fbpx Press "Enter" to skip to content

ജാക്ക് ദ റിപ്പർ (Jack The Ripper-Serial Killer) ഒരു പെണ് കൊലയാളിയുടെ കഥ

റിപ്പർ എല്ലാവർക്കും സുപരിചിതമായ പദം. റിപ്പർ എന്ന് കേൾക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് ബോംബെയിൽ 1966 മുതൽ 1968 വരെ 40 ഓളം പേരെ തലക്കടിച്ചുകൊന്ന ഒരു തമിഴനായ രാമൻ രാഘവിനെക്കുറിച്ചാണ്. പിന്നെ ചരിത്രത്തിൽ പല റിപ്പർമാരുമുണ്ടായി.

കാംടൻ റിപ്പർ (Anthony Harddy), കാലിഫോർണിയ റിപ്പർ, 1975-1980 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച യോർക്ക് ഷയർ റിപ്പർ (പീറ്റർ സട്ക്ളിഫ്). റോസ്റ്റൊവ് റിപ്പർ(Andrei Chikatilo )അങ്ങനെ പലരും. കേരളത്തിൽ റിപ്പർ ചന്ദ്രൻ ( 1991 ൽ തൂക്കിക്കൊന്ന ) , 2003-2006 കാലഘട്ടത്തിൽ തൃശ്ശൂരിനെ വിറപ്പിച്ച റിപ്പർ ജയനന്ദൻ എന്നിവരും. സീരിയൽ കില്ലർ മാരുമായി ബന്ധപ്പെട്ട് സർവ്വസാധാരണമായ ഒരു വാക്ക്.

ആ വാക്കുമായി ബന്ധപ്പെട്ട് റിപ്പറോളജി ( സീരിയൽ കില്ലെഴ്സിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ), റിപ്പറോളജിസ്റ്റ് ( സീരിയൽ കില്ലെഴ്സിനെ കുറിച്ച് പടിക്കുന്നയാൾ) എന്നീ ഒന്നുരണ്ടുവാക്കുകൾ പോലും ഉണ്ടായി. എങ്ങനെയാണ് ആ പദം ചരിത്രത്തിലേക്ക് കടന്നുവന്നത്. അതിനു പിന്നിലെ ചരിത്രമെന്താണ്?. 19 ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഐറിഷ് കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്ക് ലണ്ടനിലെ ഈസ്റ്റ് എൻഡ് ഭാഗത്തേക്ക് ഉണ്ടായി.

1882 ൽ ത് സാറിസ്റ്റ് റഷ്യയിൽ നിന്നും ഈസ്റ്റെൻ യൂറോപ്പിൽ നിന്നും അഭയാർത്തികളായ യഹൂധന്മാരുടെയും ഒഴുക്ക് ഈസ്റ്റ് എൻഡ് ഭാഗമായ വൈറ്റ് ചാപ്പൽ പ്രദേശത്തേക്ക് ഉണ്ടായി. ജനസാന്ദ്രതകൊണ്ട് അവിടം നിറഞ്ഞു. തൊഴിലവസരങ്ങളും താമസ സൌകര്യങ്ങളുടെയും കാര്യത്തിൽ ജനം വലഞ്ഞു. ഒരു പ്രത്യേക താഴെക്കിടയിലുള്ള ഒരു സമൂഹത്തിന്റെ വളർച്ചക്ക് അത് കാരണമായി.

മോക്ഷണവും ആക്രമണ സ്വഭാവവും മദ്യപാനവും സർവ്വസാധാരണമായി. കടുത്ത ദാരിദ്ര്യം സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് നയിച്ചു. ആകെ പ്രശ്ന ബാധിതമായ ഒരു നഗരമായി അത് വളർന്നു 1888 ലെ മേട്രോപോളിറ്റൻ പോലീസിന്റെ കണക്കെടുപ്പുപ്രകാരം 62 വേശ്യാലയങ്ങളും 1200 വേശ്യകളും വൈറ്റ് ചാപ്പലിലുണ്ടായിരുന്നു. ആ കാലഘട്ടത്തിലുണ്ടായ ഒരു കൊലപാതക പരമ്പര അസാധാരണമായ ലോകശ്രദ്ധ പിടിച്ചുപറ്റി. 1888 ഏപ്രിൽ 3 നും 1891 ഫെബ്രുവരി 13 നും ഇടയിൽ 11 സ്ത്രീകൾ കൊലചെയ്യപ്പെട്ടു.

വൈറ്റ് ചാപ്പൽ കൊലപാതകങ്ങൾ എന്ന പേരിൽ അതറിയ പ്പെട്ടു. എന്നാൽ അതിൽ 5 കൊലപാതകങ്ങൾ” കാനോനിക്കൽ 5″ എന്നറിയപ്പെട്ടു. ആ കൊലപാതകങ്ങളിലെ പ്രത്യേകതകളാണ് അങ്ങനെയൊരു വിശേഷണം ചാർത്തിക്കൊടുക്കാൻ കാരണം. ഇരകളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും, ഉദര ഭാഗങ്ങളിലും ഗുഹ്യഭാഗങ്ങളിലും വിരൂപമാക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. കൂടാതെ ആന്തരാവയവങ്ങൾ നീക്കം ചെയ്യപ്പെടുകയും മുഖത്ത് മുറിവേൽപ്പിച് വികൃതമാക്കുകയും ചെയ്തിരുന്നു.

വൈറ്റ് ചാപ്പൽ കൊലപാതക പരമ്പരയിലെ ആദ്യത്തെ രണ്ട് കൊലപാതകങ്ങൾ, എമ്മാ എലിസബത്ത് സ്മിത്തിന്റെയും മാർത്ത ടാബ്രമിന്റെയും പ്രത്യേകതകൾ കൊണ്ട് കാനോനിക്കൽ 5 ൽ പെടുന്നതല്ല. 1888 ഏപ്രിൽ 3 നു സ്മിത്ത് ഓസ്ബോണ് സ്ട്രീറ്റിൽ കൊള്ളയടിക്കപ്പെടുകയും ലൈംഗികമായി ആക്രമിക്കപ്പെടുകയും ചെയ്തു മൂർച്ച കുറഞ്ഞ എന്തോ വസ്തു സ്മിത്തിന്റെ യോനിയിൽ അടിച്ചു കേറ്റിയതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രവത്തെ തുടർന്ന് പിറ്റേ ദിവസം ലണ്ടൻ ഹോസ്പിറ്റലിൽ വച്ച് മരിച്ചു.

തന്നെ രണ്ടുമൂന്നുപേർ ചേർന്ന് ആക്രമിച്ചതാണെന്നും അതിലൊരാൾ ടീനേജ് കാരനാണെന്നുമായിരുന്നു സ്മിത്തിന്റെ മരണമൊഴി. പത്ര മാധ്യമങ്ങൾ പിന്നീട് നടന്ന റിപ്പർ കൊലപാതകങ്ങളുമായി ഈ കൊലപാതകത്തെ ബന്ധപ്പെടുത്തി. 1888 ആഗസ്റ്റ് 7 നു ജോർജ് യാർഡിൽ വച്ച് മാർത്ത കൊല്ലപ്പെട്ടു . കാനോനിക്കൽ 5 ൽ നിന്നും വ്യത്യസ്തമായി ഈ കൊലപാതകത്തിന്റെ പ്രത്യേകത മാർത്തക്ക് 39 കത്തിക്കുത്ത് ഏറ്റിരുന്നു. കാനോനിക്കൽ 5 കൊലപാതകങ്ങളുടെ പ്രത്യേകത കഴുത്തരിഞ്ഞും അടിവയറിന്റെ ഭാഗങ്ങൾ കീറിമുറിച്ചുമായിരുന്നു .

പിന്നീട് നടന്ന കാനോനിക്കൽ മരണങ്ങളിൽ ആദ്യത്തേത് മേരി ആൻ നിക്കോൾസിന്റെയായിരുന്നു. 1888 ആഗസ്റ്റ് 31 വെള്ളിയാഴ്ച അതിരാവിലെ 3.40 നു ബക്ക്സ് റോയിൽ മേരി ആൻ നിക്കോൾസിന്റെ മൃതദേഹം കാണപ്പെട്ടു. കഴുത്തറത്ത് വേർപെടുത്തിയ നിലയിലും ഗുഹ്യ ഭാഗങ്ങൾ കീറിമുറിച്ച് തുറന്നനിലയിലായിരുന്നു. 1888 സെപ്റ്റെംബർ 8 ശനിയാഴ്ച രാവിലെ 6 മണിക്ക് 29 ഹാന്ബാരി സ്ട്രീറ്റ്, സ്പിറ്റഫീൽഡിലെ പുറകു വശത്തായി ഒരു വാതിലിനു സമീപം ആനി ചാപ്മാന്റെ മൃതദേഹം കണ്ടെത്തി.

മേരി ആൻ നിക്കോൾസിന്റെ പോലെ തന്നെ കഴുത്ത് വേർപെടുത്തിയിരുന്നു. ഉദരഭാഗം കീറിമുറിച്ച് തുറന്നനിലയിലായിരുന്നു. പക്ഷെ ഒരു പ്രത്യേകത ഗർഭപാത്രം നീ ക്കം ചെയ്തിട്ടുണ്ട് എന്നുള്ളതായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഒരു സാക്ഷി 5.30 നു കറുത്ത മുടിയുള്ള ഒരാളുടെ കൂടെ ആനിയെ കണ്ടുവെന്ന് മൊഴികൊടുത്തു. 21 ദിവസത്തിനു ശേഷം 30 ആം തീയതി ഞായറാഴ്ച 2 കൊലപാതക വാർത്തയറിഞ്ഞ് ലണ്ടൻ നഗരം ഞെട്ടി വിറച്ചു.

ബർണർ സ്ട്രീറ്റിലെ ഡെറ്റ് ഫീൽഡ് യാർഡിൽ അർദ്ധരാത്രി കഴിഞ്ഞ് 1 മണിയോടുകൂടി എലിസബത്ത് സ്ട്രൈഡിന്റെ മൃതദേഹം കണ്ടെത്തി. എലിസബത്ത് സ്ട്രൈഡിന്റെ മരണകാരണം കഴുത്തിന്റെ ഇടതുഭാഗത്തുള്ള പ്രധാന രക്തക്കുഴൽ മുറിഞ്ഞായിരുന്നു.

സാക്ഷികൾ സ്ട്രൈഡിനോടൊപ്പം ഒരാളെ കണ്ടുവെന്നും ചിലർ അയാൾ വെളുത്തത് ആണെന്നും മറ്റ് ചിലർ കറുത്തതാനെന്നും വൃത്തിയായി വസ്ത്രം ധരിച്ചയാളാണെന്നും അതല്ല മുഷിഞ്ഞവസ്ത്രം ധരിച്ചയാളാണെന്നും ഭിന്നാഭിപ്രായങ്ങൾ പറഞ്ഞു. മുക്കാൽ മണിക്കൂറിനുശേഷം കാതറിൻ എഡോവ്സിന്റെ മൃതദേഹം മിട്രെ സ്ക്വയറിൽ കണ്ടെത്തി.

കഴുത്ത് വെർപെട്ട് ഉധരഭാഗങ്ങൾ വലുതായി കീറിയ നിലയിലുമാണ് കാണപ്പെട്ടത് ഇടത് കിഡ്നിയും ഗർഭപാത്രത്തിന്റെ മുന്തിയ ഭാഗവും ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ആ ഭാഗത്തുള്ള ജോസഫ് ലാവെണ്ടേ എന്നയാൾ കൊലപാതകത്തിന് തൊട്ടുമുൻപ് മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാളോടൊപ്പം ഒരു സ്ത്രീയെ കണ്ടെന്നു മൊഴി കൊടുത്തു. ഡബിൾ ഈവെന്റ് എന്ന പേരിൽ ഈ സംഭവം അറിയപ്പെട്ടു.

കാതറിന്റെ രക്തം പുരണ്ട ഏപ്രനിന്റെ ഒരു ഭാഗം ഗൗൽസ്റ്റൻ സ്ട്രീറ്റിലെ ഒരു ഭിത്തിയുടെ സമീപം കണ്ടെത്തി. ആ ഭിത്തിയിൽ ഒരു വാചകം എഴുതിയിരുന്നു( “The Juews are not [the word ‘not’ being deleted] the men that will not be blamed for nothing”). ഗൗൽസ്റ്റൻ സ്ട്രീറ്റ് ഗ്രാഫിറ്റോ എന്ന പേരിൽ അത് പ്രസിദ്ധമായി. ആ വാക്കുകൾ ഒരു യഹൂദനാണ് കൊലയാളിയെന്ന ഒരു സൂചന പരത്തി. പോലീസ് കമ്മീഷണറായ ചാൾസ് വാറൻ അതൊരു കലാപത്തിനു കാരണമായേക്കുമെന്ന് ഭയന്ന് മായ്ച്ചുകളയാൻ നിർദേശിച്ചു.

1888 നവംബർ 9 വെള്ളിയാഴ്ച പകൽ 10.45 നു ഡോർസെറ്റ് സ്ട്രീറ്റിലെ 13 മില്ലെഴ്സ് കോർട്ടിൽ കിടപ്പുമുറിയിൽ കെല്ലി മേരി ജെയിൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കെല്ലിയുടെ മുഖം കീറിമുറിച്ച് വികൃതമാക്കിയിരുന്നു. കഴുത്തിന്റെ ഭാഗത്തുനിന്നു ഉദരഭാഗം വരെ കീറി പൊളർന്നു വച്ചനിലയിലായിരുന്നു മൃതദേഹം. കെല്ലിയുടെ ഹൃദയം ക്രൈം സീനിൽ നിന്ന് കാണാതായിരുന്നു. പഴയ പോലീസ് ഫയലിൽ നിന്ന് വിക്ടോറിയൻ കാലഘട്ടത്തിലെ പോലീസ് ഇൻവെസ്ടിഗേഷനെക്കുറിച്ച് പൂർണമായ വിവരമുണ്ട്.

ഒരു വലിയ പോലീസ് സേന തന്നെ വൈറ്റ് ചാപ്പലിലെ ഓരോ വീടും കയറിയിറങ്ങി അന്വേഷണം തുടങ്ങി. ഫോറൻസിക് മെറ്റീരിയലുകൾ ശേഖരിക്കുകയും പരിശോധനകളും മുറക്ക് നടന്നു. 2000 പേരെ ഇന്റർവ്യൂ ചെയ്തു. എന്നാൽ പോലീസിന്റെ അന്യേഷണത്തിൽ തൃപ്തരാവാത്ത ജനങ്ങൾ വൈറ്റ് ചാപ്പൽ വിജിലൻസ് കമ്മിറ്റിയുണ്ടാക്കി രാത്രിതോറും തെരുവുകളിൽ സംശയിക്കപ്പെടുന്നവരെ നോക്കി അന്വേഷണം തുടർന്നു. കൊലയാളിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് റിവാർഡ് നല്കണമെന്ന് പറഞ്ഞ് ഗവണ്മെന്റിനു ഹർജി നല്കി .

ഇറച്ചിവെട്ടുകാരും ശസ്ത്രക്രിയ വിദഗ്ദ്ധരും കൊലപാതകത്തിന് അവലംബിച്ച രീതിവച്ച് സംശയിക്കപ്പെട്ടു. പോലീസ് സർജനായ തോമസ് ബോണ്ടിന്റെ അഭിപ്രായത്തിൽ കാനോനിക്കൽ 5 കൊലപാതകങ്ങൾ ഒരാൾ തന്നെയാണ് ചെയ്തതെന്നാണ്. ആദ്യത്തെ നാലുകൊലപാതകങ്ങളിലും കഴുത്ത് മുറിക്കപ്പെട്ടിരുന്നത് ഇടതുഭാഗത്തുനിന്ന് വലതുഭാഗത്തെക്കാണെന്നായിരുന്നു ബോണ്ടിന്റെ കണ്ടെത്തൽ. എന്നാൽ അഞ്ചാമത്തെ കൊലപാതകത്തിൽ കഴുത്തിലെ മുറിവ് എതുഭാഗത്തുനിന്നാണ് തുടങ്ങിയതെന്ന് കണ്ടെത്താൻ ബോണ്ടിന് കഴിഞ്ഞില്ല.

കൊലപാതകിക്ക് അനാട്ടമി സംബന്ധമായി യാതൊരു വിധത്തിലുള്ള ശാസ്ത്രീയ അറിവുമില്ലെന്നായിരുന്നു ബോണ്ടിന്റെ വാദം. മറ്റ് സൈക്കൊളജിസ്ടുകളുടെ അഭിപ്രായത്തിൽ തന്റെ ഇരകളുമായി കൊലപാതകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ ഒരു തെളിവുമില്ലായിരുന്നു. ഇരകളെ തീരെ തരം താഴ്ത്തുന്ന രീതിയിലാണ് അവരുടെ ശരീരം കൊലപാതകി അനാവൃതം ചെയ്തിരുന്നത്. ഇരകളെ ആക്രമിക്കുന്നതിലൂടെ ഒരു ലൈംഗിക സുഖം കൊലയാളി നേടിയുട്ടുണ്ടാകാം എന്നായിരുന്നു അവരുടെ വാദം.

ആഴ്ചയുടെ അവസാനങ്ങളിലും അവധി ദിവസങ്ങളിലുമായി അടുത്തടുത്തുള്ള തെരുവുകളിലാണ് കൊലപാതകങ്ങൾ അരങ്ങേറിയത്. അതുകൊണ്ട് കൊലയാളി ഒരു പ്രാദേശികവാസിയാണെന്നും സ്ഥിരമായ ഒരു തൊഴിലുടമ യാണെന്നുമായിരുന്നു ചിലരുടെ കണ്ടെത്തൽ. മറ്റ് ചിലർ കൊലയാളി വിദ്യാസമ്പന്നനായ മേലെക്കിടയിലുള്ള ഒരുന്നത കുലജാതനോ അല്ലെങ്കിൽ ഒരു ഡോക്ടറോ ആയിരിക്കുമെന്ന് കരുതി.

ഈ കൊലപാതക പരമ്പരക്കിടയിൽ 100 കണക്കിന് ലറ്ററുകൾ പോലീസിനും പത്രക്കാർക്കും കൊലയാളിയെ പിടിക്കാൻ സഹായിക്കാം എന്നുപറഞ്ഞ് ലഭിച്ചുകൊണ്ടിരുന്നു.എന്നാൽ അതെല്ലാം നിഷ്ഫലമായി. അതിനോടൊപ്പം കൊലയാളിയുടെതാണെണ്ണ് അവകാശപ്പെട്ടു നൂറുകണക്കിന് ലറ്ററുകളും പത്രക്കാർക്ക് ലഭിച്ചുകൊണ്ടിരുന്നു. അതിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച മൂന്നു ലറ്ററുകൾ ഉണ്ടായിരുന്നു (“Dear Boss” letter, the “Saucy Jacky” postcard and the “From Hell” letter.)

ഡിയർ ബോസ് ലറ്റർ
1888 സെപ്ടംബർ 25 ആയിരുന്നു അതിലെ തീയതി. ലറ്ററിലെ പോസ്റ്റ് മാർക്ക് ചെയ്ത തീയതി സെപ്റ്റംബർ 27 ഉം ആയിരുന്നു. ആ ദിവസം തന്നെ സെൻട്രൽ ന്യൂസ് ഏജെന്സിക്ക് ആ ലറ്റർ കിട്ടുകയും അവരത് സ്കോട്ട്ലണ്ട് യാർഡിന് 29 ആം തീയതി കൈമാറുകയും ചെയ്തു. ഈ ലറ്റർ ഒരു തട്ടിപ്പാണെന്ന് കരുതുന്നു. കാരണം ലറ്ററിലെ പോസ്റ്റ് മാർക്കായ സെപ്ടംബർ 27 നു ശേഷം 30 ആം തീയതിയായിരുന്നുകാതറിൻ എഡോവ്സിന്റെ മൃതദേഹം മിട്രെ സ്ക്വയറിൽ കണ്ടെത്തിയത്.

കാതറിൻ എഡോവ്സിന്റെ ചെവിയുടെ നഷ്ടപ്പെട്ടുപോയ ഒരുഭാഗം പോലീസിനു അയച്ചുകൊടുക്കുമെന്ന് ആ ലറ്ററിൽ കൊലയാളി പറഞ്ഞിരുന്നുവെങ്കിലും പോലീസിനു അത് ലഭിച്ചില്ല. ഈ ലറ്ററിലാണ് ആദ്യമായി ജാക്ക് ദ റിപ്പർ എന്ന് കാണുന്നത്. ഈ ലറ്റർ ലോകവ്യാപകമായ കുപ്രസിദ്ധി നേടി. എന്നാൽ മറ്റ് ചില രേഖകളിൽ സെപ്റ്റംബർ 17 ലുള്ള ഒരു ലറ്ററിലാണ് ജാക്ക് ദ റിപ്പർ എന്ന് ആദ്യമായി കാണുന്നതെന്ന് പറയുന്നു. എന്നാൽ വിദഗ്ധർ പറയുന്നത് ഇത് തട്ടിപ്പാണെന്നും പോലീസ് റിക്കോർഡ്സിൽ പിന്നീട് തിരുകി കയറ്റിയതാ ണെന്നും പറയപ്പെടുന്നു.

“സോസി ജാക്കി” പോസ്റ്റ് കാർഡ്
1888 ഒക്ടോബർ 1 നു പോസ്റ്റ് മാർക്ക് ചെയ്ത പോസ്റ്റ് കാർഡ് ആ ദിവസം തന്നെ സെൻട്രൽ ന്യൂസ് ഏജെന്സിക്ക് ലഭിക്കുന്നു

“ I was not codding [sic] dear old Boss when I gave you the tip, you’ll hear about Saucy Jacky’s work tomorrow double event this time number one squealed a bit couldn’t finish straight off. Had not got time to get ears off for police thanks for keeping last letter back till I got to work again.

Jack the Ripper[2]

എലിസബത്ത് സ്ട്രൈഡിന്റെയും കാതറിൻ എടോവ്സിന്റെയും കൊലപാതകത്തെ പരാമർശിച്ചുള്ള ഡിയർ ബോസ് ലറ്ററിലെ പോലെ തന്നെ കൈപ്പടയിലുള്ള ഒരു ലറ്ററായിരുന്നു അത്. ആ രണ്ട് ലറ്ററിന്റെ പുറകിൽ പ്രവർത്തിച്ചത് ഒരു പത്രപ്രവർത്തകനാനെന്നു പോലീസ് പിന്നീട് അവകാശപ്പെട്ടു( The journalist was identified as Tom Bullen). 1931 ൽ ദ സ്റ്റാർ പത്രത്തിലെ ജേണലിസ്ടായ ഫ്രെഡ് ബെസ്റ്റ് സംഭവത്തിന്റെ ചൂട് ആറാതിരിക്കാൻ താനും തന്റെ കൂട്ടാളിയും ചേർന്ന് എഴുതിയതാണ് ആ കത്തുകൾ എന്നവകാശപ്പെട്ടു.

ഫ്രം ഹെൽ ലറ്റർ
From hell
Mr Lusk
Sor

I send you half the
Kidne I took from one women
prasarved it for you tother pirce

I fried and ate it was very nise I
may send you the bloody knif that
took it out if you only wate a whil
longer.

signed
Catch me when
you Can
Mishter Lusk. [sic]

ഫ്രം ഹെൽ ലറ്റർ 1888 ഒക്ടോബർ 16 നു വൈറ്റ് ചാപ്പൽ വിജിലന്സ് കമ്മിറ്റിയുടെ നേതാവായ ജോർജ് ലസ്കിനാണ് ലഭിച്ചത്. അതിനോടൊപ്പം ഒരു ചെറിയ പാഴ്സൽ (ബോക്സ് ) ഉണ്ടായിരുന്നു. ലറ്ററിലെ കൈപ്പട ആദ്യ രണ്ട് ലറ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു. ആ ബോക്സിൽ ഇടത് കിഡ്നിയുടെ ഒരു ഭാഗം ഉണ്ടായിരുന്നു (ഓർക്കുക, കാതറിൻ എടോവ്സിന്റെ ഇടതു കിഡ്നി കൊലയാളി നീക്കം ചെയ്തിരുന്നു) .

ലറ്റർ അയച്ചയാളുടെ അവകാശവാദം കിഡ്നിയുടെ ഒരു ഭാഗം ഫ്രൈ ചെയ്ത് തിന്നുവെന്നായിരുന്നു. കിഡ്നി പരിശോധിച്ച ലണ്ടൻ ഹോസ്പിറ്റലിലെ ഡോക്ടർ ഓപ്പണ്ഷോ അത് മനുഷ്യന്റെ കിഡ്നിയാണെന്നും ഇടതു ഭാഗത്തുള്ളതുമാനെന്നു പറഞ്ഞു.

മറ്റ് രണ്ട് ലറ്ററിൽ നിന്നും വ്യത്യസ്തമായി സാക്ഷരത തീരെ കുറഞ്ഞ ഒരാളാണ് ഫ്രം ഹെൽ ലറ്റർ എഴുതിയതെന്നായിരുന്നു വിദഗ്ദ്ധരുടെ അഭിപ്രായം. സ്പെല്ലിങ്ങിലും ഗ്രാമ റിലുമുള്ള തെറ്റുകളായിരുന്നു ഫ്രം ഹെൽ ലറ്ററിന്റെ പ്രത്യേകതകൾ .

എന്നാൽ വിദ്യാസമ്പന്നനായ കൊലയാളി മനപ്പൂർവ്വം പോലീസിനെ വഴിതെറ്റിക്കാൻ അങ്ങനെ എഴുതിയതാണെന്നും അഭിപ്രായമുണ്ട്. ലറ്ററിന്റെ സംശയത്തിൽ സ്ത്രീകളോട് വെറുപ്പുകാട്ടിയിരുന്ന നിയമലംഘകനായ ഐറിഷ്-അമേരിക്കനായ മാനസികരോഗിയായ ഫ്രാൻസിസ് റ്റംബ്ലെ അറസ്റ്റിലായി.

എന്നാൽ തെളിവുകളുടെ അഭാവത്താൽ ഫ്രാൻസിസ് റ്റംബ്ലെ മോചിതനായി. വൈറ്റ് ചാപ്പലിലെ ഷൂ പണിക്കാരനായ പോളിഷ് യാഹൂദനായ John Pizer (“ലതർ ഏപ്രനാണ്”) കൊല യാളിയെന്നും സംശയിക്കപ്പെട്ടു.

പോലീസിന്റെ അഭിപ്രായത്തിൽ പ്രധാനമായും 7 പേര് കൊലയാളികളായി സംശയിക്കപ്പെട്ടു.
1 Montague John Druitt, 2 Seweryn Kłosowski, 3 Aaron Kosminski, 4 Michael Ostrog, 5 John Pizer, 6 James Thomas Sadler, 7 Francis Tumblety

പൊതുജനങ്ങളും പത്രങ്ങളും പ്രധാനമായും 6 പേരെ സംശയിച്ചു
1 William Henry Bury, 2 Thomas Neill Cream, 3 Thomas Hayne Cutbush
4 Frederick Bailey Deeming, 5 Carl Feigenbaum, 6 Robert Donston Stephenson

എഴുത്തുകാരുടെ നിരീക്ഷണത്തിൽ 15 പേരും സംശയിക്കപ്പെട്ടു.
1 Joseph Barnett, 2 Lewis Carroll ( Alice’s Adventures in Wonderland എന്ന പുസ്തകമെഴുതിയ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ), 3 David Cohen, 4 William Withey Gull
5 George Hutchinson, 6 James Kelly, 7 Jacob Levy,

8 James Maybrick
9 Alexander Pedachenko, 10 Walter Sickert (post-Impressionist painter), 11 Joseph Silver, 12 James Kenneth Stephen, 13 Prince Albert Victor (Queen Victoria’s grandson and Duke of Clarence and Avondale), 14 Sir John Williams, 15 Charles Allen Lechmere.

സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള എഴുത്തുകാരും പ്രഭുക്കന്മാരുമെല്ലം സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിലായി. ജാക്ക് ദ റിപ്പർ ആരുടെ ഭാവനയിൽ വിരിഞ്ഞ പേരാണെങ്കിലും അതിനു പിന്നിലുള്ളത് ഇംഗ്ലീഷ് ജനതയുടെ മനം കവർന്ന പഴയ ഒരു കള്ളനായ ജാക്ക് ഷെപ്പാർഡ് ( Born: March 4, 1702, Spitalfields, Died: November 16, 1724, Tyburn, United Kingdom) ആണെന്നും പറയപ്പെടുന്നു.

നമ്മുടെ കായംകുളം കൊച്ചുണ്ണിയെപ്പോലെ ജനകീയനായ ഒരു കള്ളൻ. കൊലപാതക ചരിത്രമെടുത്താൽ ജാക്ക് ദ റിപ്പറിനോളം പേരെടുത്ത ഒരു സീരിയൽ കില്ലർ ഉണ്ടെന്നു തോന്നുന്നില്ല . ഇന്നും ആ കൊലയാളി അജ്ഞാതനായി നിൽക്കുന്നു.

മോഡേൻ സയൻസ്
എന്നാൽ 2007 ൽ ഒരു സംഭവമുണ്ടായി. ഒരു ബിസിനസ്സുകാരനായ റസ്സൽ എഡ്വേര്ഡ് എന്നയാൾക്ക് ഒരു സുഹൃത്ത് റിപ്പർ കൊലപാതകവുമായി ബന്ധമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു ഷാൾ വില്പ്പനക്ക് ഉണ്ടെന്നുള്ള ഒരു ന്യൂസ് പേപ്പർ ആർട്ടിക്കിൾ അയച്ചുകൊടുത്തു.

ആ ഷാൾ കൊലചെയ്യപ്പെട്ട കാതറിൻ എടോവ്സിന്റെ ആയിരുന്നു. കാതറിൻ എടോവ്സിന്റെ ബന്ധുവായ ഒരു പോലീസുകാരൻ (Sergeant Amos Simpson) മോർച്ചറിയിലേക്ക് എടോവ്സിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

സീനിയര് പോലീസുധ്യോ ഗസ്ഥനോട് എടോവ്സിന്റെ ബന്ധു തന്റെ ഡ്രസ്സ് മേക്കറായ ഭാര്യക്ക് വേണ്ടി ആ ഷാൾ ചോധിച്ചു. അക്കാലത്ത് ഡി.എൻ.എ. ടെസ്റ്റൊ മറ്റും ഇല്ലാത്തതുകാരണം ഇരകളുടെ സാധനങ്ങൾ കത്തിച്ചു കളയുകയായിരുന്നു പതിവ്. അതുകാരണം സീനിയർ പോലീസുകാരൻ എടോവ്സിന്റെ ബന്ധുവിന്റെ ആവശ്യം അംഗീകരിച്ചു. എടോവ്സിന്റെ ബന്ധു ആ ഷാൾ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാൽ ശാളിലെ രക്തക്കറ കണ്ട ഭാര്യ ഭയന്ന് എവിടെയോ ഭദ്രമായി സൂക്ഷിച്ചു. ആ ഷാൾ തലമുറകൾ കൈമാറി David Melville-Hayes എന്നയാളുടെ കൈയ്യിലെത്തി. 1991 ൽ ഡേവിഡ് ഷാൾ സ്കോട്ട് ലാൻഡ് യാർഡിന്റെ ക്രൈം മ്യൂസിയത്തിന് (Black Museum) കൈമാറി. (The Crime Museum of Scotland Yard, is a collection of criminal memorabilia kept at New Scotland Yard, headquarters of the Metropolitan Police Service in London, England. The museum came into existence sometime in 1874, although unofficially.

It was housed at Scotland Yard, and grew from the collection of prisoners’ property gathered under the authority of the Prisoners Property Act of 1869. The act was intended to help the police in their study of crime and criminals. By 1875, it had become an official museum, although not open to the public). 2001 ൽ ഡേവിഡ് ഷാൾ തിരികെ ആവശ്യപ്പെട്ടു.

ആ ഷാൾ വാങ്ങുന്നതിനുമുമ്പ് റസ്സൽ അതിന്റെ ആധികാരികതയെ ക്കുറിച്ച് ബ്ലാക്ക് മ്യൂസിയത്തിലെ ഓഫീസറോട് ചോദിച്ചു. ഓഫീസർ ആ കൊലയാളി ആരായിരുന്നുവെന്ന് എല്ലായ്പ്പോഴും പോലീസിനു അറിയാമായിരുന്നുവെന്നു വെളിപ്പെടുത്തി. യഹൂദ പീഡനത്തെ തുടർന്ന് റഷ്യയിൽ നിന്ന് രക്ഷപെട്ട പോളിഷ് യാഹൂദനായ ആരോണ് കോസ്മിൻസ്കിയാനെന്നു റസ്സലിനോട് പറഞ്ഞു. ആ രക്തം പുരണ്ട ഷാൾ വാങ്ങിയ റസ്സൽ തന്റെ അന്യേഷണ വുമായി മുന്നോട്ടു നീങ്ങി.

മോഡേൻ സയൻസിന്റെ സഹായത്തോടെ കൊലയാളിയെ കണ്ടെത്തുകയായിരുന്നു റസ്സലിന്റെ ലക്ഷ്യം. ആദ്യം അയാളുടെ പദ്ധതി പാളിയെങ്കിലും Liverpool John Moores University യിലെ, Dr Jari Louhelainen, (Senior Lecturer in Molecular Biology, with two major lines of research: forensic genetics and medical/mammalian genetics) യെ കണ്ടെത്തിയത് ഒരു വഴിത്തിരിവായി. ഷാളിലെ രക്തക്കറ യെക്കുറിച്ചുള്ള ഡി.എൻ.എ. ടെസ്റ്റുകൾ Dr Jari Louhelainen തുടങ്ങി .

എന്നാൽ ഷാളിന്റെ പഴക്കം കാരണം genomic DNA( genomic DNA in every cell; however, only certain genes are active in each cell to allow for cell function and differentiation within the body). യുടെ ഐടെന്റിടി സാധ്യമായിരുന്നില്ല. എന്നാൽ mitochondrial DNA (അമ്മയിൽ നിന്ന് മകളിലേക്ക് പാരമ്പര്യമായി പോകുന്ന സെല്ലുകൾ) തലമുറകൾ കഴിഞ്ഞാലും നിലനില്ക്കുമെന്നു റസ്സൽ ഡോക്ടർ ജാരിയിൽ നിന്ന് മനസ്സിലാക്കി. താരതമ്യ പഠനത്തിനായി എടോവ്സിന്റെ ബന്ധത്തിൽപെട്ട ഒരു പെണ്കുട്ടിക്ക് വേണ്ടി റസ്സൽ അലഞ്ഞു.

എടോവ്സിന്റെ കുടുംബവുമായി ബന്ധമുള്ള കരൻ മില്ലേറെ റസ്സൽ കണ്ടെത്തി. കരൻ മില്ലെർ ഡി.എൻ.എ. റസ്സലിനു നല്കി. എടോവ്സിന്റെയും മില്ലെറുടെയും ഡി.എൻ.എ.ക്ക് കൃത്യമായ പൊരുത്തമുണ്ടെന്നു ജാരി കണ്ടെത്തി. UV photography യുടെ സഹായത്തോടെ ഷാളിൽ മറ്റ് ചില കറകളും ഡോക്ടർ ജാരി കണ്ടെത്തി. ആ കറ ശുക്ലമാനെന്നു ജാരി റസ്സലിനെ അറിയിച്ചു. പിന്നെ റസ്സലിന്റെ ലക്ഷ്യം ആരോണ് കോസ്മിൻസ്കിയുടെ തലമുറയിൽപെട്ട ഒരാളെ കണ്ടെത്തുകയായിരുന്നു.

കോസ്മിൻസ്കിയുടെ സഹോദരിയുടെ തലമുറയിൽപെട്ട ഒരു പെണ്കുട്ടിയെ കണ്ടെത്തി റസ്സൽ ഡി.എൻ.എ കരസ്ഥമാക്കി. മറ്റൊരു Dr David Miller ഉടെ സഹായത്തോടെ റസ്സൽ ഡി.എൻ.എ പരിശോധന തുടർന്നു. ക്രോസ് മാച്ചിൽ ശുക്ലത്തിന്റെ ഉടമ ആരോൻ കോസ് മിന്സ്കിയാനെന്നു കണ്ടെത്തി!.

ഒടുവിൽ അജ്ഞാതനായ ആ കൊലയാളി ആരാണെന്ന് അനാവരണം ചെയ്യപ്പെട്ടു
കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് സഗ്ഡെന്റെ (Philip Sugden) The complete history of Jack The Ripper പുസ്തകം വായിക്കുക ( വായിച്ചാൽ നട്ടപ്രാന്ത് പിടിക്കും)

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!