Press "Enter" to skip to content

മമ്മൂട്ടി മോഹൻലാൽ ഒരുമിക്കുന്ന പുതിയ സിനിമ നിശ്ചലാവസ്ഥയിൽ, കാരണക്കാരൻ ആരെന്നോ?

താരരാജാക്കന്മാരെ എന്നും ഒരുമിച്ച് കാണുന്നതും അവർ ഒരുമിച്ചൊരു സിനിമ ചെയ്യുന്നതും മലയാളികളെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്ന ഒരു വസ്തുത ആണ്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ ഏത് സംവിധായകന് കഴിയും എന്നൊരു ചോദ്യം എല്ലാ മലയാളികളും ചോദിച്ചു തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഷാജി കൈലാസ് അങ്ങനെയൊരു പ്രൊജക്ട് ആലോചിച്ചെങ്കിലും അതില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അങ്ങനെ ഒരു പ്രൊജക്ട് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ സംവിധാനം ചെയ്യാൻ പോകുന്നതായും വാർത്തകൾ ഉണ്ട്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ നേരത്തേ ഉദയ്കൃഷ്ണ ആലോചിച്ചിരുന്നു. മാഗസിനുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഇതുസംബന്ധിച്ച വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ട് നിശ്ചലാവസ്ഥയിലാണ്. കുറച്ചു നാൾ മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉദയകൃഷ്ണ തന്നെ ഇതേക്കുറിച്ച് പറഞ്ഞിട്ടും ഉണ്ട്. ഉദയകൃഷ്ണയുടെ വാക്കുകൾ ഇങ്ങിനെ

“മമ്മൂക്ക നിര്‍മ്മിക്കുന്ന ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അതിന് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്”

പിന്നെ ആ തിരക്കഥയ്ക്ക് എന്താണ് സംഭവിച്ചത്? ആ തിരക്കഥ എവിടെയാണ്? എന്ന ചോദ്യത്തിനും ഉദയ്കൃഷ്ണ മറുപടി നല്‍കുന്നുണ്ട്.

“അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്‌ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു” – എങ്കില്‍ പിന്നെ എന്താണ് തടസം എന്നും അത്രയും വലിയ ഒരു പ്രൊജക്ട് എന്തിന് വച്ചുതാമസിപ്പിക്കണം എന്നുമുള്ള സ്വാഭാവിക ചോദ്യത്തിനും മറുപടി ഉദയ്കൃഷ്ണ നൽകി.


“പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്‍റെ റിസ്ക് അറിയാവുന്നതുകൊണ്ട് ഞാനും മിണ്ടാതെയിരിക്കുന്നു” – ഉദയ്കൃഷ്ണ വ്യക്തമാക്കി.

പുലിമുരുകനെപോലെ മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റാകാന്‍ സാധ്യതയുള്ള ഒരു പ്രൊജക്ടാണ് അണിയറയില്‍ ഇപ്പോള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നത്. ആ തിരക്കഥയ്ക്ക് എന്നെങ്കിലും മോചനമുണ്ടാകുമോ എന്ന കാത്തിരിപ്പാണ് മലയാള സിനിമാ ലോകത്തിന് ഇപ്പോൾ.

“ഞാന്‍ ആ പ്രൊജക്ടിനേക്കുറിച്ച് നന്നായി പ്രിപ്പയേര്‍ഡ് ആണ്. ആദ്യം മുതല്‍ അവസാനം വരെ എന്‍റെ മനസില്‍ സംഗതി കിടപ്പുണ്ട്” എന്നാണ് ഇതേക്കുറിച്ച് ഉദയ്കൃഷ്ണയുടെ മറുപടി. ഈ മറുപടിയിൽ തങ്ങി നിൽക്കുന്നത് പ്രേക്ഷകര്‍ക്ക് ഉള്ള പ്രതീക്ഷ ആണ്

Copyright © Apps4net - All Rights Reserved
error: Content is protected !!