ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പരോക്ഷമായി പരിഹസിച്ച് സ്റ്റാട്ടണ് ഇബ്രഹീമോവിച്ച്. നെയ്മര്‍ ബാഴ്സലോണ വിട്ടതിന് പിന്നാലെയാണ് മെസ്സിയെ ലക്ഷമാക്കി സ്വീഡിഷ് താരം ഒളിയമ്പെയ്തത്.
ഒരു കായിക താരത്തെ സംബന്ധിച്ച് കംഫോര്ട്ട് സോണ്‍ ബന്ധിയാക്കുന്നത് പോലെയാണെന്നും ഏറ്റവും നല്ലകളിക്കാരന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനാണെന്നും ഇബ്രാഹിമോവിച്ച് പറയുന്നു.
നെയ്മര്‍ ബാഴ്സലോണ വിട്ടതിന് പിന്നാലെ ആരാധകരില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റ പശ്ചാത്തലത്തിലായിരുന്നു നെയ്മറെ അനുകൂലിച്ച് മുന്‍ പിഎസ്ജിയുടേയും ബാഴ്സയുടേയും താരമായിരുന്ന ഇബ്രാഹിമോവിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ZLATAN IBRAHIMOVIC:
"An athlete who is in his comfort zone is a coward. The BEST players always seek new challenges to conquer them." pic.twitter.com/RzZwgG35vU
— Danny WelBeast (@WelBeast) August 5, 2017
1999 ല്‍ മാല്മോയില് നിന്നും പ്രെഫഷണല്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയ ഇബ്രാഹിമോവിച്ച് 2001 ല്‍ അജാകസിലെത്തി. പിന്നീട് യുവന്റസിനു വേണ്ടിയും ബാഴ്സലേണക്ക് വേണ്ടിയും മിലാനിലും പിഎസ്ജിയിലും ബൂട്ടണിഞ്ഞു. പിഎസ്ജിയുടെ കുന്തമുനയായിരുന്നു ഇബ്രാഹിമോവിച്ച്.ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളതും പിഎസ്ജിക്ക് വേണ്ടി തന്നെ. നിലവില്‍ മാഞ്ചസ്റ്റഡ് യുണൈറ്റഡ് താരമാണ് ഇബ്രാഹിമോവിച്ച്.
116 മത്സരങ്ങളില്‍ സ്വീഡിഷ് ജേഴ്സി അണിഞ്ഞ ഇബ്രാഹിമോവിച്ച് 62 തവണയാണ് എതിരാളിയുടെ വല തുളച്ചത്.
നേരത്തെ മുതിര്‍ന്ന ബ്രസീല്‍ താരം ഡാനി ആല്‍വസും നെയ്മറെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. പണത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ് അങ്ങിനെ പറയുക. ബാഴ്സയ്ക്ക് പുറത്തും ഒരു ലൈഫും ചാലഞ്ചും ഉണ്ടെന്നു ഈ പറയുന്നവര്‍ ഓര്‍ക്കണം. കംഫര്‍ട്ട് സോണ്‍ വിട്ടു വരാന്‍ കുറച്ചു പേര്‍ക്കേ സാധിക്കൂ, ഞാനും നെയ്മറും ഒക്കെ ബ്രസീലിയന്‍സ് ആണ്, ഞങ്ങളെ കൊണ്ട് അത് സാധിക്കും. നെയ്മര്‍ ഇപ്പോള്‍ പഴയ പയ്യനല്ല, വലിയ താരമാണ്. പി എസ് ജിയെ ഒരു കുതിപ്പിലേക്ക് നയിക്കാന്‍ തക്ക കഴിവുള്ള വലിയ താരം’ ആല്‍വസ് പറയുന്നു.