റെനി മ്യൂളിസ്റ്റീന് ഇതാ അത്ഭതം കാട്ടിയിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളായിരുന്ന സ്ട്രൈക്കര്‍ ഡിമിച്ചാര്‍ ബെര്‍ബചോവും ഡിഫന്‍സ്ഡര്‍ വെസ് ബ്രൗണും കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു. ഇതില്‍ വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്സിലെത്തിയതായി ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.
അതെസമയം ഡിമിച്ചാര്‍ ബെര്‍ബചോവും ഉടന്‍ തന്നെ കേരളത്തിലേക്ക് എത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മുളന്സ്റ്റീനുമായി അടുത്ത വൃത്തങ്ങളാണ് വ്യക്തമാക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ടറും ടാല്‍ക്ക് സ്പോര്‍ട്സ് റിപ്പോര്‍ട്ടറുമായ ജിം വൈറ്റ് ഇതു സംബന്ധിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം റെനി മുളന്സ്റ്റീനുമായി ജിം വൈറ്റ് അഭിമുഖം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്.
Two former @ManUtd players set to move to India to join up with Rene Moulensteen's @KeralaBlasters – Wes Brown and Dimitar Berbatov!
— Jim White (@JimWhite) August 15, 2017
പതിനഞ്ചു വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗണ്‍. ഡിഫന്‍സില്‍ ഏതു പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരം മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. 2008ലെ ചാമ്പ്യന്സ്ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗണ്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു.
മാഞ്ചസ്റ്ററിനു വേണ്ടി 230ലധികം മത്സരങ്ങള്‍ ബ്രൗണ്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടിയും നിരവധി മത്സരങ്ങളില്‍ ബ്രൗണ്‍ ബൂട്ടു കെട്ടിയിട്ടുണ്ട്.