Press "Enter" to skip to content

കോൺകോർഡിന്റെ പിറവിക്കു പിന്നിൽ

ഫ്രഞ്ച് – ബ്രിട്ടീഷ് കൂട്ടായ്മയാണ് കോൺകോർഡിന്റെ പിറവിക്കു പിന്നിൽ.ശബ്ദാതിവേഗ യാത്രാ വിമാനം നിർമിക്കാൻ 1962ലാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടത്.ബ്രിട്ടീഷ് എയറോസ്പേസും ഏറോസ്പാഷിയേലും ചേർന്നാണ് നിർമാണ ജോലികൾ നടത്തിയത്. 1969ൽ ആദ്യമായി വിമാനം പറന്നുയർന്നു.

കോൺകോർഡ് എന്ന പേരു നൽകിയ ഈവിമാനങ്ങളുടെ മോഡലിൽ 20 എണ്ണം നിർമിക്കപ്പെട്ടു.1970 ലാണ് ഈ സംയുക്ത സംരംഭം പ്രവർത്തിച്ചു തുടങ്ങിയത്.ഇരു രാജ്യങ്ങൾ തന്നെയാണ് കോൺക്കോർഡ് ഉപയോഗിച്ചു തുടങ്ങിയത്. സർവീസ് നിർത്തുമ്പോൾ ബ്രിട്ടീഷ് എയർവേയ്സിന് ഏഴ് വിമാനങ്ങൾ ഉണ്ടായിരുന്നു. അതിൽ ആറെണ്ണവും ഫ്രാൻസിലേക്ക് സർവീസ് നടത്തുന്നവയായിരുന്നു.


മണിക്കൂറിൽ 1370 മൈലായിരുന്നു കോൺകോർഡിന്റെ വേഗത. അറ്റ് ലാന്റിക്കിന് കുറുകെ പറക്കാൻ വെറും മൂന്നേമുക്കാൽ മണിക്കൂറേ വേണ്ടിവന്നുള്ളൂ.1976 ൽ ലണ്ടൻ to പാരീസാണ് ആദ്യ കന്നിയാത്ര. അതിനു മുമ്പ് 5000 മണിക്കൂർ പരീക്ഷണ പറക്കൽ. ആദ്യ മോഡലായ കോൺകോർഡ് 001,1967ൽ തയ്യാറായെങ്കിലും രണ്ടു വർഷത്തെ പരീക്ഷണങ്ങൾക്കു ശേഷം 1969 മാർച്ച് 2 നാണ് ആദ്യമായ് പറന്നത്.

1972 ആയപ്പോഴേക്കും കോൺകോർഡ് ആകാശ വഴികൾ കീഴടുക്കുമെന്ന് വിദഗ്ധർ പറയുകയുണ്ടായി. മനുഷ്യനുണ്ടാക്കിയ ഏറ്റവും സുരക്ഷിത ആകാശ വാഹനമെന്നാണ് പലരും വിശേഷിപ്പിച്ചത്.പല എയർലൈനുകളും ഈ മോഡൽ വിമാനം ബുക്ക് ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം ഉണ്ടായ ഇന്ധന ക്ഷാമം ഇതിനു തിരിച്ചടിയായി .

കുറഞ്ഞ ചിലവിൽ കൂടുതൽ യാത്രക്കാരെ വഹിക്കുന്ന സബ് സോണിക് ജറ്റ് വിമാനങ്ങൾ വന്നതോടെ കോൺകോർഡിന്റെ പ്രിയം കുറഞ്ഞു വന്നു. പിന്നീട് ബ്രിട്ടീഷ് ഫ്രഞ്ച് സർക്കാരുകൾ കോൺകോർഡിന്റെ നിർമാണ ചിലവ് എഴുതി തള്ളി.

അതെ അതായിരുന്നു കോണ്‍കോര്‍ഡ് എന്ന വിമാനത്തിന്റെ പ്രത്യേകത. മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതയന്ത്രങ്ങളില്‍ അഗ്രഗണ്യ സ്ഥാനം തന്നെ ഈ യന്ത്രപ്പക്ഷിക്കുണ്ട്. രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ആരംഭിച്ച ശീതയുദ്ധത്തിന്റെ ഫലമായി വന്‍ സാങ്കേതിക മുന്നെറ്റങ്ങള്‍ അരങ്ങ് തകര്‍ക്കാന്‍ തുടങ്ങിയ കാലമായിരുന്നു 1950 കള്‍.
ബഹിരാകാശത്തും ആണവരംഗത്തും ദിവസമെന്നോണം അത്ഭുതങ്ങള്‍ രചിക്കപ്പെട്ട കാലം.

നൂറ്റാണ്ടുകളോളം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തത്തിലൂടെ ഭൂഗോളം അടക്കിവാണ ബ്രിട്ടന്റെയും നവോഥാനത്തിന്റെ സന്ദേശം ഉറവപൊട്ടിയ ഫ്രാന്‍സിന്റെയും അപ്രമാദിത്വം അപ്പോഴേക്കും ചരിത്രമായിക്കഴിഞ്ഞിരുന്നു. പണവും വിഭവശേഷിയും വാരിയെറിഞ്ഞുള്ള വന്‍ശക്തികളുടെ കളിയില്‍ തങ്ങള്‍ പിന്തള്ളപ്പെട്ടു പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ബദ്ധവൈരികളായ ബ്രിട്ടനും ഫ്രാന്‍സും ലോകത്തിന്റെ മുന്‍പില്‍ തങ്ങളുടെ കരുത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ തീരുമാനിച്ചത്.

ആ അഭിമാന ബോധത്തില്‍ നിന്നാണ് ഒരു ശബ്ദാതിവേഗ യാത്രാ വിമാനം എന്ന എക്കാലത്തെയും വലിയ സാങ്കേതിക പ്രോജക്ടുകളില്‍ ഒന്ന് ജന്മമെടുത്തത്.
താരതമ്യേന വളരെ ചെറിയ യുദ്ധവിമാനങ്ങള്‍ പോലും പ്രൊപ്പല്ലര്‍ യുഗത്തില്‍ നിന്നും ജെറ്റ് യുഗത്തിലേക്ക് മാറുന്നെ ഉണ്ടായിരുന്നുള്ളൂ.

ഇന്ധനം ചിറകുകളുടെ ഡിസൈന്‍ എഞ്ചിന്‍ ഉയര്‍ന്ന വേഗത ഉയര്‍ത്തുന്ന പ്രതിരോധം അങ്ങിനെയങ്ങിനെ നൂറു നൂറു വെല്ലുവിളികള്‍ അതിജീവിക്കെണ്ടിയിരുന്നു.ഇതില്‍ തന്നെ ചിറകുകളായിരുന്നു എറ്റവും പ്രധാനം.ഒടുവില്‍ ദൈതൃക് ക്യുച്ച്മാന്‍ സമര്‍പ്പിച്ച ഡിസൈന്‍ അംഗീകരിക്കപ്പെട്ടു.

ഇതിനിടയില്‍ ബ്രിട്ടനിലും ഫ്രാന്‍സിലും ഈ പദ്ധതിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വന്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബില്യണുകള്‍ പമ്പ് ചെയ്യുന്ന ഈ പദ്ധതി ഇരുരാജ്യങ്ങള്‍ക്കും ഭീകരമായ ബാധ്യത മാത്രമേ വരുത്തൂ. എല്ലാം കൊണ്ടും തകര്‍ന്നടിഞ്ഞ യുദ്ധാനന്തര അവസ്ഥയില്‍ ഇതൊരിക്കലും താങ്ങാനാവുന്നതല്ല എന്ന ശക്തമായ വിമര്‍ശനം അവഗണിക്കാന്‍ തന്നയായിരുന്നു ഇരു ഗവന്മേന്റുകളുടെയും തീരുമാനം.

ഇതിനിടയില്‍ ആദ്യ ട്രയലുകള്‍ പരാജയപ്പെട്ടു സൂപര്‍ സോണിക് വേഗത കൈവരിക്കാന്‍ എഞ്ചിനിലും ഫ്യൂസലെജിലും തുടര്‍ച്ചയായ മാറ്റങ്ങള്‍ വേണ്ടിവന്നു. അതിനിടിയല്‍ എയര്‍ ഇന്ത്യയടക്കം ലോകത്തിലെ പ്രധാന എയര്‍ ലൈനുകള്‍ നല്‍കിയ ഓര്‍ഡറുകള്‍ റദ്ദു ചെയ്യപ്പെട്ടു.

1975 നകം കൊടുത്ത് തീര്‍കേണ്ട 170 വിമാനങ്ങളുടെ ഓര്‍ഡറകളാണ് രദ്ദായത്. വമ്പിച്ച സാമ്പത്തിക ചെലവ്‌വിമാനമുണ്ടാക്കിയെക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു പ്രധാനകാരണം. ഒടുവില്‍ കസ്റ്റമെഴ്‌സായി അവശേഷിച്ചത് ബ്രിട്ടീഷ് എയര്‍വേസും ഫ്രഞ്ച് എയറും മാത്രം. 1969 വരെ മുന്നൂറോളം വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട പ്രോജക്റ്റിനു ഫലത്തില്‍ ലഭിച്ചത് 20 വിമാനങ്ങളുടെ കരാര്‍ മാത്രം പ്രൊജക്റ്റ് അപ്പോഴേക്കും ഒരുപാട് മുന്നേറിക്കഴിഞ്ഞിരുന്നു.

ഇത് സാമ്പത്തികമായി നഷ്ടം തന്നെ ആയിരിക്കും എന്ന പൂര്‍ണ ബോധ്യത്തോടുകൂടി തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു അങ്ങിനെ 1969 നവംബര്‍ 29 നു കോണ്‍കോര്‍ഡ് ശബ്ദാതിവേഗം കൈവരിച്ചു.
പക്ഷെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കോണ്‍കോര്‍ഡ് തങ്ങളുടെ ആകാശത്ത് നിരോധിച്ചു. അതിഭീകരമായ ലാന്‍ഡിംഗ് സ്പീഡ് ഉണ്ടാക്കുന്ന തരംഗങ്ങള്‍ പരിസരത്തെ സര്‍വ കണ്ണാടി ജനലുകളെയും താറുമാറാക്കി.

500 ഡെസിബെല്ലോളം വരുന്ന ശബ്ദം വന്‍ ആരോഗ്യഭീഷണികള്‍ തന്നെ ഉണ്ടാക്കി. ചുരുക്കത്തില്‍ പാരീസ് ലണ്ടന്‍ ന്യൂയോര്‍ക്ക് റൂട്ടില്‍ മാത്രമായി ഈ സ്വപ്നപദ്ധതി ഒതുങ്ങി. അതും അതിസമ്പന്നര്‍ക്ക് മാത്രം താങ്ങാന്‍ പറ്റുന്ന ചെലവില്‍. എങ്കിലും തങ്ങളുടെ അഭിമാനത്തെ സൂപ്പര്‍സൊനിക്കിലെത്തിച്ച ഈ കൂറ്റന്‍ പറക്കും യന്ത്രത്തെ ബ്രിട്ടനും ഫ്രാന്‍സും നാല്‍പത് വര്‍ഷത്തോളം കൊണ്ടുനടക്കുക തന്നെ ചെയ്തു.

2000 ജൂലായ് 25 പാരീസിലെ ചാര്‍ള്‌സ് ഇ ഗാര്‍ലെ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനോരുങ്ങിനില്‍ക്കുന്ന എയര്‍ ഫ്രാന്‍സിന്റെ F-BTSC-4590 വിമാനം നൂറോളം യാത്രക്കാരും ജീവനക്കാരുമടങ്ങുന്ന സംഘംവിമാനത്തിനു എടിസിയുടെ ക്ലിയറന്‍സ് ലഭിച്ചു. ഒന്നാം നമ്പര്‍ റണ്‍വേയിലൂടെ കുതിച്ച വിമാനം 450 കിലൊമീറ്റര്‍ വേഗത എത്തിയപ്പോള്‍ ഇടത്തെ ഫ്യൂസലെജിന്റെ പിന്നില്‍ അസാധാരണമായ ഒരു തിളക്കം. അത് പെട്ടന്ന് വളര്‍ന്നു.

എടിസി അപകടം മണത്തപ്പോഴേക്കും മുന്‍ ചക്രങ്ങള്‍ റണ്‍വേയില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇനി തിരിച്ച് വരാനാവില്ല. സെക്കണ്ടുകള്‍ക്കകം വിമാനം വലിയൊരു തീഗോളമായി.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിജയചരിത്രം കുറിച്ച പാരീസിന്റെ മണ്ണില്‍ തന്നെ ആ കരുത്തന്‍ യാത്രക്കാരോടൊപ്പം ചാരമായി. കോണ്‍കൊര്‍ഡിന്റെ ചരിത്രത്തിലെ ഒരേയൊരു അപകടം.

പക്ഷെ ഇത് വിമാനത്തിന്റെ സാങ്കേതിക പിഴവായിരുന്നില്ല തൊട്ടുമുന്‍പ് പറന്നുയര്‍ന്ന കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തെറിച്ച് പോയ ഒരു ലോഹക്കഷണം, അതിവേഗത്തില്‍ വന്ന കോണ്‍കൊര്‍ഡിന്റെ ടയറിനെ ചിന്നഭിന്നമാക്കി. ടയര്‍ പൊട്ടിയപ്പൊഴുയര്‍ന്ന തീപ്പൊരികള്‍ ഇന്ധനടാങ്കിലെക്ക് പടര്‍ന്നാണ് തീപിടുത്തമുണ്ടായത്.

മൂന്ന് വര്‍ഷങ്ങള്‍ കൂടി കോണ്‍കോര്‍ഡ് വിമാനങ്ങള്‍ യൂറോപ്പിന്റെ ആകാശത്തെ പ്രകമ്പനം കൊള്ളിച്ചു. 2003 ല്‍ നാല്‍പത് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷം വ്യോമയാനങ്ങളിലെ ഈ രാജഹംസത്തിനു വീരോചിതമായ ഒരു റിട്ടയര്‍മന്റ് ജീവിതമാണ് ലോകം നല്‍കിയത്.

ഈ വിമാനങ്ങള്‍ വരുത്തിയ വന്‍ സാമ്പത്തിക ബാധ്യത പിന്നീടിത് പോലൊരു സാഹസത്തില്‍ നിന്ന് എയര്‍ബസിനെ പിന്തിരിപ്പിച്ചു. ഇപ്പോഴവര്‍ ഒരു സൂപര്‍ സോണിക് ജെറ്റിന്റെ പണിപ്പുരയിലാണ് പക്ഷെ ഇത് വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ള പ്രൈവറ്റ് വിമാനമാണ്.

ഭാവനയും പ്രതിഭയും കഠിനാധ്വാനവും ഒരുമിച്ച് ചേര്‍ന്ന് സൃഷ്ടിച്ച മഹാത്ഭുതങ്ങളിലോന്നായി കോണ്‍കോഡ് ഇപ്പോഴും ശാസ്ത്രപ്രേമികളുടെ മനസ്സിന്റെ ആകാശങ്ങളില്‍ ഇരമ്പിയുയരുന്നു.

Copyright © Apps4net - All Rights Reserved
error: Content is protected !!