fbpx Press "Enter" to skip to content

അജ്ഞാതനായ ഒരു ഹൈജാക്കറുടെ ഒരു ത്രിൽ ചരിത്രം

D.B. COOPER

1971 നവംബർ 24 ഓറിഗോണിലെ പോർട്ട്‌ ലാൻഡ് ഇന്റർനാഷനൽ എയർപോർട്ട്. നോർത്ത് വെസ്റ്റ്‌ ഓറിയന്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് കൌണ്ടറിലേക്ക് ഒരു ബ്ലാക്ക് ലതർ അറ്റാഷെ കെയിസുമായി സമീപിച്ചു. അയാൾ ഡാൻ കൂപ്പർ എന്ന് സ്വയം പരിചയപ്പെടുത്തി, ഫ്ലൈറ്റ് 305 ൽ ഒരു വൺവേ ടിക്കറ്റ് തരപ്പെടുത്തി. വാഷിങ്ങ്ട്ടനിലെ സീറ്റിലിലെക്ക് 30 മിനിറ്റ് യാത്രയുള്ള ഒരു ട്രിപ്പ്‌ ആയിരുന്നു അത്.

കൂപ്പർ ബോയിംഗ് 727-100 (FAA registration N467US ) ൽ കയറിപ്പറ്റി പാസ്സഞ്ചർ ക്യാബിന്റെ പുറകിലുള്ള 18 C കരസ്ഥമാക്കി. കൂപ്പർ ഒരു സിഗരറ്റ് കത്തിച്ച് ഒരു ബോർബോൻ സോഡ ഓർഡർ ചെയ്തു!. വിമാനത്തിൽ ഉണ്ടായിരുന്ന ദൃക്സാക്ഷികൾ 40 വയസ്സുള്ള 6 അടിയോളം ഉയരമുള്ള ഒരാളായിരുന്നു അതെന്നു പിന്നീട് വെളിപ്പെടുത്തി. കൂപ്പർ ഒരു കറുത്ത ലൈറ്റ് വെയിറ്റ് റെയിൻ കോട്ട് ധരിച്ചിരുന്നു. ഒരു ലോഫറും (ഷൂ ) കറുത്ത സ്യൂട്ടും വൃത്തിയായി തേച്ച ഒരു വെള്ള ഷർട്ട്‌.

കറുത്ത നെക്ക് റ്റൈ, മദർ ഓഫ് പേൾ റ്റൈ പിൻ എന്നിവയായിരുന്നു കൂപ്പറിന്റെ വേഷം.ഫ്ലൈറ്റ് 305 ന്റെ മൂന്നിലൊന്നു ഭാഗം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. 2.50 PM നു കൂപ്പർ ഫ്ലൈറ്റ് അറ്റണ്ടന്റ്റ് ഷാഫ്നറിനു ഒരു കുറിപ്പ് കൈമാറി. ഷാഫ്നർ അത് ഏകാകിയായ ഒരു ബിസ്സിനസ്സുകാരന്റെ ഫോൺ നമ്പർ കൈമാരിയതായിരിക്കുമെന്നു കരുതി തുറന്നു നോക്കാതെ തന്റെ പേഴ്സിലിട്ടു!.

കൂപ്പർ അവളുടെ നേരെ നീങ്ങി മന്ത്രിച്ചു ” പെണ്ണെ, നീയാ കുറിപ്പിലേക്ക് ശരിക്ക് നോക്ക്. എന്റെ കൈയ്യിൽ ഒരു ബോംബുണ്ട്”. ആ കുറിപ്പിൽ വൃത്തിയായി ഒരു ഫെൽറ്റ് പെൻ കൊണ്ട് ക്യാപ്പിറ്റൽ ലറ്ററിൽ ഇങ്ങനെ എഴുതിയിരുന്നു. ” എന്റെ ബ്രീഫ് കേസിൽ ഒരു ബോംബുണ്ട്. അത്യാവശ്യം വന്നാൽ ഞാനത് ഉപയോഗിക്കും. എന്റെ അടുത്തിരിക്കാൻ ഞാൻ ആവശ്യപ്പെടുന്നു.

നിങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.” ഷാഫ്നർ പറഞ്ഞതുപോലെ കേട്ടു. അവൾ ബോംബ്‌ കാണണമെന്ന് ആവശ്യപ്പെട്ടു. ബ്രീഫ് കേസ് തുറന്നു 8 സിലിണ്ടറുകൾ ഘടിപ്പിച്ച ബോംബ്‌ ഷാഫ്നരെ കൂപ്പർ കാണിച്ചുകൊടുത്തു.

കൂപ്പറിന്റെ ഡിമാണ്ട് 2,00000 ഡോളറും 4 പാരച്യൂട്ടും സീറ്റിലിൽ വിമാനം എത്തുമ്പോൾ ഇന്ധനം നിറക്കാൻ ഒരു ഫ്യൂവൽ ട്രെക്കുമായിരുന്നു. കൂപ്പറിന്റെ നിർദ്ദേശം ഷാഫ്നർ കോക്ക്പിറ്റിൽ അറിയിച്ച് തിരിച്ചെത്തുമ്പോൾ കൂപ്പർ തന്റെ കറുത്ത കണ്ണട ധരിച്ചു!. പൈലറ്റ്‌ വില്യം സ്കോട്ട് Seattle-Tacoma Airport air traffic control ളുമായി ബന്ധപ്പെട്ടു. അവർ ഫെഡറൽ അധികാരികളുമായി ബന്ധപ്പെട്ടു.

വിമാനത്തിലെ 36 യാത്രക്കാരോട് സീറ്റിലിൽ എത്താൻ അൽപ്പം താമസം ഉണ്ടാകും എന്നറിയിച്ചു. Northwest Orient’s ന്റെ പ്രസിഡന്റ്‌, Donald Nyrop പണം തയ്യാറാക്കാനും ജോലിക്കാരോട് ഹൈജാക്കറോഡ്‌ നന്നായി സഹകരിക്കാനും നിർദ്ദേശിച്ചു!. വിമാനം Puget Sound നു ( വാഷിങ്ങ്ട്ടനിന്റെ വടക്ക് പടിഞ്ഞാറൻ തീരം) 2 മണിക്കൂർ വലംവച്ച് സമയം കളഞ്ഞു. അത് FBI ക്കും സീറ്റിൽ പോലീസിനും കൂപ്പറിന്റെ പാരച്യൂട്ടുകൾ, തടങ്കൽ ദ്രവ്യം എന്നിവ ശരിയാക്കാനും മറ്റുമായിരുന്നു.

ആ പ്രദേശത്തെ കുറിച്ച് നല്ല അറിവുള്ളതുപോലെയും, കൂപ്പർ മാന്യമായി ബഹുമാനത്തോടെ ശാന്തനായി ആണ് സംസാരിച്ചതെന്നും ഷാഫ്നാർ പറഞ്ഞു. കൂപ്പരിൽ ഒരു മാനസിക സമ്മർദവും കണ്ടില്ല. അയാൾ സുന്ദരനും ചിന്താശീലനും ശാന്തനുമായിരുന്നു എല്ലായ്പ്പോഴും. അയാൾ ക്രൂരമായോ, വൃത്തികെട്ട രീതിയിലോ ആരോടും പെരുമാറിയില്ല, മറ്റൊരു ഫ്ലൈറ്റ് അറ്റണ്ടന്റ് ആയ ടിന മക്ലോവ് പറഞ്ഞു!. കൂപ്പർ രണ്ടാമതും ഒരു സോഡയും വെള്ളവും പറഞ്ഞു. അതിനുള്ള കാശ് കൊടുത്ത് ബാക്കിയുള്ള ചെയിഞ്ച് ഷാഫ്നറിനോട്‌ സൂക്ഷിച്ചോളാൻ പറഞ്ഞു!.

സീറ്റിലിൽ വിമാനം ഇറങ്ങാൻ നേരം ഫ്ലൈ ക്രൂവിനുള്ള ഭക്ഷണം അയാൾ ഓഫർ ചെയ്തിരുന്നു. FBI അധികാരികൾ സീറ്റിലിലെ വിവിധ ബാങ്കുകളിൽ നിന്ന് 20 ഡോളറിന്റെ 10000 നോട്ടുകൾ റാൻസം തുകയായി സംഭരിച്ചു. ഡോളറുകൾ മാർക്ക് ചെയ്തിരുന്നില്ല.എന്നാൽ കൂടുതൽ നോട്ടുകളും L എന്ന അക്ഷരത്തിൽ തുടങ്ങുന്ന സീരിയൽ നമ്പരോട് കൂടിയവയായിരുന്നു. L സൂചിപ്പിക്കുന്നത് Federal Reserve Bank of San Francisco ഇഷ്യൂ ചെയ്ത നോട്ടാണെന്നായിരുന്നു. കൂടുതൽ നോട്ടുകളും “Series 1969-C” ഒപ്പോടുകൂടിയവയായിരുന്നു.

ആ നോട്ടുകളുടെ മൈക്രോ ഫിലിം ഫോട്ടോഗ്രാഫുകൾ അധികാരികൾ എടുത്തു.അധികാരികൾ ഓഫർ ചെയ്ത മിലിട്ടറി പാരച്യൂട്ടുകൾ കൂപ്പർ നിരസിച്ചു. മാനുവലായി ഓപെറേറ്റ് ചെയ്യാവുന്ന സിവിലിയൻ പാരച്യൂട്ടുകൾ കൂപ്പർ ആവശ്യപ്പെട്ടു. സമീപത്തുള്ള ഒരു സ്കൈ ഡൈവിംഗ് സ്കൂളിൽ നിന്ന് പോലീസ് അത് സംഘടിപ്പിച്ചു. 5.24 PM നു കൂപ്പറിന്റെ ഡിമാണ്ടുകൾ അംഗീകരിച്ച വിവരം കൂപ്പറിന് കിട്ടി.

5.39 PM നു സീറ്റിൽ ടാക്കൊമ എയർപോർട്ടിൽ വിമാനം ലാൻഡ്‌ ചെയ്തു. കൂപ്പർ ക്യാപ്ടൻ സ്കോട്ടിനോട് വിമാനം നന്നായി വെട്ടമുള്ള റ്റർമാക്കിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റാൻ കല്പ്പിച്ചു!. വിമാനത്തിന്റെ ക്യാബിനിലെ വെട്ടം കെടുത്താൻ നിർദ്ദേശിച്ചു. പോലീസിലെ ഷാർപ്പ് ഷൂട്ടർമാരിൽ നിന്നൊഴിവാകാൻ വേണ്ടിയായിരുന്നു അത്!.

Northwest Orient’s Seattle ഓപെറേഷൻ മാനേജർ അൽ ലീ സാധാരണ വേഷത്തിൽ വിമാനത്തെ സമീപിച്ചു. അതിനു കാരണം യൂണിഫോമിൽ ആയാൽ കൂപ്പർ പോലീസാണെന്ന് കരുതിയാലോ എന്ന് കരുതിയായിരുന്നു അത്. അൽ ലീ ക്യാഷ് നിറച്ച നാപ് സാക്കുകളും പാരച്യൂട്ടുകളും മക്ലോവ് വഴി കൈമാറി. ഉദ്ദേശിച്ച കാര്യങ്ങൾ കൈയ്യിൽ തടഞ്ഞപ്പോൾ കൂപ്പർ എല്ലാ യാത്രക്കാരെയും ഷാഫ്നറെയും സീനിയർ ഫ്ലൈറ്റ് അറ്റണ്ടന്റ്റ് ആലീസ് ഹാൻ കോക്കിനെയും വിമാനത്തിൽ നിന്ന് പറഞ്ഞു വിട്ടു.

വിമാനത്തിൽ ഇന്ധനം നിറക്കുന്ന സമയം കൂപ്പർ വിമാനത്തിലെ ജോലിക്കാരുമായി തന്റെ ഫ്ലൈറ്റ് പ്ലാൻ ചർച്ച ചെയ്തു!. മെക്സിക്കൊ സിറ്റിക്ക് നേരെ മിനിമം സ്പീഡിൽ 10000 അടി ഉയരത്തിൽ 100 Knot വേഗതയിൽ വിമാനം പറത്താൻ കൂപ്പർ നിർദ്ദേശിച്ചു. വിമാനത്തിന്റെ ലാണ്ടിംഗ് ഗിയർ takeoff/landing position ൽ വിന്യസിക്കണമെന്നും വിംഗ് ഫ്ലാപ്പുകൾ 15 ഡിഗ്രി താഴ്ത്തണമെന്നും ക്യാബിൻ മർദ്ദ രഹിതമാക്കണമെന്നും കൂപ്പർ മറ്റ് നിർദ്ദേശങ്ങളും വച്ചു.

കോ പൈലറ്റ്‌ വില്ല്യം റാടാക്സാക് നിശ്ചിത ദൂരം 1600 കിലോമീറ്ററോളം വരുമെന്നും അതിനാൽ മെക്സിക്കൊയിൽ പ്രവേശിക്കുന്നതിന് മുമ്പ് വീണ്ടും ഇന്ധനം നിറക്കേണ്ടി വരുമെന്ന് കൂപ്പറിനോട്‌ നിർദ്ദേശിച്ചു. അവസാനം കൂപ്പറും വിമാന ജോലിക്കാരും നെവാഡയിലെ റെനോ എന്ന സ്ഥലം രണ്ടാമത് ഇന്ധനം നിറക്കാനുള്ള സ്ഥലമായി കണ്ടു. പറഞ്ഞതുപോലെ ഇന്ധനം വീണ്ടും നിറച്ച് കഴിഞ്ഞപ്പോൾ പുറകിലത്തെ ഡോർ തുറന്ന നിലയിൽ സ്റ്റെയർ കേസ് പുറത്തേക്ക് തള്ളിനില്ക്കുന്ന വിധത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യാനും കൂപ്പർ പറഞ്ഞു!.

പുറകിലത്തെ സ്റ്റെയർ കേസ് നില നിർത്തി ടേക്ക് ഓഫ് ചെയ്യുന്നത് അപകടകരമാണെന്ന് നോർത്ത് വെസ്റ്റിന്റെ അധികാരികൾ പറഞ്ഞു. ഒരു FAA അധികാരി കൂപ്പറെ വിമാനത്തിൽ മുഖാമുഖം കാണാനായി അഭ്യർഥിച്ചു. അത് നിരസിക്കപ്പെട്ടു. എന്നാൽ ഇന്ധനം നിറക്കാനുള്ള ശ്രമം പമ്പിങ്ങ് മെക്കാനിസത്തിൽ എന്തോ തകരാറ് കാരണം താമസം വന്നു. സംശയാലുവായ കൂപ്പർ പകരം വേറൊരു ടാങ്കർ ഇന്ധനം നിറയ്ക്കാനായി അനുവദിച്ചു.

7.40 നു Boeing 727-100 (FAA registration N467US) കൂപ്പർ, സ്കോട്ട്, മക്ലോവ്, റാടാക്സാക് , ഫ്ലൈറ്റ് എഞ്ചിനീയർ H .E ആണ്ടെഴ്സൻ എന്നിവരുമായി ടേക്ക് ഓഫ് ചെയ്തു. നിമിക്ഷങ്ങൾക്കുള്ളിൽ McChord Air Force Base ൽ നിന്ന് രണ്ട് F -106 ഫൈറ്റർ വിമാനങ്ങൾ പറന്നുയർന്നു!. കൂപ്പറിന്റെ ദൃഷ്ടിയിൽ പെടാതെ മുകളിലും താഴെയുമായി ആ ഫൈറ്ററുകൾ പിന്തുടർന്നു!. മറ്റൊരു Lockheed T-33 പൈലറ്റുമാരെ ട്രെയിൻ ചെയ്യുന്ന Air National Guard ന്റെ ഒരു വിമാനവും ഒരു നിഴൽപോലെ Boeing 727-100 നെ പിന്തുടർന്നു!. എന്നാൽ ഇന്ധനക്കുറവ് കാരണം അത് തിരിച്ചുപോയി.

ടേക്ക് ഓഫിനു ശേഷം കൂപ്പർ മക്ലോവിനോട്‌ കോക്ക് പിറ്റിലേക്ക് പോകാൻ നിർദ്ദേശിച്ചു. അയാളെ അനുസരിക്കുന്നതിനിടയിൽ കൂപ്പർ അരക്കെട്ടിൽ എന്തോ കെട്ടുന്നത് മക്ലോവ് കണ്ടു. 8 PM നു ഒരു വാണിംഗ് ലൈറ്റ് കോക്ക് പിറ്റിൽ മിന്നി. അതിന്റെ സൂചന എയർ സ്റ്റെയർ പ്രവർത്തനക്ഷമമായി എന്നായിരുന്നു. ഇന്ടർകോമിലൂടെയുള്ള ക്രൂവിന്റെ സഹായ വാഗ്ദാനം നിരസിക്കപ്പെട്ടു. വിമാനത്തിലെ മർദ്ദ വ്യത്യാസം മാറിയതറിഞ്ഞ് പുറകിലത്തെ ഡോർ തുറന്നിട്ടുണ്ടെന്നു ക്രൂവിന് മനസ്സിലായി.

8.13 നു വിമാനം പെട്ടെന്ന് മുന്നോട്ടു കുതിച്ചതുപോലെ തോന്നി. 10.15 PM നു സ്കോട്ടും റാടാക്സേക്കും വിമാനം ഒരു വിധത്തിൽ റെനോ എയർ പോർട്ടിൽ ഇറക്കി. അപ്പോഴും എയർ സ്റ്റെയർ തുറന്ന നിലയിലായിരുന്നു!. FBI എജെന്റുമാരും പോലീസും വിമാനം അരിച്ചുപെറുക്കി. പക്ഷെ, കൂപ്പറിന്റെ പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാൻ!.

വിമാനത്തിൽ നിന്ന് 66 ഫിംഗർ പ്രിന്റുകളും. കൂപ്പറിന്റെ റ്റൈ ക്ലിപ്പുകളും രണ്ട് പാരച്യൂട്ടുകളും FBI കണ്ടെടുത്തു. ഒരു പാരച്യൂട്ട് തുറന്ന നിലയിലായിരുന്നു. അതിൽ നിന്ന് രണ്ട് കഷണം മുറിച്ച് മാറ്റിയിരുന്നു. കൂപ്പറുമായി പോർട്ട്‌ ലാണ്ടിലും സീറ്റിലിലും റെനോയിലും സംവേധിച്ച എല്ലാവരും ചോദ്യം ചെയ്യപ്പെട്ടു. കൂപ്പറിന്റെ പലതരം സ്കെച്ചുകൾ തയ്യാറാക്കപ്പെട്ടു.

വിമാനത്തിൽ നിന്ന് കൂപ്പർ ചാടുന്നതോ പാരച്യൂട്ട് വിടരുന്നതോ ഒന്നും ഫൈറ്റർ പൈലറ്റുമാർ കണ്ടില്ല. കറുത്ത വേഷം ധരിച്ച കൂപ്പറെ കാണാനുള്ള സാധ്യത വളരെ കുറവുമായിരുന്നു. ആ വിമാനം തന്നെ ഉപയോഗിച്ച് കൂപ്പർ വിമാനം ഹൈജാക്ക് ചെയ്തത് പോലെ ഒരു പുനരാവിഷ്കരണം പോലും അധികാരികൾ നടത്തി!. വിമാനത്തിന്റെ പൈലറ്റ്‌ സ്കോട്ട് തന്നെ ആയിരുന്നു. വാലറ്റത്തുനിന്നു FBI എജെന്റുമാർ 91 കിലൊതൂക്കമുല്ല ഒരു ഡമ്മി എയർ സ്റ്റെയറിലൂടെ പുറത്തേക്ക് തള്ളിയിട്ടു നോക്കി!.

ആ പരീക്ഷണത്തിലൂടെ കൂപ്പർ 8.13 PM നു വിമാനത്തിനു പുറത്തുകടന്നു എന്ന് അവർ മനസ്സിലാക്കി. മൌന്റ്റ്‌ സെയിന്റ് ഹെലെന്സ്, വാഷിങ്ങ്ടനിന്റെ തെക്ക് പടിഞ്ഞാറ് ലൂയിസ് നദിയുടെ പരിസരം, മെർവിൻ തടാകം (An artificial lake formed by a dam on the Lewis River ), ക്ലാർക്ക്, കൌളിട്സ് തുടങ്ങിയ കൌണ്ടികൾ കേന്ധ്രീകരിച്ച് ആയിരുന്നു പ്രധാനമായും അന്വേഷണം.

FBI ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സീറ്റിൽ മുതൽ റെനോ വരെ ഏരിയൽ സേർച്ച് ( ആകാശവീക്ഷനം) നടത്തിയെങ്കിലും ഹൈജാക്കുമായി ബന്ധപ്പെട്ട ഒരു തെളിവും ലഭിച്ചില്ല. കാല്നടയായി മലനിരകളും കാടുകളും പോലീസും FBI യും അരിച്ചു പെറുക്കി.

1972 മാർച്ചിൽ FBI എജെന്റുമാരും ഫോർട്ട്‌ ലൂയിസിൽ നിന്നുള്ള 200 ഓളം പട്ടാളക്കാരും എയർ ഫോഴ്സും നാഷണൽ ഗാർഡ് ട്രൂപ്പുകളും സിവിലിയൻ വോളണ്ടിയർമാരും സംയുക്തമായി ക്ലാർക്ക്, കൌളിട്സ് കൌണ്ടികളിൽ 18 ദിവസത്തോളം തിരച്ചിൽ നടത്തി. പിന്നീട് 18 ദിവസം ഏപ്രിലിലും തിരച്ചിൽ തുടർന്ന്. Electronic Explorations Company ഒരു അന്ധർവാഹിനി ഉപയോഗിച്ച് 200 അടി ആഴമുള്ള മെർവിൻ തടാകത്തിലും തിരച്ചിൽ തുടർന്ന്!. ക്ലാര്ക്ക് കൌണ്ടിയിലെ രണ്ട് സ്ത്രീകൾ ഒരു അസ്ഥിക്കൂടം കണ്ടെത്തി.

പല ആഴ്ചകൾക്ക് മുമ്പ് കാണാതായ ഒരു ടീനേജ് കാരിയുടെ ശരീരമാണെന്നു തിരിച്ചറിഞ്ഞു.

4 മിനിറ്റ് പുറകിലായി ഫ്ലൈറ്റ് 305 നു പുറകിലായി Continental Airlines pilot Tom Bohan എന്നൊരാൾ സഞ്ചരിച്ചിരുന്നു. അയാളുടെ അഭിപ്രായം യഥാർത്ഥത്തിൽ കൂപ്പർ വിമാനത്തിൽ നിന്നും ചാടിയ സ്ഥലം കാറ്റിന്റെ ഗതിയനുസരിച്ച് കണക്കുകൂട്ടിയത്തിൽ പിശകുണ്ടെന്നും യഥാർത്ഥത്തിൽ ഡ്രോപ്പ് സോൺ Washougal River പരിസരം ആണെന്നുമായിരുന്നു.

1986 ൽ FBI chief investigator Ralph Himmelsbach തന്റെ ബുക്കിൽ എഴുതിയത് ഇങ്ങനെയായിരുന്നു ” ഞങ്ങൾ കൂപ്പറെ തപ്പുകയാനെങ്കിൽ വാഷൌഗൽ നദിയുടെ പരിസരത്തേക്കായിരുന്നു പോകേണ്ടത് (“if I [were] going to look for Cooper, I would head for the Washougal.) . പിന്നീട് പല സ്വകാര്യ വ്യക്തികളും പല വർഷങ്ങളിലും പണത്തിനായി തിരഞ്ഞെങ്കിലും ഒന്നും കണ്ടു കിട്ടിയില്ല. 1971 ൽ FBI നോട്ടിന്റെ സീരിയൽ നമ്പരുകൾ കാസിനോകൾ, റേസ് ട്രാക്സ്, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവക്ക് കൈമാറിയിരുന്നു.

Northwest Orient 25000 ഡോളർ വരെ പണം കണ്ടെത്തുന്നവർക്ക് വാഗ്ദാനം ചെയ്തു. 1972 ൽ U.S. Attorney GeneralJohn Mitchell പൊതുജനങ്ങൾക്കായി സീരിയൽ നമ്പരുകൾ വിളംബരം ചെയ്തു. 1972 ൽ 2 വിരുതന്മാർ കൂപ്പറിന് നല്കിയ നോട്ടിന്റെ അതെ സീരിയൽ നമ്പരുകൾ വച്ച് കള്ളനോട്ടടിച്ച് ന്യൂസ് വീക്ക് റിപ്പോട്ടരായ കാൾ ഫ്ലെമിങ്ങിൽ നിന്ന് ഹൈജാക്കറുടെ അഭിമുഖം തരപ്പെടുത്താം എന്ന് പറഞ്ഞു 30000 ഡോളർ തട്ടിക്കാൻ നോക്കി!. പിന്നീടും പണം കണ്ടെത്താൻ പല വാഗ്ധാനങ്ങളുണ്ടായെങ്കിലും ഒന്നും ഫലവത്തായില്ല.

1978 ൽ മെർവിൻ തടാകത്തിന്റെ വടക്ക് കാസിൽ റോക്കിൽ നിന്നും ഒരു 727 ന്റെ സ്റ്റെയർ താഴ്തുന്നതിന്റെ ഇൻസ്ട്രക്ഷൻ അടങ്ങിയ ഒരു പ്ലക്കാർഡു ഒരു മാൻ വേട്ടക്കാരൻ കണ്ടെത്തി. 1980 ഫെബ്രുവരി യിൽ 8 വയസ്സുള്ള ബ്രെയാൻ ഇന്ഗ്രാം എന്ന കുട്ടി അവധി ഘോഷിക്കാൻ കുടുംബത്തോടൊപ്പം വാൻകൂവറിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള കൊളംബിയ നദിക്കരയിലെത്തി.

നദിക്കരയിൽ ഒരു കാമ്പ് ഫയർ കൂട്ടാനുള്ള ശ്രമത്തിൽ ബ്രെയാൻ 3 പാക്കറ്റ് റാൻസം പണം കണ്ടെത്തി. പാക്കറ്റ് ശിഥിലമായിട്ടാണ് കണ്ടതെങ്കിലും നോട്ടുകൾ ബണ്ടിലുകലായി റബ്ബർ ബാണ്ടിട്ട നിലയിലായിരുന്നു. 2 പാക്കറ്റ് 20 ഡോളറിന്റെ 100 എണ്ണം അടങ്ങുന്നതും ഒരെണ്ണം 90 എണ്ണം അടങ്ങുന്നതും ആയിരുന്നു. FBI അധികാരികൾ അത് കൂപ്പറിന് നല്കിയ നോട്ടുകളാണെന്നു കണ്ടെത്തി. 1981 ൽ ആ നദിക്കരയിൽ നിന്നും ഒരു തലയോട്ടി കൂടി കണ്ടെത്തി. ഫോറൻസിക് പതോളജിസ്റ്റ്‌ അത് ഒരു അമേരിക്കൻ സ്തീയുടെയാണെന്നു കണ്ടെത്തി.

1986 ൽ കണ്ടെടുത്ത നോട്ടുകൾ ബ്രെയാനും Northwest Orient’s insurer ഉം പകുതിവീതം പങ്കുവച്ചു. FBI 14 എണ്ണം തെളിവിനായി കരുതി. 2008 ൽ ബ്രെയാൻ ഇന്ഗ്രാം 15 നോട്ടുകൾ 37000 ഡോളറിനു ലേലത്തിൽ വിറ്റു. ബാക്കിയുള്ളവ ഇതുവരെ കണ്ടെത്തിയിട്ടില്ല. സീരിയൽ നമ്പർ ഓൺ ലൈനിൽ സേർച്ച്‌ ചെയ്താൽ കിട്ടും. കൊളംബിയ നദിക്കരയിൽ നിന്ന് കിട്ടിയ റാൻസം നോട്ടുകളും എയര് സ്റ്റെയർ ഇൻസ്ട്രക്ഷൻ പ്ലക്കാർഡുമാണ് അവശേഷിക്കുന്ന തെളിവുകൾ.

2009 ൽ FBI ശാസ്ത്രത്തി Tom Kaye എന്ന Paleontologist ന്റെ നേതൃത്വത്തിൽ ശാസ്ത്രത്തിൽ പലമേഘലയിലും പ്രഗല്ഭാരായവരെ ഉൾപ്പെടുത്തി കൂപ്പർ റിസർച്ച് ടീം ഉണ്ടാക്കി. അവർ വീണ്ടും 727 ന്റെ ഫ്ലൈറ്റ് പാത വിശകലനം ചെയ്തു!. കൂപ്പറിന്റെ ലാണ്ടിംഗ് സോൺ കണ്ടുപിടിക്കുകയായിരുന്നു ലക്‌ഷ്യം. ഇലക്ട്രോൺ മൈക്രോസ്കോപ്പി ഉപയോഗിച്ച് കൂപ്പറിന്റെ ടൈയ്യിൽ പല പരീക്ഷണവും അവർ നടത്തി.

Lycopodium spores (likely from a pharmaceutical product), bismuth and aluminum എന്നിവയുടെ അംശങ്ങൾ കണ്ടെത്തി. 2011 ൽ ടോം ഒരു പ്രസ്താവന നടത്തി. ടൈയ്യിൽ ടൈറ്റാനിയത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും 1970 കളിൽ ഇന്നത്തെപോലെ അത് സുപരിചിതമായിരുന്നില്ലെന്നും മെറ്റൽ ഫേബ്രിക്കേഷൻ കമ്പനികളിലോ , കെമിക്കൽ കമ്പനികളിലോ ആണ് അതിന്റെ സാന്നിധ്യം കാണുകയുള്ളൂവെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂപ്പർ ഒരു കെമിസ്റ്റൊ, മെറ്റലർജിസ്റ്റൊ അല്ലെങ്കിൽ അതുപോലുള്ള സ്ഥാപനങ്ങളിൽ ഒരു മാനേജരോ മറ്റോ ആയിരിക്കുമെന്നുള്ള നിഗമനത്തിൽ എത്തി.

കൂപ്പർ പാരാട്രൂപ്പറാണെന്നും , എയർഫോഴ്സ് ജോലിക്കാരനാണെന്നും, എയർക്രാഫ്റ്റ് കാർഗോ ലോഡറാണെന്നും അങ്ങനെ പല അഭിപ്രായങ്ങളും ഉണർന്നു. എന്നാൽ FBI യുടെ നിഗമനം കൂപ്പർ വിമാനത്തിൽ നിന്നുള്ള ചാട്ടാത്തെ അതിജീവിച്ച് കാണില്ല എന്നായിരുന്നു. പ്രത്യേകിച്ച് രാത്രി സമയം, വന്യമായ പ്രദേശം , ഹെൽമെറ്റ്‌ ധരിച്ചിരുന്നില്ല, പ്രതികൂലമായ കാലാവസ്ഥ എന്നിവയൊക്കെയായിരുന്നു കാരണം.

വ്യക്തിപരമായ നേട്ടത്തിനു വേണ്ടി വിമാനം ഹൈജാക്ക് ചെയ്യുന്ന ആദ്യത്തെ ആൾ കൂപ്പർ ആയിരുന്നില്ല. കാനഡക്കാരനായ പോൾ ജോസെഫ് സിനി അതിനും രണ്ടാഴ്ച മുമ്പ് Air Canada DC-8 ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ അയാൾ ആ ഉദ്യമത്തിൽ പരാജയപ്പെട്ടു.

കൂപ്പറുടെ ഹൈജാക്ക് പലർക്കും പ്രചോദനം നല്കി.
അവരിൽ ചിലരുടെ വിവരങ്ങൾ താഴെ കാണാം.
• Garrett Brock Trapnell hijacked a TWA airliner en route from Los Angeles to New York City in January 1972. He demanded $306,800 in cash, the release of Angela Davis, and an audience with President Richard Nixon. After the aircraft landed atKennedy Airport he was shot and wounded by FBI agents before being arrested.[109]

• Richard McCoy, Jr., a former Army Green Beret,[116] hijacked a United Airlines 727-100 in April after it left Denver, Colorado, diverted it to San Francisco, then bailed out over Utah with $500,000 in ransom money. He landed safely, but was arrested two days later.[117]

• Frederick Hahneman used a handgun to hijack an Eastern Airlines 727 in Allentown, Pennsylvania, in May, demanded $303,000, and eventually parachuted into Honduras, his country of birth. A month later, with the FBI in pursuit and a $25,000 bounty on his head, he surrendered to the American Embassy in Tegucigalpa.[118][119]

• Robb Dolin Heady, a paratrooper and Vietnam veteran, stormed a United Airlines 727 in Reno in early June, extorted $200,000 and two parachutes, and jumped into darkness near Washoe Lake, about 25 miles (40 km) south of Reno. Police found Heady’s car (sporting a United States Parachute Association bumper sticker) parked near the lake and arrested him as he returned to it the next morning.[120][121]

• Martin McNally, an unemployed service station attendant, used a submachine gun in late June to commandeer an American Airlines 727 en route from St. Louis to Tulsa, then diverted it eastward to Indiana and bailed out with $500,000 in ransom.[122] McNally lost the ransom money as he exited the aircraft, but landed safely near Peru, Indiana, and was apprehended a few days later in a Detroit suburb.[123]

കൂപ്പറാണെന്നു സംശയിക്കപ്പെട്ട ചിലരുടെ പേരുകൾ താഴെ ചേർക്കുന്നു.
1. Kenneth Christiansen
2. William Gossett
3. Richard Floyd McCoy, Jr.
4. Duane Weber

5. John List
6. Barbara Dayton
7. Ted Mayfield
8. Jack Coffelt
9. Lynn Doyle Cooper

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!