fbpx Press "Enter" to skip to content

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ്‌ ധോണിയെ ബിസിസിഐ ‘നൈസായി’ തരം താഴ്ത്തി: അതിനായി ഒരു പരിഷ്കാരവും!

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതന വ്യവസ്ഥ പുതുക്കിയതായി ബിസിസിഐ പ്രഖ്യാപിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി എ പ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളിലാണ് താരങ്ങളുടെ വേതന വ്യവസ്ഥ തരംതിരിച്ചിരിക്കുന്നത്.

എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് ഒരു വര്‍ഷം ഏഴ് കോടി രൂപയാണ് മിനിമം വേതനമായി ലഭിക്കുന്നത്. എ ഗ്രേഡിലുളള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയും ബി ഗ്രേഡിലുളള കളിക്കാര്‍ക്ക് മൂന്ന് കോടി രൂപയും ലഭിക്കും. സി ഗ്രേഡിലുളള കളിക്കാര്‍ക്ക് ഒരു കോടി രൂപയാണ് ലഭിക്കുക.

മുന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് എപ്ലസ് ഗ്രേഡില്‍ ഇടം കണ്ടെത്താനായില്ല എന്നതും മുഹമ്മദ് ഷമ്മിയെ ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താത്തതും ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. എ പ്ലസ് ഗ്രേഡില്‍ നിലവിൽ ഉള്‍പ്പെടുന്ന കളിക്കാര്‍ വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ എന്നിവരാണ്.

എ ഗ്രേഡിൽ ഉൾപ്പെടുന്നത് രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, എംഎസ് ധോണി, വൃദ്ധിമാന്‍ സാഹ എന്നിവരും ബി ഗ്രേഡിൽ കെഎല്‍ രാഹുല്‍, ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക് എന്നിവരും ആണ്.സി ഗ്രേഡ് കാറ്റഗറിയിൽ കേദര്‍ ജാദവ്, മനീഷ് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ റെയ്‌ന, പാര്‍ത്ഥീവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരും ആണ് ഉള്ളത്.

കഴിഞ്ഞ പ്രവശ്യം കരാറിന് പുറത്തായ സുരേഷ് റെയ്‌ന ഇത്തവണ ബിസിസിഐ കരാറിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കൂടാതെ മലയാളി താരം കരുണ്‍ നായരും ബിസിസിഐ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വേതന വ്യവസ്‌ഥ സംബന്ധിച്ച് വാർത്തകൾ വന്നത് മുതൽ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയെ ബിസിസിഐ ഇതിലൂടെ തരംതാഴ്ത്തി എന്ന രീതിയിൽ തന്നെയാണ് വാർത്തകൾ പ്രചരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരെ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാഴ്ച്ചവെച്ച മെല്ലപ്പോക്ക് ബാറ്റിംഗിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.എന്നാല്‍ റിഷഭിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ യുവതാരത്തേക്കാള്‍ കൂടുതല്‍ പരിഹാസമേറ്റതും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് തന്നെ ആയിരുന്നു.

ധോണിയ്ക്ക് പറ്റിയ പിന്‍ഗാമി തന്നെയാണ് റിഷഭെന്ന് പറഞ്ഞായിരുന്നു ക്രിക്കറ്റ് ആരാധകര് ധോണിയെ‍ പരിഹസിച്ചത്. നിരവധി ആരാധകരാണ് ഇക്കാര്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്.

നേരത്തെ ടി20യില്‍ ധോണി കാഴ്ച്ചവെച്ച ചില മെല്ലപ്പോക്ക് ഇന്നിംഗ്‌സുകള്‍ സൂചിപ്പിച്ചായിരുന്നു ധോണിയ്‌ക്കെതിരെ ആരാധകര്‍ ട്രോളുകൾ എറിഞ്ഞത്.

മത്സരത്തില്‍ 23 പന്തില്‍ 23 റണ്‍സാണ് റിഷഭ് സ്വന്തമാക്കിയത്. ഇതിൽ ഒരു ഫോറും ഒരു സിക്‌സുമണ് റിഷഭ് നേടിയത്. റിഷഭിന്റെ മെല്ലപ്പോക്ക് ഇന്നിംഗ്‌സ് ഒരു പരിധി വരെ ടീം ഇന്ത്യയുടെ തോല്‍വിയിലേക്കും നയിച്ചു. കുറച്ച് കൂടി ടീം ടോട്ടലുണ്ടായിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മറ്റൊന്നായേനെ.
മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ലങ്ക ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇത്തരം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന അതേ സാഹചര്യത്തിൽ തന്നെയാണ് ബിസിസിഐ യുടെ ഭാഗത്ത് നിന്നുള്ള ഈ വൻ തിരിച്ചടിയും ഇന്ത്യൻ മുൻ ക്യാപ്റ്റൻ ധോണിയെ തേടി എത്തിയിരിക്കുന്നത്.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!