Press "Enter" to skip to content

എയർക്രാഷ് ഇൻവെസ്റ്റിഗേഷന്റെ ഉധ്വേഗജനകമായ കഥ പറയുന്നു

Sully: Miracle on the Hudson (2016)
————————————————
2009 ജനുവരി 15, സിവിൽ ഏവിയേഷൻ ചരിത്രത്തിലെ അത്ഭുതകരമായ ഒരു അത്യാഹിതത്തിന് സാക്ഷ്യംവഹിച്ച ദിനമായിരുന്നു.. ന്യൂയോർക് സിറ്റിയിലെ ലഗ്വാർഡിയ എയർപോർട്ടിൽ നിന്ന് 150 യാത്രക്കാരും 5 ജീവനക്കാരുമായി പറന്നുയർന്ന യു.എസ്.എയർവെയ്‌സ് ഫ്ലൈറ്റ് -1549 എന്ന എയർബസ് A320 വിമാനം മൂന്നുമിനിട്ടിനു ശേഷം 2800 അടി ഉയരത്തിൽ വെച്ച് പക്ഷിക്കൂട്ടം വന്നിടിച്ച് രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായി (flamed-out)..

എൻജിൻ പവർ ഇല്ലാതെ വെറും ഒരു ഗ്ലൈഡർ ആയി മാറിയ വിമാനം ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് പോലും തിരിച്ചുവിടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ 57 കാരനായ ക്യാപ്റ്റൻ Chesley B. Sullenberger (“Sully” അദ്ദേഹത്തിന്റെ വിളിപ്പേരാണ്) തന്റെ മനസ്സാന്നിധ്യവും പരിചയസമ്പത്തും കൊണ്ട് ഹഡ്‌സൺ നദിയിൽ സുരക്ഷിതമായി ഇടിച്ചിറക്കി.. വിമാനത്തിലെ 155 പേരും കാര്യമായ പരിക്കുകൾ ഒന്നുമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുകയറി;

ഒപ്പം നിറയെ ഇന്ധനവുമായി വിമാനം സിറ്റിക്ക് മുകളിൽ വീണു തകർന്നിരുന്നെങ്കിൽ ഉറപ്പായിരുന്ന വൻ ദുരന്തവും ഒഴിവായി.. ധീരോദാത്തമായ ആ സംഭവത്തിന്റെയും തുടന്ന് നടന്ന NTSB എയർക്രാഷ് ഇൻവെസ്റ്റിഗേഷന്റേയും ഉധ്വേഗജനകമായ കഥ പറയുന്നു ഈ ക്ലിന്റ് ഈസ്റ്റ് വുഡ് സിനിമ..

വെറ്ററൻ പൈലറ്റ് Captain Sullyയുടെ വേഷം ടോം ഹാങ്ക്സ് പതിവുപോലെ മനോഹരമാക്കിയിരിക്കുന്നു.. A mustwatch movie !

Copyright © Apps4net - All Rights Reserved
error: Content is protected !!