fbpx Press "Enter" to skip to content

ചരിത്രത്തിലേക്കുള്ള റിവേഴ്​സ്​ ഗിയർ ഹിന്ദുസ്ഥാന്‍ അംബാസിഡര്‍

1898 മുതലാണത്രേ ഭാരതത്തിലെ നിരത്തുകളിൽ മോട്ടോർ കാറുകൾ ഓടിത്തുടങ്ങിയത് . അതിനുശേഷം ഏകദേശം അഞ്ചു ദശാബ്ദത്തോളം, ഇറക്കുമതി ചെയ്യപ്പെട്ട കാറുകളായിരുന്നു ഇവിടെ, ഇരമ്പമുണ്ടാക്കി പാഞ്ഞുപോയിരുന്നത്. 1942 ൽ ബിഎം ബിർള ബ്രിട്ടണിലെ വിഖ്യാതമായ മോറിസ് മോട്ടോർസുമായി ചേർന്ന് ഗുജറാത്തിലെ ഓഖയിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് എന്ന പേരിൽ ഭാരതത്തിലെ ആദ്യ കാർ ഫാക്ടറി സ്ഥാപിച്ചു.
ഹിന്ദുസ്ഥാന്‍ അംബാസിഡര്‍.

എണ്ണയിട്ടു തിളങ്ങുന്ന കറുത്ത സിക്‌സ് പാക് ബോഡി. നെറ്റിയില്‍ ചന്ദനക്കുറിപോലെ മഞ്ഞനിറം. സദാ മുഖത്ത് തെളിഞ്ഞ ചിരി. ഇതായിരുന്നു അംബാസഡര്‍. ചെറിയ നാട്ടിന്‍പുറങ്ങളിലെ കവലകളില്‍ അവന്‍ തലയുയര്‍ത്തി നിന്നു. ഗള്‍ഫുകാരും പുത്തന്‍പണക്കാരും മാത്രം അവനെ സ്വന്തമാക്കി. മന്ത്രിമാരും തലമുതിര്‍ന്ന നേതാക്കളും കുട്ടിയെപ്പോലെ ഒപ്പം കൊണ്ടുനടന്നു. അംബിയെന്ന ഓമനപ്പേരിട്ടാണ് നമ്മള്‍ ഇവനെ വിളിച്ചത്. സ്റ്റിയറിങ്ങിനു തൊട്ടുതാഴെയുള്ള ഗിയര്‍ തന്നെയായിരുന്നു അദ്ഭുതം.

ക്ലച്ച് ചവുട്ടി അമര്‍ത്തി മുഴുവന്‍ ശക്തിയുമുപയോഗിച്ച് ഫസ്റ്റിലേക്ക് മാറ്റുന്ന ഡ്രൈവറുടെ മുഖത്ത് ലോകം കീഴടക്കിയ ഭാവം. കാറുകളെ സ്‌നേഹിച്ച ആരുടെയും കുട്ടിക്കാലത്ത് ഇത്തരം ഓര്‍മകളുണ്ടായിരിക്കും. ജന്മംകൊണ്ട് ഇംഗ്ലീഷുകാരനാണെങ്കിലും മനസ്സുകൊണ്ട് ഇന്ത്യക്കാരനായിരുന്നു അംബാസിഡര്‍.
മന്ത്രിമാരുടെ ഇഷ്ടവാഹനമായിരുന്നു അംബാസഡര്‍. കാര്‍ എന്ന് മലയാളികള്‍ അറിഞ്ഞു തുടങ്ങിയത് അംബാസഡറിലൂടെയാണ്. ആ തലയെടുപ്പും ഫസ്റ്റ് ഗിയറിലേക്കിട്ട് വലിപ്പിക്കുമ്പോഴുള്ള പുകതുപ്പിയുള്ള പോക്കും ആരു മറക്കും.

ഒരു കാലത്ത് ഇന്ത്യയുടെ മുഖമായിരുന്നു അംബാസിഡര്‍ കാറുകള്‍.ഭരണാധികാരികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും വർഷങ്ങൾക്ക് മുൻപ് യാത്രക്കായി ഉപയോഗിക്കുന്നത് ഈ കാറുകളാണ്.2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു.അംബാസിഡര്‍ കാര.ഇക്കാരണത്താൽ ഇന്ത്യന്‍ അധികാര കേന്ദ്രത്തിന്റെ പ്രതീകമായാണ് അംബാസിഡര്‍കാറിനെ ജനങ്ങള്‍ കണ്ടത്.

കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസിഡര്‍ കണക്കാക്കപ്പെടുന്നു.മുടക്കുന്ന പണത്തിനൊത്ത മൂല്യം.നൽകിയിരുന്ന അംബാസിഡര്‍ ടാക്‌സി ഡ്രൈവര്‍മാരുടെയും സാധാരണക്കാരുടെയും ഇഷ്ടവാഹനമായിരുന്നു..സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതി വരെ സഞ്ചച്ചിട്ടുള്ള ഒരേ ഒരു കാറുo അംബാസിഡര്‍ മാത്രമാണ്.

1942-ൽ ബി. എം. ബിർല, ഗുജറാത്തിലെഓ‍ഖ തുറമുഖത്തു പ്രവർത്തനം തുടങ്ങിയ കാർ നിർമ്മാണസംരംഭമാണ്‌ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌(എച്ച്‌.എം). ഗുജറാത്തിൽ പോർട്ട് ഒക്കയിൽ പാസ്സഞ്ചർ കാറുകൾ അസംബ്ലി ചെയ്യാനായി അദ്ദേഹം ഒരു ചെറിയ ഫാക്ടറി സ്ഥാപിച്ചു.ഇവിടെ നിന്നാണ് അംബാസഡർന്റെ പൂർവികർ നിർമ്മിക്കപ്പെട്ടത്.കാറുകൾ ലോക്കലായി അസംബ്ലി ചെയ്തിറക്കുന്നതിനായി ശ്രമം.അതിനായി മോറിസ് – 10 സീരീസ് അസംബ്ലി കിറ്റുകൾ ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്തു.

ഇന്ത്യയിൽ ഹിന്ദുസ്ഥാൻ – 10 എന്ന പേരിൽ അസംബ്ലി ചൈയ്തു വിറ്റു. മോറിസ് -14 നെ അടിസ്ഥാനമാക്കി പുതിയ മോഡൽ അടുത്ത വർഷം തന്നെ ഇറക്കി അതാണ് ഹിന്ദുസ്ഥാൻ – 14 ഇതിനെ ബേബി ഹിന്ദുസ്ഥാൻ എന്ന പേരിലും അറിയപ്പെട്ടു.1948-ൽ കമ്പനിയുടെ ആസ്ഥാനം പശ്ചിമ ബംഗാളിലെ ഉത്തർപാറ എന്ന സ്ഥലത്തേക്ക്‌ മാറ്റപ്പെട്ടു. അംബാസഡർ കാറുകളുടെ ആദ്യം പുറത്തിറങ്ങിയ മോഡലായിരുന്നു ലാന്റ്‌ മാസ്റ്റർ, ലാന്റ്‌ മാസ്റ്ററിനു` ചെറിയ മാറ്റങ്ങൾ വരുത്തിയതാണു അംബാസഡർ മാർക്ക്‌-1.

ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്‌ഫോർഡ് (1948 മോഡൽ )അടിസ്ഥാനമാക്കിയാണ്‌ അംബാസഡർ കാർ രൂപകൽ‌പ്പന ചെയ്തത് .

1954 ആയപ്പോൾ പരിഷ്കരിച്ച പുതിയ മോഡൽ ഇറക്കണമെന്നു കമ്പനി തീരുമാനിച്ചു.അങ്ങിനെ മോറിസ് ഓസ്‌ഫോർഡ് III ഇന്ത്യയിൽ ഹിന്ദുസ്ഥാൻ ലാൻഡ് മാസ്റ്റർ ആയി.പുറത്തിറങ്ങി.അക്കാലത്തെ 10000 രൂപയായിരുന്നു വണ്ടിയുടെ വില.1957 മുതൽ 1987 വരെ അംബാസിഡറിനു വിപണിയിൽ വലിയ എതിരാളികളെ ഇല്ലായിരുന്നു.സാങ്കേതിക വിദ്യ മാറ്റമില്ലാതെ തുടർന്നപ്പോഴും ഹിന്ദുസ്ഥാൻ മോട്ടോർസ് Mark – II – III – IV തുടങ്ങിയ മോഡലുകൾ ഇറക്കിയിരുന്നു.

ബോഡിയിൽ ചില മാറ്റങ്ങൾ വരുത്തുമെന്നല്ലാതെ അകത്തുള്ളതെല്ലാം പഴയ സാങ്കേതിക വിദ്യകൾ തന്നെയായിരുന്നു.ബുക്ക് ചെയ്ത് ഒന്നോ, രണ്ടോ വര്‍ഷം കാത്തിരുന്നാലാണ് കാര്‍ എത്തുക. ബുക്കിംഗാകട്ടെ വളരെ പരിമിതവും.രാവിലെ ബോണറ്റ് തുറന്നുവച്ച് റേഡിയേറ്ററിൽ വെള്ളമൊഴിച്ച്, ബാറ്ററിയൊക്കെ നോക്കി,ടയറുകളിലെ വായു മർദ്ദം പരിശോധിച്ച് ഓടുന്ന അംബാസിഡര്‍ കാറുകളുടെ ആധുനികവൽക്കരണം നിലച്ചു പോയി.അല്ലെങ്കിൽ റോയൽ എൻഫീൽഡിനെ പോലെ ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡ് ആയി റോഡിലൂടെ തലങ്ങും വിലങ്ങും ചീറിപായുമായിരുന്നു.

ബ്രിട്ടീഷ് നിർമിത മോറിസ് ഓക്സ്ഫോർഡ് കാറിനെ അടിസ്ഥാനപ്പെടുത്തി “സർ അലെക് ഇസ്സിഗോണിസ്” രൂപകല്പന ചെയ്ത ആദ്യ വാൽ ഫിനി ഡിസൈൻ അംബാസഡർ 1958 മധ്യത്തിൽ കൊൽക്കത്തയിലെ ഉത്തർപാറയിലെ പ്ലാന്റിലാണ് നിർമിച്ചത്.ഈ വാൽ ഫിനി ഡിസൈൻ 2014 ൽ ഉൽപ്പാദനം അവസാനിക്കുന്നത് വരെ മാറ്റമില്ലാതെ തുടരുകയും ചെയ്തു.പക്ഷെ അംബാസഡർ MK – 01 ഒരു മോഡൽ ആയി വിളിക്കപ്പെട്ടില്ല.

കാരണം മോറിസ് ഓക്സ്ഫോർഡ് സീരീസ് III-തന്നെയായിരുന്നു ആദ്യ അംബാസഡർ Mark-01.ലാൻഡ്മാസ്റ്റർ കാറിലെ അതെ സൈഡ് വാൽവ് ടൈപ്പ് എൻജിൻ തന്നെ ആയിരുന്നു കാറിൽ ഘടിപ്പിച്ചിരുന്നത്.പുറമെ പല പരിഷ്കാരങ്ങളും വരുത്തി.പുതിയ ഫ്രണ്ട് എൻഡ്, ഗ്രില്ലുകൾ, പുതിയ ബോണറ്റ് പുതിയ സ്റ്റീയറിംഗ് വീൽ, ഡാഷ്ബോർഡ്, അപ്ഡേറ്റ് ഡയൽ എന്നിവ ഉൾപ്പെടുത്തി.

അംബാസഡറിന്റെ അവസാന പരിഷ്കാരങ്ങളുടെ തുടക്കം. MK 04 മുതലായിരുന്നു.കമ്പനി ആദ്യമായി ഡീസൽ മോഡൽ ഇറക്കിയത് MK 04 ൽ ആയിരുന്നു.ടാക്സികാർ വിപണിയിലെ ആധിപത്യം ഉയർത്താനായി 1980 ൽ 1480 cc ഡീസൽ എൻജിൻ ഘടിപ്പിച്ച കാർ വിപണിയിലിറക്കി വൻ വിജയമായി.ഇന്റീരിയറിനും ഡാഷ്ബോർഡിനും ചെറിയ മാറ്റങ്ങൾ വരുത്തി ഹെഡ് ലൈറ്റ്നു താഴെ ചതുരപാർക്കിംഗ് ലൈറ്റ് ആക്കി.ഈ പരിഷ്‌കാരങ്ങൾ 2014 ൽ അംബാസഡറിന്റെ ഉൽപ്പാദനം അവസാനിക്കുന്നതുവരെ തുടർന്നു

ബുള്ളറ്റ് പ്രൂഫ് കാറുകളും അംബാസിഡർ നിർമിച്ചിരുന്നു.കാണാൻ സാധാരണ കാറുപോലെ തന്നെയാണ്.പക്ഷെ ഇന്റീരിയർ വ്യത്യസ്‌തമാണ്. 1800 cc ഇസുസു പെട്രോൾ എൻജിനാണ് ഉപയോഗിച്ചത്.

2000 ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസ്സഡർ-ഗ്രാൻറ് പുറത്തിറക്കി.നോവയെ അപേക്ഷിച്ച് വളരെ കൂടുതൽ മാറ്റങ്ങൾ വരുത്തി.1480 cc എൻജിൻ പരിഷ്കരിച്ചു സ്ട്രിഡ് എന്ന പേരിൽ ഘടിപ്പിച്ചു.എൻജിൻ ലൈഫ് കൂട്ടി ഇസുസു 2000 cc ഡീസൽ എൻജിൻ 5 സ്പീഡ് ഗിയർ ബോക്സ് ഘടിപ്പിച്ച മോഡൽ ഇറക്കി.ഡയഫ്രം ക്ലച് ,ഈറ്റൻ റിയർ ആക്സിലും ഘടിപ്പിച്ചു.മെറ്റലസ്‌റ്റിക്‌ ബുഷ്കൾ ആക്കി .

അതോടെ സസ്‌പെൻഷൻ മൈന്റിനൻസ് വല്ലപ്പോഴും മതിയെന്ന നിലയിലായി.ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ബാക്ക് വലിയ ഡ്രംമും ആക്കി.ബ്രേക്ക് പരിഷ്കരിച്ചു.വെൽഡിങ് മികച്ചതാക്കി.പവർ സ്റ്റിയറിംഗും,എയർകണ്ടീഷനിംഗിനൊപ്പം ബോഗി ഇന്റീരിയറുകളും പ്ലാസ്റ്റിക് ഡാഷ്ബോർഡും തുടങ്ങി പലതും ഉൾകൊള്ളിച്ചു.നോവയിൽ വലിയ മാറ്റങ്ങളൊന്നും കൂടാതെ നോവയുടെ തുടർച്ചയായി ക്ലാസിക് പുറത്തിറക്കിയത്.2013 ൽ അംബാസിഡർ അവതരിപ്പിച്ച അവസാന പതിപ്പാണ് 5 സ്പീഡ് ഗിയർബോക്സ് ഓടുകൂടിയ BS – 04 എൻകോർ.അംബാസിഡറിന്റെ പ്രധാനമെച്ചം ഇന്ത്യയിൽ എവിടെ വേണമെങ്കിലും സർവീസ് അറിയുന്നവർ ഉണ്ടാകും എന്നതായിരുന്നു.

ബി.എസ്. ഫോര്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് നിലവില്‍ വന്നതോടെ 2011-ല്‍ അംബാസഡര്‍ ടാക്‌സികള്‍ റോഡുകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. അതോടൊപ്പം മാരുതി വിപ്ലവവും ഇന്ത്യന്‍ റോഡുകള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് തുറന്നുകൊടുക്കുകയും കൂടി ചെയ്തതോടെ ഭീമന്റെ പതനം പൂര്‍ണമായി. 2014-ല്‍ അവസാന കാര്‍ വിറ്റത് 5,22,000 രൂപയ്ക്കായിരുന്നു.

ബി.ബി.സി.യുടെ ഓട്ടോമൊബീൽ ഷോ “ടോപ് ഗിയർ” 2013 ജൂലൈ മാസം സംഘടിപ്പിച്ച വോട്ടെടുപ്പിൽ അംബാസഡർ ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാർ ആയി തിരഞ്ഞെടുക്കപ്പെട്ടു.അതൊന്നും കമ്പനിക്ക് രക്ഷയായില്ല.മുന്‍ നിര വിദേശകാറുകളോട് മത്സരിക്കാനാകാതെയാണ് ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു.1980 കളിൽ 24,000 യൂണിറ്റ് നിർമിച്ചിരുന്നത് 2013-14ൽ 2500 യൂണിറ്റായി വിൽപന കുറഞ്ഞിരുന്നു. 2014 മേയിൽ ഇന്ത്യയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംമ്പാസഡർ കാറിന്റെ ഉല്പാദനം പൂർണ്ണമായും നിലച്ചു.

ഇന്ത്യയുടെ ജനകീയ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ ഇനി ഫ്രഞ്ച് കമ്പനി പുറത്തിറക്കും.ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെ ആണ് അംബാസിഡറിനെ സ്വന്തമാക്കിയിരിക്കുന്നത്.സി.കെ ബിര്‍ള ഗ്രൂപ്പ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസിഡര്‍ എന്ന ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് 80 കോടി രൂപയ്ക്കാണ്.വാഹന നിര്‍മ്മാതാക്കളായ പ്യൂഷെ അംബാസിഡറിനെ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമോ എന്നാണ്കാത്തിരിക്കേണ്ടത്.ഇന്ത്യയില്‍ ഇറക്കുന്ന കാറിന് അംബാസിഡര്‍ എന്ന പേര് ഉപയോഗിക്കുമോ എന്ന ഒരു കാര്യവും വ്യക്തമല്ല.

ഭാരതത്തിൽ, കാർ എന്ന വാഹനത്തിന്റെ പര്യായത്തോളം വളർന്ന ആംബി 2013 ൽ ലോകത്തെ മികച്ച ടാക്സി കാർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ഭാരതത്തിൽ വരുന്ന നിരവധി വിദേശികളും പിന്നെ പ്രശസ്തരായ പല വ്യക്തികളും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന വാഹനം ഈ പഴയ പടക്കുതിര തന്നെ. സാധാരണക്കാരന്റെ കാർ, രാഷ്ട്രീയകാരുടെ കാർ, ഭാരതത്തിന്റെ റോൾസ് റോയ്സ് എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട കാറും പ്രിയപ്പെട്ട ആംബിയല്ലാതെ മറ്റൊന്നല്ല

കടപ്പാട്: manorama, Mathrubhumi,mangalam, Google, Wikipedia,the Hindu, Indian express,etc……….

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!