വെബ് ഡെസ്ക്: മദീന പള്ളിയിൽ നിന്നും 66 വർഷം മുംബ് വിളിച്ച ബാങ്കൊലിയുടെ റെക്കോർഡഡ് ഓഡിയോ വളരെ പ്രസിദ്ധമാണു.

66 വർഷങ്ങൾക്ക് മുംബ് അബ്ദുൽ അസീസ് ബുഖാരിയാണു ആ പ്രശസ്ത ബാങ്ക് വിളിച്ചത്.

66 വർഷം പഴക്കമുള്ള ആ ബാങ്ക്‌ വിളി കേൾക്കാൻ ഇവിടെ കേൾക്കാം

ഹിജ്ര 1352 ലാണു അബ്ദുൽ അസീസ് ഹുസൈൻ അബ്ദുൽ ഗനി ബുഖാരി മദീനയിൽ ജനിച്ചത്.തന്റെ 18 ആം വയസ്സിൽ തന്നെ ബാങ്ക് വിളിക്കാൻ ഭാഗ്യം ലഭിച്ച അദ്ദേഹം 60 വർഷം മദീന പള്ളിയിൽ ബാങ്ക് വിളിച്ചു.

ഹിജ്ര 1428 ൽ മരണപ്പെട്ട അദ്ദേഹം ജന്നതുൽ ബഖീഇലാണു അന്ത്യ വിശ്രമം കൊള്ളുന്നത്.

പ്രസ്തുത ബാങ്കൊലി ലോകമെങ്ങുമുള്ള മുസ്ലിംകൾ വിവിധ സന്ദർഭങ്ങളിലായി റേഡിയോകൾ വഴി കേട്ടിരിക്കാൻ സാധ്യതയുണ്ട്.

ലോകത്തെ വിവിധ റേഡിയോ സ്റ്റേഷനുകൾ വഴി ആ ബാങ്കൊലി സം പ്രേഷണം ചെയ്തപ്പോൾ അത് കേട്ട വിശ്വാസികൾക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

error: Content is protected !!