും പലർക്കും സ്വീകരിക്കാനാവുന്നതല്ല.ടൈറ്റാനിക് പുറത്തിറങ്ങി 20 വർഷമാകുന്പോഴും ജാക്കും റോസും പ്രണയിതാക്കളുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്നു. ജാക്കിന്റെയും റോസിന്റെയും പ്രണയകഥ പറഞ്ഞ ജയിംസ് കാമറൂണിന്റെ ടൈറ്റാനിക് ചിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ക്ലൈമാക്സ് രംഗം ഇപ്പോഴും പലർക്കും ഉൾക്കൊളളാനായിട്ടില്ല.ഈ വിഷയത്തിൽ ചിത്രത്തിന്റെ സംവിധായകൻ ജെയിംസ് കാമറൂൺ നൽകുന്ന മറുപടി ഇതാണ്.” രണ്ട് പേരും ജീവിച്ചിരിക്കുന്നത് ചിത്രം അർത്ഥ പൂർണമല്ലാതാക്കും, ടൈറ്റാനിക് മരണത്തേയും വേര്‍പിരിയലിനേയും കുറിച്ചുള്ളതാണ്.

ടൈറ്റാനിക്കിന്റെ ഇരുപതാം വർഷത്തിലും ഇത്തരം ചോദ്യങ്ങൾ വളരെ സന്തോഷം നൽകുന്നതാണെന്നും കാമറൂൺ പറയുന്നു. വാനിറ്റി ഫെയര്‍ മാഗസിനു വേണ്ടി അനുവദിച്ച അഭിമുഖത്തിലായിരുന്നു ജെയിംസ് കാമറൂൺ ഈ മറുപടി. ടൈറ്റാനിക് ഈ ഡിസംബറിൽ 20 വർഷങ്ങൾ പൂർത്തിയാക്കുന്നു എന്നതാണ് പ്രധാന വാർത്തകൾ. ബാക്കിയുള്ള ചോദ്യങ്ങൾ എല്ലാം ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യത സൂചിപ്പിക്കുന്നു.

error: Content is protected !!