കാര്‍ പറന്നുപൊങ്ങുന്നത് സിനിമയിലും മറ്റും പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം ഇത്തരമൊരു സംഭവം ഹിമാചല്‍ പ്രദേശിസെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടില്‍ നടന്നു. അമിതവേഗത്തില്‍ എത്തിയ ബലെനോ വീടിന്റെ മേല്‍ക്കൂരയിലേക്ക് ‘പറന്നു’ കയറുകയായിരുന്നു.

ഇറക്കത്തില്‍ അമിത വേഗതയിലെത്തിയ ബലെനോ റോഡില്‍ നിന്നും ഏകദേശം ഇരുപതടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് പറന്നിറങ്ങിയത്.

മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് ബലെനോ നിന്നത്. എന്നാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് നിസാര പരിക്കുകളെയുള്ളൂ. കാഴ്ചയില്‍ ബലെനോയ്ക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ല.

ബന്‍സി ലാല്‍ റാണ എന്നു പേരുള്ള വ്യക്തിയുടേതാണ് ബലെനോ. അപകടത്തിന് ശേഷം പ്രദേശവാസികള്‍ ചേര്‍ന്നാണ് കാറിനെ തിരികെ റോഡിലേക്ക് കൊണ്ടു വന്നത്.ഇതിന് വേണ്ടി ഇവര്‍ ആദ്യം റോഡില്‍ നിന്നും മേല്‍ക്കൂരയിലേക്ക് മൂന്ന് വലിയ കമ്പികള്‍ ഇട്ടു. ശേഷം കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കി പാത ഒരുക്കിയാണ് ബലെനോയെ പുറത്തെത്തിച്ചത്

error: Content is protected !!