Press "Enter" to skip to content

ഓർമ്മയുണ്ടോ പോയവർഷം വിനായകന് അവാർഡ്‌ ലഭിച്ചപ്പോൾ ഇന്ദ്രൻസ്‌ പറഞ്ഞ ആ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ!

കേരള സർക്കാറിന്റെ 47-ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2017 മാർച്ച് 7-നു് തിരുവനനന്തപുരത്ത് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ സിനിമാ പ്രേമികൾ ഒന്നടങ്കം പറഞ്ഞു, ” ഇതാണ് അർഹതയുടെ പുരസ്‌കാരം”. അർഹിച്ച ആ പുരസ്കാരം നെഞ്ചോട് ചേർത്ത് വിനായകൻ നിന്നപ്പോൾ കൈ അടിക്കാത്ത ഒരു മലയാളിയും ഇല്ലായിരുന്നു.

മലയാള സിനിമയുടെ പരുക്കൻ മുഖമായിരുന്നു വിനായകൻ. സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വിനായകനെ തേടി ആദ്യ സംസ്ഥാന പുരസ്കാരം എത്തുന്നത്. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് വിനായകന് ആദ്യ പുരസ്കാരം നെഞ്ചോട് ചേർത്തത്.. കഴിഞ്ഞ വർഷത്തെ ഒട്ടുമിക്ക സ്വകാര്യ പുരസ്കാരങ്ങളിലും വിനായകൻ അവഗണിക്കപ്പെട്ടപ്പോൾ പ്രേക്ഷക പിന്തുണ അദ്ദേഹത്തിനൊപ്പം ആയിരുന്നു. ഒടുവിൽ അർഹിച്ച അംഗീകാരം തന്നെ വിനായകനെ തേടി വന്നു.

വിനായകന് അവാർഡ് കിട്ടിയ സന്തോഷം പങ്കിട്ട കൂട്ടത്തിൽ ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ ആണ് 48 ആമത് ചലചിത്ര പുരസ്കാരത്തിൽ മികച്ച നടനായി ഇന്ദ്രൻസ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈറൽ ആകുന്നത്. “അവാര്‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിര്‍ന്നവര്‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം വേണമെന്ന്. അതു പോലെ. ആ യോഗം ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍’.

ഈ വാക്കുകളിൽ അദ്ദേഹം ഒളിപ്പിച്ചൊരു സങ്കടം ഉണ്ടായിരുന്നു. 36 വർഷത്തോളമായി സിനിമയിൽ എത്തിയിട്ടും അർഹിച്ച ഒരു അംഗീകാരം ലഭിക്കാത്ത സങ്കടം. ആ സങ്കടം സന്തോഷമാക്കിത്തീർക്കാൻ കഴിഞ്ഞ തവണ കിട്ടില്ലന്ന് പറഞ്ഞ അതേ അവാര്‍ഡ് ഇക്കുറി ഒരിടത്തേക്കും പോകാതെ ഇന്ദ്രന്‍സിന്റെ വീട്ടിലേക്കെത്തി, അതും തികച്ചും അപ്രതീക്ഷിതമായി.

”ഒരു തവണ ജൂറി പരാമര്‍ശം ലഭിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല. ബാക്കി നേട്ടങ്ങള്‍ ലഭിക്കാഞ്ഞതിന് ആരെയും കുറ്റപ്പെടുത്തില്ല. ഞാനൊക്കെ പഴയ ആളല്ലെ. എന്നെയൊക്കെ പല വേഷങ്ങളില്‍ പല ചിത്രങ്ങളില്‍ പല ജൂറി അംഗങ്ങളും കണ്ടതാവും. എന്നാല്‍ പുതിയ തലമുറ അങ്ങനെയല്ല. അവരൊക്കെ എസ്റ്റാബ്ലിഷ്ഡ് ആയി വരുന്നതല്ലേയുള്ളൂ. അതു കൊണ്ട് അവര്‍ നന്നായി ചെയ്യുമ്പോള്‍ അവര്‍ക്ക് അവാര്‍ഡുകള്‍ ലഭിക്കും. ഞാനൊക്കെ എത്ര നന്നായി ചെയ്താലും പഴയ ഇമേജ് മനസ്സില്‍ കിടക്കുന്നതു കൊണ്ടാവാം പരിഗണിക്കപ്പെടാത്തത് ”

ഇതായിരുന്നു കഴിഞ്ഞ തവണ അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഇന്ദ്രന്‍സ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനെ പ്രശംസിക്കാനും അദേഹം മറന്നില്ല. ഇതേ രീതിയില്‍ തന്നെയായിരുന്നു വിനായകന്റെ അവാര്‍ഡ് നേട്ടവും.പലരും പല അവാർഡുകളിൽ നിന്നും തിരസ്കരിച്ച ഇന്ദ്രൻസിനെയും വിനായകനെയും കേരള സംസ്ഥാന അവാർഡിനായി പരിഗണിച്ചപ്പോൾ നിറയുന്നത് ഓരോ മലയാളികളുടെയും മനസ്സ് ആണ്..


സംവിധായകൻ വി സി അഭിലാഷിനൊപ്പം ഇന്ദ്രൻസ്‌

1981 മുതൽ അഭിനയരംഗത്ത് സജീവമായ ഇന്ദ്രൻസ് 360 ഓളം ചിത്രങ്ങൾ ഈ കാലയളവിൽ ചെയ്‌തെങ്കിലും അദ്ദേഹത്തെ തേടി ഒരു അവാർഡ് എത്തുന്നത് ആദ്യമായാണ്.

Copyright © Apps4net - All Rights Reserved
error: Content is protected !!