fbpx Press "Enter" to skip to content

നരഭോജിയായ ഭരണാധികാരിയെ കുറിച്ച് അറിയണോ..!

ഈദി അമിന്‍

തെരുവ് വിളക്കുകള്‍ മങ്ങി തുടങ്ങുമ്പോള് കംപാലയിലെ ജനങ്ങളുടെ സിരകളില്‍ ഭീതിയുടെ തണുപ്പ് അരിച്ചു കയറാന്‍ തുടങ്ങും. വോള്ട്ടേ ജിന്റെ വ്യതിയാനവും വൈദ്യുതിയുടെ അഭാവവും സൂചിപ്പിക്കുന്നത് അവരുടെ ഭരണാധിപനായ ഈദി അമീന്റെ കശാപ്പുശാലയുടെ തിരക്കാണ്. ഇനി വോള്ട്ടേ ജു വ്യതിയാനത്തിന് കാരണമോ ?

അയാള്‍ കൊന്നു തള്ളിയ മനുഷ്യരുടെ ജഡങ്ങള്‍ ഓവന്‍ ഫാള്സ് ഡാമിന്റെ ഹൈഡ്രോ ഇലക്ട്രിക് ടര്ബൈ നുകളില്‍ വന്നു അടിഞ്ഞു കൂടി അവയുടെ പ്രവര്ത്തയനം തടസപ്പെടുത്തുന്നത് കൊണ്ടാണ്. തടാകത്തിലെ പട്രോള്‍ ബോട്ടുകളെയും ശവം തിന്നു അജീര്ണ്ണം ബാധിച്ച മുതലകളെയും കടന്നാണ് ദിവസം തോറും അന്പ്തോളം ശവങ്ങള്‍ ടര്ബൈജനില്‍ അടിഞ്ഞുകൂടി പ്രശ്നമുണ്ടാകുന്നത്.

നൂറ്റാണ്ടു കാലം ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ കഴിഞ്ഞിരുന്ന ഉഗാണ്ട , പ്രകൃതി സമ്പത്തും സൌന്ദര്യവും കൊണ്ട് അനുഗ്രഹീതമായിരുന്നു. അതുകൊണ്ട് അതിനെ അവര്‍ ‘ ആഫ്രിക്കയുടെ മുത്ത്’ എന്ന് വിളിച്ചിരുന്നു. ആഫ്രിക്കയില്‍ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയപ്പോള്‍ ഉഗാണ്ടയ്ക്ക് അതില്‍ നിന്നും മാറി നില്ക്കാ ന്‍ ആയില്ല. 1962 ല്‍ മില്ടന്‍ ഒബോട്ടെ ബ്രിട്ടീഷു കാരില്‍ നിന്നും പ്രധാനമന്ത്രി പദം ഏറ്റെടുത്തു.

സമര്ത്ഥംനായ ഒരു വക്കീലും തികഞ്ഞ ഒരു രാഷ്ട്രീയകാരനും ആയ ഒബോട്ടെ തന്റെ പ്രധാന ദൌത്യമായി കണ്ടത്നാല്പ്പ്തു ഗോത്രങ്ങളില്‍ ചിതറി കിടക്കുന്ന പതിനാലു ദശലക്ഷത്തോളം ഉഗാണ്ടാകാരെ ഏകോപിപ്പിക്കുക എന്നതായിരുന്നു. അതിനായി അദേഹം ചെയ്തത് ശക്തമായ ബുഗുണ്ടി ഗോത്രത്തിലെ കിംഗ്‌ ഫ്രെടിയെ പ്രസിഡന്റ്‌ ആക്കുക എന്നതായിരുന്നു.

1966 ഓടെ കാര്യങ്ങള്‍ തലതിരിഞ്ഞു തുടങ്ങി . ബുഗുണ്ടി ഗോത്രക്കാര്‍ ഒബോട്ടെയുടെ രക്തതിനായ് മുറവിളി കൂട്ടി. അങ്ങനെ ഫ്രെടിയെയും ബുഗുണ്ടി ഗോത്രക്കാരെയും ഒതുക്കാന്‍ ഒബോട്ടെ കണ്ടെത്തിയ ‘ സമര്ത്ഥതന്‍’ ആയിരുന്നു സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി , ആര്മിുയുടെ ഡെപ്യൂട്ടി കമാണ്ടര്‍ ഇദി അമിന്‍ !!!!!താഴെ പറയുന്നവയായിരുന്നു അദ്ദേഹതിന്റെ അടിസ്ഥാന യോഗ്യതകള്‍ . കാലം അദ്ദേഹം ഓവര്‍ ക്വാളിഫയിട് ആണെന്ന് തെളിയിച്ചു….

ഉയരം ആറടി നാലിഞ്ച്, ഒത്ത തടി, മുന്‍ ഉഗാണ്ടന്‍ ഹെവി വെയിറ്റ് ബോക്സിംഗ് ചാമ്പ്യന്‍ , കിങ്ങ്സ് ആഫ്രിക്കന്‍ റൈഫിള്സിിലെ സാര്ജയന്റ്, അന്യ ഗോത്രക്കാരന്‍ (കാക്വ ), മുസ്ലിം, ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ല, അര്ധ്96 സാക്ഷരന്‍ , ഇതൊന്നും പോരാഞ്ഞിട്ട് സ്വല്പം ക്രൂരനും ..

ഉത്തരവ് കിട്ടിയ ഉടന്‍ അമിന്‍ സാര്‍ ഒരു 122 mm ഗന്ന്‍ അദേഹത്തിന്റെ ജീപ്പില്‍ ഫിറ്റ്‌ ചെയ്തു എന്നിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെടിവെച്ചു കളിച്ചു. വിവരം ചോര്ന്നു് കിട്ടിയ ഫ്രെഡി ജീവനും കൊണ്ട് പലായനം ചെയ്തു ലണ്ടനില്‍ അഭായര്തിയായി . അമിന്റെ മുന്പിവല്‍ പിന്നെ ഒന്നും നിലക്ക് നിന്നില്ല. എല്ലാം ഒതുക്കി ഒബോട്ടെക്കും സ്വസ്തിയായി.

അങ്ങനെ നീണ്ട നാല് വര്ഷനത്തോളം കഴിഞ്ഞു പോയി. 1971 ജനുവരിയില്‍ , ഒബോട്ടെ കൊമണ്‍ വെല്ത്് സമ്മേളനത്തിന് സിങ്ങപ്പൂരില്‍ പോയിട്ട് തിരിച്ചു വരാന്‍ വേണ്ടി എയര്പോയര്ട്ടി ല്‍ എത്തിയപ്പോഴാണ് ആ വാര്ത്ത കേട്ടത്. ഇദി അമീന്‍ ഭരണം പിടിചെടുതിരിക്കുന്നു എന്ന്. വിഷന്നനായി അദേഹം വനവാസത്തിനു പോയി . നമുക്ക് ഉഗാണ്ടയിലെക്കു പോകാം.

അധികാരം ഏറ്റെടുത്ത അമിന്‍ ആദ്യം ചെയ്തത് ബുഗുണ്ടി ഗോത്രക്കാരെ പാട്ടിലാക്കുകയായിരുന്നു. അതിനായി രാഷ്ട്രീയത്തടവുകാരെ നിരുപാധികം മോചിപ്പിച്ചു. മരിച്ചുപോയ ഫ്രെടിയുടെ ശരീരം ബ്രിട്ടണില്നി ന്നും കൊണ്ടുവന്നു സംസ്കരിച്ചു. അങ്ങനെയൊക്കെ അവരെ ഒരു വിധം വെടക്കാക്കി തനിക്കാക്കി. പിന്നീട് അദ്ദേഹം വന്ന വഴി മറക്കാതിരിക്കാന്‍ ചില പൊടിക്കൈകള്‍ ചെയ്തു. ആര്മി്യിലെ സ്വന്തം ഓഫീസര്മാ്ര്‍ തന്നെയാകും തന്റെ ഏറ്റവും വലിയ ശത്രുക്കള്‍ എന്ന തിരിച്ചറിവായിരുന്നു അത് ചെയ്യുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ലാങ്ങി , അചോളി ഗോത്രങ്ങളില്‍ പെട്ട മുപ്പത്താറു സീനിയര്‍ പട്ടാള ഉദ്യോഗസ്ഥരെ അദ്ദേഹം ആഭ്യന്തര സുരക്ഷക്കായുള്ള ട്രെയിനിംഗ് എന്ന് പറഞ്ഞു മകിണ്ട്യെ ജയിലിലേക്ക് വിളിപ്പിച്ചു. വലിയ കാര്യത്തില്‍ എത്തിയ അവരെ അദ്ദേഹം ജയിലരകളില്‍ അടച്ചു ബയണറ്റ്‌ കൊണ്ട് കുത്തി കൊന്നു. മുന്‍ ആര്മിത ചീഫ് ഓഫ് സ്റ്റാഫ്‌ ബ്രിഗേഡിയര്‍ സുലൈമാന്‍ ഹുസൈനെ അറസ്റ്റ് ചെയ്തു റൈഫിള്‍ ബട്ടുകള്‍ കൊണ്ട് അടിച്ചു കൊന്നു. എന്നിട്ട് തല വെട്ടിയെടുത്തു കംപാലയിലെ തന്റെ മാളികയില്‍ ഡീപ് ഫ്രീസറില്‍ സൂക്ഷിച്ചു .

ഇതൊന്നും കൂടാതെ അസംഖ്യ൦ പട്ടാള ഓഫീസര്മാകരെ ടാങ്ക് കയറ്റിയും വെടിവെപ്പ് പരിശീലനം നടത്തിയും കൊലപ്പെടുത്തി. ഇതൊന്നും പോരാഞ്ഞു പാച്ചകക്കാരെയും ., ഒര്ടര്ലിപകളെയും, ഡ്രൈവര്മാ രെയും ഒക്കെ ഒറ്റ രാത്രികൊണ്ട്‌ പ്രമോഷന്‍ നല്കിര മേജറും കേണലും ബ്രിഗേടിയരും ഒക്കെയാക്കി മാറ്റി. ഇതൊക്കെ ചോദ്യം ചെയ്ത രണ്ടു അമേരിക്കന്‍ പത്ര പ്രവര്ത്തണകരെ വെടിവെച്ചു കൊന്നു. അങ്ങനെ അദ്ദേഹത്തിന്റെ സദ്ഭരണം കൊടിപാരിച്ചു കൊണ്ട് മുന്നേറി.

അങ്ങനെ പോകവേ ഉഗാണ്ടയുടെ സാമ്പത്തിക രംഗം അത്യന്തം വഷളായി. അമിന്‍ ബ്രിട്ടനിലും ഇസ്രായേലിലും പോയി ഒന്ന് തെണ്ടി നോക്കി. അഞ്ചു പൈസ ആരും കൊടുത്തില്ല. കലികൊണ്ട് അമിന്‍ എന്റെബെ വിമാനത്താവളം പണിഞ്ഞു കൊണ്ടിരുന്ന ഇസ്രായേലി എഞ്ചിനീയര്‍ മാരെ തിരിച്ചു പോകാന്‍ ആവശ്യപെട്ടു. അവര്‍ പോയ പോക്കിന് അതിന്റെ ബ്ലൂ പ്രിന്റും കൊണ്ടാണ് പോയത്.

എന്തായാലും കാശ് കിട്ടിയില്ല. എന്നാല്‍ പിന്നെ ബാങ്കിനോട് നിങ്ങള്‍ പണം അടിച്ചു ഇറക്കികൊല്ലാന്‍ പറഞ്ഞു. അവര്‍ ലക്ഷക്കണക്കിന്‌ അടിച്ചിറക്കി …അതോടെ പണപ്പെരുപ്പം വര്ധിനച്ചു. ഈ അവസരതിങ്കലാണ് ലിബിയ താല്ക്കാ്ലിക ആശ്വാസമായി കുറച്ചു പണം കൊടുത്തു സഹായിച്ചത്. അദ്ദേഹം പി എല്‍ ഓ ക്കുവേണ്ടി ഒരു ഓഫീസ് കംപാലയില്‍ പണികഴിപ്പിച്ചു. അതിനു നയതന്ത്ര അംഗീകാരവും നല്കിദ. ഹിറ്റ്‌ലറിന്റെ ഒരു ആരാധകനായിരുന്നു അമിന്‍. അദ്ദേഹത്തിന് വേണ്ടി ഒരു സ്മാരകം പണിയാന്‍ പോലും അമിന് പ്ലാനുണ്ടായിരുന്നു.

ഒരു രാത്രി വിരുന്നിന്നിടയില്‍ അമിന്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ബ്രിഗേ ഹുസൈന്റെ തലയുമായി പ്രത്യക്ഷപെട്ടു. വായില്‍ തോന്നിയ ചീത്തയൊക്കെ വിളിച്ചു പറഞ്ഞു ആ തലയോട്. അതിനു ശേഷം വിരുന്നുകാരോടൊക്കെ സ്ഥലം വിട്ടോളാന്‍ പറഞ്ഞു. രണ്ടു രാത്രികള്ക്ക്് ശേഷം കിഴക്കന്‍ ഉഗാണ്ടയില്‍ പ്രത്യക്ഷപെട്ട അമിന്‍ പറഞ്ഞു ദൈവം അദ്ദേഹത്തോട് പറഞ്ഞത്രേ ഏഷ്യക്കാര്‍ ആണത്രേ ഉഗാണ്ടക്ക് ഈ ഗതി വരുത്തിയത്. അതുകൊണ്ട് തൊണ്ണൂറു ദിവസത്തിനകം അന്പ്തിനായിരം വരുന്ന ഏഷ്യക്കാരോട് ഉഗാണ്ട വിട്ടോളാന്‍ പറഞ്ഞു.

കൂടാതെ എന്നും റേഡിയോയില്‍ ദിവസങ്ങള്‍ എണ്ണാന്‍ തുടങ്ങി. പാവം ഏഷ്യാക്കാര്‍ …ജീവനും കൊണ്ട് പലായനം ചെയ്തു.ഈ ക്രൂരതകള്ക്ക്പ അമിന്റെ സഹായി ആയി നിന്നിരുന്നത് സ്റ്റേറ്റ് റിസര്ച്ച് ബ്യൂറോ എന്ന ഓമന പേരിലുള്ള ഒരു കൂട്ടം അമിന്റെ ക്രൂരന്മാരായ ശിങ്കിടികള്‍ ആയിരുന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി !!! 1972 ല്‍ ആയിരുന്നു ഈ സംഭവങ്ങള്‍ നടന്നത്. അതെ വര്ഷം അമിന്‍ ബ്യൂറോക്ക് എല്ലാ കച്ചവട സ്ഥാപനങ്ങളുടെയും അധികാരം കൊടുത്തു.

വേറെന്തു കൊടുക്കാന്‍? അവന്മാര്‍ രണ്ടാഴ്ച കൊണ്ട് എല്ലാം തീര്ത്തുര കയ്യില്‍ കൊടുത്തു. ഇനിയെന്ത് എന്നായിരുന്നു അമിന്റെ മുന്നിലെ ചോദ്യം. അതിനും പോംവഴി അമിന് കിട്ടി. ബ്യൂറോക്ക് ആള്ക്കാലരെ അറസ്റ്റ് ചെയ്തു കൊല്ലാന്‍ അധികാരം കൊടുത്തു. അവന്മാര്‍ ദിവസവും ആളുകളെ തട്ടികൊണ്ടുപോയി കൊല്ലാന്‍ തുടങ്ങി. എന്നിട്ട് ബന്ധുക്കളുടെ കയ്യില്‍ നിന്നും നൂറ്റമ്പത് ഡോളര്‍ ശവം കണ്ടുപിടിക്കാന്‍ വാങ്ങി തുടങ്ങി.

ഉഗാണ്ടാക്കാര്ക്ക് ബന്ധുക്കളുടെ ശവം എല്ലാമായിരുന്നു. മരണാനന്തര ക്രിയകല്ക്കാ യി ശവം ലഭിക്കാന്‍ അവ അവര്‍ ഏതറ്റം വരെ പോകാനും തയ്യാറായിരുന്നു. ഇതാണ് അമിന്‍ മുതലെടുത്തത്. അങ്ങനെ ബ്യൂറോ തന്നെ കൊലപാതകികളും ശവം കണ്ടെത്തുന്നവരും ആയി മാറി.

ആള്ക്കാതരെ കൊല്ലുന്ന ഒരു സ്ഥലം ഫ്രഞ്ച് എംബസ്സിക്ക് സമീപം ആയിരുന്നു. ശബ്ദ ശല്യം സഹിക്കാന്‍ പറ്റുന്നില്ലെന്നു അവര്‍ അമിനോട് പരാതിപെട്ടു. അതിനും അമിന്‍ പോംവഴി കണ്ടെത്തി. കൂടെയുള്ളവരെ കൂടത്തിനു അടിച്ചു കൊന്നാല്‍ കൊല്ലുന്നവനെ വെറുതെ വിടാം എന്നൊരു കരാര്‍. പലരും രാജിയായി. വെടിശബ്ദം കുറഞ്ഞു. ഫ്രെഞ്ചുകാര്‍ ഉറങ്ങിതുടങ്ങി.

1974 അമിന്‍ തന്റെ നാല് ഭാര്യമാരില്‍ മൂന്നെണ്ണതിനെ മൊഴിചൊല്ലി. മൂന്നു മാസങ്ങള്ക്ക്ു ശേഷം അതിലെ ഇളയ ഭാര്യയായിരുന്ന കെ അമിന്‍ അബോര്ഷ നായുള്ള ശ്രമത്തില്‍ മരണപെട്ടു. അമിന്‍ മോര്ച്ചകറിയില്‍ മൃതശരീരം കാണാനെത്തി. അതിനുശേഷം അയാള്‍ ഡോക്ടര്‍ മാര്ക്ക് എന്തൊക്കെയോ നിര്ദ്ദേ ശങ്ങള്‍ നല്കി്. കുറച്ചു കഴിഞ്ഞു അയാള്‍ തന്റെ ഭാര്യയും മകനുമായി വീണ്ടും ആശുപത്രിയില്‍ എത്തിച്ചേര്ന്നു്. കാഴ്ച അതി ഭീകരമായിരുന്നു. കെയുടെ തല മുറിച്ചു പിന്നോട്ടാക്കി തയിച്ചു വെക്കപെട്ടിരിക്കുന്നു. കയ്യുടെ സ്ഥലത്ത് കാലും കാലിന്റെ സ്ഥലത്ത് കയ്യും . അമിന്‍ പറഞ്ഞു, അനുസരണക്കേടിന്റെ ഫലം ഇതാണ്.

അവസാനം ടാന്സാനിയയാണ് ഉഗാണ്ടയുടെ രക്ഷക്ക് എത്തിയത്. അവര്‍ ഉഗാണ്ട ആക്രമിച്ചു. ജനങ്ങള്‍ രണ്ടുകയ്യും നീട്ടി അവരെ സ്വീകരിച്ചു. അമിന്‍ പലായനം ചെയ്തു ഗദ്ദാഫിയുടെ അടുത്ത്, ലിബിയയിലേക്ക്. അവിടുന്ന് സൌദിയിലേക്ക്. മില്ടന്‍ ഒബോട്ടെ അധികാരത്തിലേക്ക് …അര്ഹിഗക്കുന്ന ഒരു മരണം അമിന് കിട്ടിയിട്ടുണ്ടോ എന്ന് സംശയംമാണ്. ഏറ്റവും സ്വാദ് മനുഷ്യ മാംസതിനാണ് എന്ന് പറഞ്ഞ നരഭോജിയാണ് അയാള്‍…..
കടപ്പാട് …THE WORLD’S MOST EVIL MEN BY NEIL BLANDFORD AND BRUCE JONES.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!