Press "Enter" to skip to content

മരുഭൂമിയില്‍ വലിയ നഗരം നിര്‍മിക്കാനൊരുങ്ങി സൗദി

റിയാദ്: അരനൂറ്റാണ്ട്കാലമായി സൗദി അറേബ്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്നു എണ്ണ വിപണി. എന്നാല്‍ അടുത്ത കാലത്തായി എണ്ണ വിപണിയില്‍ സൗദിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ല. ഇതോടെ തങ്ങളുടെ മറ്റൊരു പ്രകൃതി സമ്പത്തായ മരുഭൂമിയേയും മണലിനേയും പരമാവധി ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് സൗദി അറേബ്യ.

ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന സൗദിയിലെ മരുഭൂമികളില്‍ മണല്‍ നഗരങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുകയും സമ്പദ്ഘടനക്ക് കരുത്ത് പകരുന്നതിനുമാണ് പുതിയ പദ്ധതി.

ബെല്‍ജിയത്തേക്കാളും വലുപ്പമുള്ള ഒരു നഗരം മരുഭൂമിയില്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞമാസം സൗദി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. മോസ്‌കോ നഗരത്തോളം വലുപ്പം വരുമിതിന്. സാമ്പത്തിക നഗരങ്ങള്‍ എന്ന പേരിലാണ് ഈ നഗരങ്ങള്‍ അറിയപ്പെടുക. ടൂറിസം, വ്യവസായം, സൈനികം, വിനോദം തുടങ്ങിയവയെ പ്രത്യേക സോണുകളാക്കി തിരിച്ചാണ് നഗരം നിര്‍മ്മിക്കുക. പത്ത് ബില്ല്യന്‍ ഡോളര്‍ ചിലവിടുന്ന ഒരു സാമ്പത്തിക ജില്ലയാണ് ലക്ഷ്യം.

എണ്ണ വിപണിയിലെ പ്രതിസന്ധിയുണ്ടാകുന്നത് വരെ സാമ്പത്തിക നഗരങ്ങളുടെ പ്രവൃത്തികള്‍ മന്ദഗതിയിലായിരുന്നു. എന്നാലിപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഏപ്രിലില്‍ പ്രഖ്യാപിച്ച സൗദിയുടെ വിഷന്‍ 2030 ല്‍ ഉള്‍പ്പെട്ടതാണ് സാമ്പത്തിക നഗരങ്ങള്‍

Copyright © Apps4net - All Rights Reserved
error: Content is protected !!