fbpx Press "Enter" to skip to content

മെർസ്‌ക് അലബാമയും ക്യാപ്റ്റൻ ഫിലിപ്സും

മെർസ്‌ക് അലബാമയും ക്യാപ്റ്റൻ ഫിലിപ്സും

“മെർസ്‌ക് അലബാമ” കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന “മെർസ്‌ക് സീ ലൈൻ ലിമിറ്റഡ്” കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കണ്ടെയ്നർ ഷിപ്പ്‌ ആയിരുന്നു .മെർസ്‌ക് കമ്പനി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പ് ഓപ്പറേറ്റിംഗ് കമ്പനി ആണ് .യുഎസ് ലെ വിർജിനിയയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പൽ 155 m നീളവും 25m വീതിയും ഉള്ള ഒരു ഷിപ് ആണ് .

2009 ഏപ്രിൽ .

ഒമാനിലെ സലാല പോർട്ടിൽ നിന്നും കെനിയയിലെ മോംബാസ തുറമുഖത്തേക്ക് മെർസ്‌ക് അലബാമ യാത്ര തിരിച്ചു .കപ്പലിൽ 17000 മെട്രിക് ടൺ കാർഗോയും 23 അംഗ ക്രൂ വും ഉണ്ട് .ഇതിൽ 5000 ടൺ ആഫ്രിക്കയിലെ പട്ടിണി പാവങ്ങൾക്കുള്ള ഭക്ഷണസാധനങ്ങൾ ആണ് .ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്സ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ ,മൈക്ക് പെറി ചീഫ് എഞ്ചിനീറും . ഇരുവരും പരിചയ സമ്പന്നരായ നാവികർ .

കപ്പൽ ജിബൂട്ടി (Djibouti) യിൽ നിന്നും മോംബസ്സാ ലക്ഷ്യമായി യാത്ര തുടങ്ങി .കപ്പൽ പോകേണ്ടിയിരുന്നത് ഗൾഫ് ഓഫ് ഏഡന്(GULF OF ADEN ) ലൂടെ ആണ് .HORN OF AFRICA യോട് ചേർന്ന് കിടക്കുന്ന തന്ത്ര പ്രധാനമായ ഒരു അന്താരാഷ്ട്ര കപ്പൽ പാതയാണ് ഗൾഫ് ഓഫ് ഏദെൻ ലൂടെ കടന്നു പോകുന്നത് .

പേർഷ്യൻ ഗൾഫിനോടും സൂയസ് കനാലിനോടും അടുത്ത കിടക്കുന്ന ഈ മേഖലയിലൂടെ ലോകത്തിലെ 11 ശതമാനം എണ്ണ കടത്തു നടക്കുന്നു എന്ന് പറയപ്പെടുന്നു .സൊമാലിയ ,യമൻ ,ജിബൂട്ടി ,എറിട്രിയ തുടങ്ങിയ രാജ്യങ്ങളാണ് സമീപത്തുള്ളത് .2000 ത്തിന്റെ തുടക്കം മുതൽ സൊമാലിയ കടൽ കൊള്ളക്കാരാൽ കുപ്രസിദ്ധം ആണ് ഈ മേഖല .

ഏപ്രിൽ 8

ഒരാഴ്ചക്കിടയിൽ 6 കടൽ കൊള്ള ആക്രമണങ്ങൾ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ ,മെർസ്‌ക് അലബാമക്കു ജാഗ്രത നിർദേശം കിട്ടിയിരുന്നു .മോക്ക് ഡ്രില്ലുകളും മറ്റു അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു .ഒരു മദർഷിപ്പിൽ നിന്നും ചെറിയ ബോട്ടുകളിൽ പുറപ്പെട്ട് സംഘം ചേർന്ന് കപ്പലിനെ ആക്രമിച്ചു ജീവനക്കാരെ ബന്ദികളാക്കി , കപ്പൽ സൊമാലിയയിലേക്കു കൊണ്ട് പോയി വില പേശി വലിയ സംഘ്യ കപ്പൽ ഉടമസ്ഥരിൽ നിന്നും നേടിയെടുക്കുകയാണ് കടൽ കൊള്ളക്കാരുടെ രീതി .

അപകട സാധ്യത നിലനിൽക്കുന്നതിനാൽ സോമാലിയൻ തീരത്തു നിന്നും 600 നോട്ടിക്കൽ മൈൽ മാറി സഞ്ചരിക്കാനാണ് യുഎസ് മാരി ടൈം അഡ്മിനിസ്ട്രേഷനിൽ നിന്നും ലഭിച്ച നിർദേശം .എന്നാൽ കപ്പൽ കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയത്തു ചരക്കെത്തിചു കപ്പൽ കമ്പനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ജീവനക്കാരുടെ സുരക്ഷയിൽ ക്യാപ്റ്റൻ വിട്ടു വീഴ്ച ചെയ്തു.

കപ്പലിൽ സ്‌നൈപ്പർ റൈഫിളുകൾ ഉണ്ടായിരുന്നില്ല .ഇന്റർനാഷണൽ വാട്ടേഴ്സിൽ എന്തുദ്ദേശത്തിനാണേലും കരുതാവുന്ന ആയുധങ്ങൾക്ക് കർശനമായ മാനദണ്ഡങ്ങളുണ്ട് , പ്രത്യേകിച്ച് ഒരു കണ്ടെയ്നർ ഷിപ്പിന് .ചരക്ക് സമയത്തെത്തിക്കാനായി സൊമാലിയയുടെ 230 മൈൽ മാറി യാത്ര ചെയ്യാനായിരുന്നു ക്യാപ്റ്റൻ ഫിലിപ്സിന്റെ നിർദേശം .എല്ലാ തയാറെടുപ്പുകളെയും ആസ്ഥാനത്താക്കി കൊണ്ട് 4 പേരടങ്ങുന്ന ഒരു സംഘം മെർസ്‌ക് അലബാമയെ ആക്രമിച്ചു .കപ്പലിൽ അപായ മണി മുഴങ്ങി .ചീഫ് എഞ്ചിനീയർ മൈക്ക് പെറി ക്രൂവിൽ മിക്കവരെയും എൻജിൻ റൂമിൽ ഒളിപ്പ്പിച്ചു .

കപ്പലിന്റെ റാഡ്‌ഡർ അതിശക്തമായി തിരിച്ചു ബോട്ട് മുക്കിയെങ്കിലും കൊള്ളക്കാർ കപ്പലിൽ കയറിപ്പറ്റി .ക്യാപ്റ്റനെയും കപ്പലിന്റെ ബ്രിഡ്ജ് (കണ്ട്രോൾ റൂമിൽ ) ഉണ്ടായിരുന്നവരെയും ബന്ദികളാക്കി .ഈ സമയം മൈക്കിൾ പെറി കപ്പലിനെ ബ്രിഡ്‌ജിൽ നിന്ന് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ സിസ്റ്റംസ് ക്രമീകരിക്കുകയും സർവ്വ സിസ്റ്റംസും ഓഫ് ആക്കുകയും ചെയ്തു .കപ്പൽ നിശ്ചലമായി .കടൽ കൊള്ളക്കാർ പഠിച്ച പണി മുഴുവനും നോക്കിയിട്ടും കപ്പൽ ഒന്ന് അനക്കാൻ പോലും പറ്റിയില്ല .

 

ഇതിനിടയിൽ കൊള്ളക്കാർ ഷിപ് കീഴടക്കി എന്ന് യുഎസ് മാരിടൈം അഡ്മിനിസ്റ്റേഷന് സന്ദേശം നൽകി .4 കടൽ കൊള്ളക്കാരാണ് കപ്പലിൽ കയറിയത്.എല്ലാവരും 16 -19 വയസ്സിനിടയിലുള്ളവർ .നേതാവിന്റെ പേര് അബ്ദുവാലി മുസ് .17 വയസ്സ് പ്രായം .കപ്പൽ സൊമാലിയയിലേക്കു കൊണ്ട് പോകാൻ ക്രൂ വിന്റെ സഹായം വേണമെന്ന് മനസിലായ മുസ് കപ്പലിന്റെ ലോവർ ഡെക്കിൽ ഒളിച്ചിരിക്കുന്ന ബാക്കി ക്രൂവിനെ കണ്ടു പിടിക്കാൻ ശ്രമം ആരംഭിച്ചു .കപ്പലിന്റെ എൻജിൻ റൂമിലേക്ക് മുസ് ഉം മറ്റൊരു കൊള്ളക്കാരനും പോയി.

ക്യാപ്റ്റൻ ഫിലിപ്സിെയും അവർ ബന്ദിയായി കൂടെ കൂട്ടി.താഴത്തെ നിലയിൽ പോയ മുസിന്റെ സുഹൃത്തിന് പരിക്ക് പറ്റുന്നു ക്യാപ്റ്റൻ ഫിലിപ്സ് അയാളെയും കൊണ്ട് തിരിച്ചു ബ്രിഡ്ജിലേക്കു പോകുന്നു . ഒളിച്ചിരുന്ന ബാക്കിയുള്ള ക്രൂ ഈ സമയം കൊണ്ട് മുസിനെ കീഴ്പെടുത്തി ബന്ദിയാക്കി .തിരിച്ചെത്തിയ ക്യാപ്റ്റനെ കൊള്ളക്കാർ വീണ്ടും ബന്ദിയാക്കി . ഏകദേശം ഒരു പന്ത്രണ്ട് മണിക്കൂറോളം ഈ ബന്ദിയാക്കൽ നാടകം തുടർന്നു.ഒടുക്കം മുസിനെ തിരിച്ചു കിട്ടിയാൽ കപ്പൽ വിട്ടു പോയിക്കൊള്ളാമെന്നു ബാക്കിയുള്ള കൊള്ളക്കാർ സമ്മതിച്ചു .

കപ്പലിലെ എമർജൻസി ലൈഫ് ബോട്ട് അവർക്ക് രക്ഷപ്പെടാനുപയോഗിക്കാമെന്നും ക്രൂ സമ്മതിച്ചു .തങ്ങളുടെ നേതാവ് തങ്ങളുടെ അടുത്ത് എത്തിയതിനു ശേഷമേ ക്യാപ്റ്റനെ വിട്ടു കൊടുക്കൂ എന്ന് കൊള്ളക്കാർ ശഠിച്ചു .ലൈഫ് ബോട്ട് കടലിലിറക്കി .കൊള്ളക്കാരും ക്യാപ്റ്റനും അതിൽ കയറി .മുസിനെ കപ്പൽ ജീവനക്കാർ മോചിപ്പിച്ചു .എന്നാൽ കൊള്ളക്കാർ ക്യാപ്റ്റനെ വിട്ടു കൊടുത്തില്ല .ലൈഫ് ബോട്ടിൽ 4 സോമാലി കൊള്ളക്കാരും ക്യാപ്റ്റൻ ഫിലിപ്സും സോമാലിയൻ തീരം ലക്ഷ്യമാക്കി യാത്ര തുടങ്ങി .

ലൈഫ് ബോട്ട് സോമാലിയൻ തീരത്തെത്താൻ 2 ദിവസം സമയം എടുക്കും .അത്യാവശ്യ സാധനങ്ങളെല്ലാം തന്നെ ബോട്ടിൽ ഉണ്ടായിരുന്നു .ചെറുതും വെന്റിലേഷൻ കുറവുള്ളതും ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ലാത്തതുമായ ബോട്ടിൽ 2 ദിവസം യാത്ര ദുഷ്കരമായിരുന്നു .

ഏപ്രിൽ 9

യുഎസ് യുദ്ധക്കപ്പലുകളായ uss ബൈൻബ്രിഡ്ജ് ,uss ഹാലിബർട്ടോൺ എന്നിവ സ്ഥലത്തെത്തുന്നു .ലൈഫ് ബോട്ടിൽ നിന്നും അല്പം ദൂരം മാറി ഇരു കപ്പലുകളും നിലയുറപ്പിച്ചു . fbi യുടെ ഹോസ്റ്റേജ് സിറ്റുവേഷൻ കൈകാര്യം ചെയ്യുന്ന മികച്ച ഉദ്യോഗസ്ഥരും അവരോടൊപ്പമുണ്ടായിരുന്നു.

കൊള്ളക്കാരുമായി വയർ ലെസ്സ് ബന്ധം ആരംഭിച്ച ഇവർ , കൊള്ളക്കാരുടെ കൂട്ടാളികൾ തങ്ങളോടൊപ്പം ഉണ്ടെന്നും ഇവരുടെ സാന്നിധ്യത്തിൽ ചർച്ചയാകാമെന്നും മുസിനെ അറിയിക്കുന്നു . ചർച്ചക്ക് തയാറായി മുസ് അമേരിക്കൻ യുദ്ധക്കപ്പലിലേക്കു പോകുന്നു .മുസിനെ അമേരിക്കൻ നാവികസേന തടവിലാക്കുന്നു .ഏറെ നേരം കഴിഞ്ഞിട്ടും നേതാവ് തിരിച്ചെത്താത്തതിൽ പരിഭ്രാന്തരായ കൊള്ളക്കാർ ക്യാപ്റ്റൻ ഫിലിപ്സിനെ കൊല്ലാൻ ശ്രമിക്കുന്നു .ഇതിനോടകം സേഫ്റ്റി ബോട്ട് വളഞ്ഞ യുണൈറ്റഡ് നേഷൻസ് നേവി സീൽസ് ബാക്കിയുള്ള 3 കൊള്ളക്കാരെയും അതിസൂക്ഷമമായി വെടിവച്ചു കൊല്ലുന്നു .

ഈ സംഭവം അടിസ്ഥാനമാക്കി 2013 ൽ ഇറങ്ങിയ ഹോളിവുഡ് സിനിമയാണ് “ക്യാപ്റ്റൻ ഫിലിപ്സ് “.ടോം ഹാങ്ക്സ് നായകനായ ഈ ചിത്രത്തിൽ നായകനും ക്യാപ്റ്റൻ തന്നെ .എന്നാൽ ചിത്രത്തിൽ കാണുന്ന പോലെയല്ല കാര്യങ്ങൾ എന്ന് ക്രൂ വിവരിക്കുന്നു .സോമാലി തീരത്തു നിന്ന് 600 മൈൽ മാറി സഞ്ചരിക്കാൻ വ്യക്തമായ നിർദേശം ലഭിച്ചിട്ടും 230 മൈൽ മാത്രം മാറി സഞ്ചരിക്കാൻ ക്യാപ്റ്റൻ ഫിലിപ്സ് കാണിച്ച അഹങ്കാരമാണ് എല്ലാത്തിനും കാരണമെന്ന് ക്രൂ പറയുന്നു .

തങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത കപ്പൽ കമ്പനിക്കെതിരെ കപ്പലിലെ ബാക്കി ജീവനക്കാരെല്ലാം കേസ് കൊടുത്തു .കമ്പനിയെ അനുകൂലിച്ചതു ക്യാപ്റ്റൻ ഫിലിപ്സ് മാത്രം .എന്നാൽ സോണി പിക്ചർസ് ഈ സംഭവം സിനിമയാക്കിയപ്പോൾ ഈ കേസ് എല്ലാം ക്യാഷ് കൊടുത്തു ഒതുക്കി .അന്നത്തെ കപ്പൽ ജീവനക്കാർക്കാർക്കും യഥാർത്ഥത്തിൽ സംഭവിച്ചത് പുറത്തു പറയാൻ ഇപ്പോൾ കഴിയില്ല .

100 വർഷത്തിന് മേലേ ആദ്യമായിട്ടായിരുന്നു യുഎസ് ഫ്ലാഗ് വെച്ച ഒരു കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചുന്നത് .കൊള്ളക്കാരുടെ നേതാവിനെ പിടിച്ച യുഎസ് നേവി അയാളെ അമേരിക്കയിൽ കൊണ്ട് പോയി വിചാരണ ചെയ്‌തു ശിക്ഷിച്ചു .അബ്ദുൽവാലി മുസ് ഇന്നും അമേരിക്കയിൽ ശിക്ഷ അനുഭവിക്കുന്നുണ്ട് . ചെയ്ത കുറ്റങ്ങൾക്കെല്ലാം 33 വർഷവും 9 മാസവും തടവാണ് അയാൾക്ക്‌ ലഭിച്ചത്.

കൊല്ലപ്പെട്ട 3 കടൽകൊള്ളക്കാരും തലയ്ക്കു വെടിയേറ്റാണ് മരിച്ചത് .ഈ എക്സിക്യൂഷൻ നടത്തിയത് യുഎസ് നേവി സീൽസ് ന്റെ ഒരു ടീമും .ഒസാമ ബിൻ ലാദനെ വെടി വെച്ച് കൊന്നത് ഇതേ യുഎസ് നേവി സീൽസിന്റെ വേറൊരു ടീമുമാണ് .യുഎസിന്റെ വിജയകരമായ ഒരു മിലിറ്ററി ഓപ്പറേഷനായി ലോകം ഇതിനെ വാഴ്‌ത്തുന്നു .

ബിബിസി ,റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സംഭവം നല്ല വാർത്താപ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചു .അത് വരെ ഒറ്റപ്പെട്ട സംഭവങ്ങളായി ലോകം കണ്ടിരുന്ന സോമാലി കടൽ കൊള്ളകളെ നേരിടാൻ ലോകം മുഴുവൻ തന്നെ ഒറ്റക്കെട്ടായി ഇറങ്ങി .ഇന്ത്യയുടെ INS tabar ,INS mysore എന്നീ യുദ്ധക്കപ്പലുകൾ ഈ മേഖലയിൽ സമാധാനം ഉറപ്പ് വരുത്താൻ സേവനം അനുഷ്ഠിച്ച യുദ്ധക്കപ്പലുകളാണ് . തത്‌ഫലമായി ഇന്ന് ഈ മേഖല ഏറെക്കുറെ സമാധാനപരമാണ് .

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!