fbpx Press "Enter" to skip to content

കാമുകി തേച്ചിട്ട് പോയപ്പോള്‍ പെണ്‍കുട്ടിയുടെ പേര് കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് എഴുതി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തൃശൂര്‍: തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞ യുവാവിനെ നാട്ടുകാര്‍ ബ്ലൂ വെയ്ല്‍ കളിക്കാരനാക്കി. എന്നാല്‍ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ബ്ലൂ വെയ്ല്‍ ഗെയിം കാരണമല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പ്രേമ നൈരാശ്യവും അമ്മയുമായി വഴക്കിട്ടതുമാണ് യുവാവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

ശനിയാഴ്ച രാത്രിയാണ് തൃക്കൂര്‍ സ്വദേശിയായ സുജിത്തി(26)നെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് എഴുതിയത് കണ്ട ആശുപത്രി ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമാണോയെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്. വെറും സംശയമായി ജീവനക്കാര്‍ പറഞ്ഞ കാര്യം കാട്ടുതീ പോലെ പടര്‍ന്നു. തൃശൂരില്‍ ഇരുപത്താറുകാരന്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം അല്ലെന്നും, പ്രേമ നൈരാശ്യമാണെന്നുമാണ് ബന്ധുക്കളും യുവാവും പ്രതികരിച്ചിരിക്കുന്നത്.

 

പ്രേമിച്ചിരുന്ന പെണ്‍കുട്ടി തേച്ചിട്ട് പോയതിന്റെ വിഷമത്തിലാണ് തൃക്കൂര്‍ സ്വദേശിയായ സുജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സുജിത്തിനെ നഗരത്തിലെ ആശുപത്രിയിലെത്തിക്കുന്നത്. യുവാവിന്റെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് എന്തോ വരഞ്ഞിട്ടത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ല്‍ ഗെയിമാണോയെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത്.

എന്നാല്‍ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം അല്ലെന്നും പ്രേമനൈരാശ്യമാണെന്നുമാണ് യുവാവും ബന്ധുക്കളും പ്രതികരിച്ചത്. കൈത്തണ്ടയില്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടിയുടെ പേരാണ് ബ്ലേഡ് കൊണ്ട് എഴുതിയത്. സംഭവദിവസം അമ്മയുമായി യുവാവ് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മൊബൈല്‍ ഗെയിം കളിക്കുന്ന ശീലമുണ്ട്. പക്ഷേ, ഇയാള്‍ രാത്രി പത്ത് മണിക്ക് ശേഷം ഗെയിം കളിക്കാറില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. കൈത്തണ്ടയില്‍ മുറിവേല്‍പ്പിച്ച് എഫ് 57 എന്നെഴുതുന്നത് ബ്ലു വെയ്ല്‍ ഗെയിമിലെ ടാസ്‌ക്കുകളിലൊന്നാണ്. യുവാവിന്റെ കൈത്തണ്ടയിലെഴുതിയ കാമുകിയുടെ പേര് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായി എഴുതിയതോണോ എന്ന സംശയമാണ് ഇത്രയും പുകിലുണ്ടാക്കിയത്.

നിലവില്‍ ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, തിങ്കളാഴ്ച മുറിയിലേക്ക് മാറ്റുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവം ബ്ലൂ വെയ്‌ലലുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിക്കാനുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!