fbpx Press "Enter" to skip to content

ലോകത്തിന്ന് മുന്നിൽ നമ്മുടെ ഇന്ത്യ, നാം അറിഞ്ഞിരിക്കേണ്ടത് !

🇮🇳 നമ്മുടെ ഇന്ത്യ, നാം അറിഞ്ഞിരിക്കേണ്ടത് !
_________

1) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യമാണ് .

2) സൈനികശക്തിയിൽ (1.3 million strength) ലോകത്ത് മൂന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യം കഴിഞ്ഞ 1,000 വർഷത്തെ ചരിത്രത്തിൽ ഒരു രാജ്യത്തെയും അങ്ങോട്ട്‌ ആക്രമിച്ചിട്ടില്ല ! എങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന (import) രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ .

3) ബുദ്ധിശക്തിയിലും സമ്പന്നരാണ് നമ്മൾ , ലോകത്ത് IT മേഖലയിലെ 50% outsourcing നടക്കുന്നത് ഇന്ത്യയിൽ നിന്നാണത്രേ ! ലോകത്ത് ഏറ്റവും കൂടുതൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ..അമേരിക്കയിലെ 38% ഡോക്ടർമാരും 12% ശാസ്ത്രജ്ഞരും ഇന്ത്യക്കാരാണത്രേ ! നാസയിലെ 36% ശാസ്ത്രജ്ഞരും മൈക്രോസോഫ്റ്റിലെ 34% ജീവനക്കാരും ഇന്ത്യക്കാരാണ് , ലോകത്ത് അമേരിക്കക്കും ജപ്പാനും പുറമേ സൂപ്പർ കമ്പ്യൂട്ടർ (supercomputer) നിർമിക്കുന്ന രാജ്യമാണ് ഇന്ത്യ .

4) ലോകത്ത് ഏറ്റവും കൂടുതൽ പേർ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ .

5) 1896 വരെ ലോകത്ത് ഡയമണ്ടിന്റെ (Diamond) ഏക സ്ത്രോതസ്സ് ഇന്ത്യ ആയിരുന്നത്രേ !

6) മാമ്പഴം ,വാഴപ്പഴം തുടങ്ങിയവ ലോകത്ത് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ ,ലോകത്തെ 40% മാമ്പഴവും ഇന്ത്യയിൽ നിന്നാണത്രേ ! പഞ്ചസാര,തേയില,അരി,ഗോതമ്പ്..etc എന്നിവയുടെ ഉല്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് .

7) സുഗന്ധവ്യഞ്ജനങ്ങളുടെ (spices) കലവറയാണ് ഇന്ത്യ .ലോകത്തെ 70% സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യയിൽ നിന്നാണത്രേ ഉല്പാദിപ്പിക്കപ്പെടുന്നത് !

8) ലോകത്ത് ഏറ്റവും കൂടുതൽ പോസ്റ്റ്‌ ഓഫീസുകൾ ഉള്ള രാജ്യമാണ് ഇന്ത്യ .

9) ലോകത്ത് ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ (444 articles in 22 parts, 12 schedules and 118 amendments) .ഡോ: അംബേദ്കർ രണ്ടുവർഷവും പതിനൊന്നു മാസവും 18 ദിവസവുമെടുത്താണ് ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ടു കോപ്പികൾ തയ്യാറാക്കിയത് .ഒറിജിനൽ പതിപ്പ് ഇപ്പോഴും പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് .

10) ഇന്ത്യയുടെ പതാക രൂപപെടുത്തിയത് പിങ്കലി വെങ്കയ്യയാണ് (Pingali Venkayya) .ഇന്ത്യയിൽ കർണ്ണാടകയിലെ ഹുബ്ലിയിലെ Karnataka Khadi Gramodyoga Samyukta Sangha (KKGSS)നു മാത്രമാണ് ഇന്ത്യൻ പതാക നിർമിക്കുവാനും വിൽക്കുവാനും ആധികാരികമായി അവകാശമുള്ളത് . ഇന്ത്യയുടെ പതാക ലോകത്തിന്റെ നെറുകെ എവറസ്റ്റിനു മുകളിൽ 1953 മെയ്‌ 29 നു ഉയർത്തപ്പെട്ടു .ബഹിരാകാശശാസ്ത്രജ്ഞനായ രാകേഷ് ശർമയോടൊപ്പം Soyuz T-11ൽ ഇന്ത്യൻ പതാക April 1984 നു ബഹിരാകാശത്തുമെത്തി .

11) നമുക്ക് മുമ്പേ മൂന്നു രാജ്യക്കാർ ചൊവ്വയിലെത്തിയെങ്കിലും (Mars) ഏറ്റവും കുറഞ്ഞചിലവിൽ(450core) ആദ്യ ദൗത്യത്തിൽ തന്നെ വിജയകരമായി എത്തിയത് നാം മാത്രം (മംഗൾയാൻ).

12) ഇന്ത്യയുടെ ദേശീയഗാനം രവീന്ദ്രനാഥടാഗോർ ബംഗാളി ഭാഷയിൽ രചിച്ചു .ആബിദ് അലിയാണ് അത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത് .1950ലാണ് അതിനെ ദേശീയഗാനമായി സ്വീകരിച്ചത് .

നമ്മുടെ രാജ്യത്തിന്റെ മഹിമകൾ ഇനിയും നിരവധിയാണ് ..പ്രധാനപ്പെട്ടതെന്നു തോന്നിയ ചിലത് കുറിച്ചെന്നു മാത്രം .നിരവധി പേരുടെ രക്തത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്രമെന്ന് തിരിച്ചറിയുക . ഈ മഹത്തായ പാരമ്പര്യമുള്ള നമ്മുടെ നാടിനെ വർഗീയ ഫാസിസ്റ്റ് മത തീവ്രവാദികൾക്കും കപട അഴിമതി രാഷ്ട്രീയക്കാർക്കും നശിപ്പിക്കാൻ നൽകില്ലെന്ന് നമുക്കേവർക്കും ഈ സുദിനത്തിൽ പ്രതിജ്ഞ ചെയ്യാം !!

എല്ലാ സുഹൃത്തുക്കൾക്കും വിജ്ഞാനതീരത്തിന്റെ സ്വതന്ത്രദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!