fbpx Press "Enter" to skip to content

കോഹ്ലിയാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍; ബോളുവുഡില്‍ സാന്നിധ്യമുറപ്പിക്കുന്നു

കര്‍വാന്‍ എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രമാണ് സോയാ ഫാക്ടര്‍. ചിത്രത്തില്‍ വിരാട് കോഹ്ലിയുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. കോഹ്ലിയാകാന്‍ ദുല്‍ഖറിനോളം യോഗ്യനായി മറ്റൊരാളില്ലെന്ന് സംവിധായകന്‍ പറയുന്നു.

അനൂജ ചൗഹാന്റെ നോവല്‍ ദി സോയാ ഫാക്ടറിനെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്. സോനം കപൂറാണ് നായിക. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രം ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അഡ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷമാദ്യം തന്നെ ചിത്രം തീയറ്ററുകളിലെത്തും.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നോവലിന്റെ കഥ. സോയയുടെ ഭാഗ്യമാണ് ലോകകപ്പ് നേടാന്‍ സഹായിച്ചത് എന്നാണ് വിശ്വാസം. 2011ലെ ലോകകപ്പിലും സോയ ഫാക്ടര്‍ പരീക്ഷിക്കാന്‍ ഇന്ത്യന്‍ ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ

കോഹ്ലിയാകാനുള്ള പരിശീലനം ദുല്‍ഖര്‍ ആരംഭിച്ചതായാണ് വാര്‍ത്തകള്‍. ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതില്‍ വളരെ സന്തോഷവതിയാണെന്ന് കഴിഞ്ഞ ദിവസം സോനവും പ്രതികരിച്ചിരുന്നു

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!