fbpx Press "Enter" to skip to content

പാകിസ്താന്റെ സ്വാതന്ത്ര്യ ദിനത്തില്‍ അവര്‍ക്കിട്ട് പണിത് മലയാളി ഹാക്കര്‍മാര്‍; പാകിസ്താന്റെ വെബ്സൈറ്റുകള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് തകര്‍ത്തു

കൊച്ചി: സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്താന്റെ വെബ്സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം. ‘മല്ലു സൈബര്‍ സോള്‍ജിയേഴ്സ്’ ആണ് സൈബര്‍ ആക്രമണം നടത്തിയത്.

പാകിസ്താന്‍ സ്വാതന്ത്ര്യദിനം അന്തര്‍ദേശീയ തീവ്രവാദ ദിനമായി ആചരിക്കുമെന്നും വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള 2000 വെബ്സൈറ്റുകളിലാണ് സൈബര്‍ ആക്രമണം നടത്തിയത്. ഇന്ത്യയില്‍ സാമ്ബത്തിക അരക്ഷിതാവസ്ഥയും വിഘടനവാദവും മത തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനനോടുള്ള പ്രതിഷേധമായാണ് ആക്രമണം നടത്തിയത്.

ഭാവിയില്‍ പാക് സൈബര്‍ ലോകം തങ്ങള്‍ പിടിച്ചെടുക്കുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. 2014 ല്‍ നടന്‍ മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പകരമായി പാക് സൈറ്റുക ആക്രമിച്ചാണ് ഇവര്‍ ഹാക്കിങ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. സൈബര്‍ ആക്രമണത്തിന് വിധേയമായ ഇന്ത്യന്‍ സൈറ്റുകള്‍ സൗജന്യമായി പുന:സ്ഥാപിച്ച്‌ നല്‍കാനും ഇവര്‍ തയ്യാറായിട്ടുണ്ട്.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!