fbpx Press "Enter" to skip to content

ബാബുഷ്‌കാ ലേഡി (Babushka lady) കെന്നടിയുടെ മരണം സംബന്ധിച്ച ദുരൂഹത

കെന്നഡി വധം സംബന്ധിച്ച വിവരങ്ങളുടെ ചുരുളുകൾക്കിടയിൽ ഒരു സമസ്യ തന്നെയാണ് ബാബുഷ്‌ക ലേഡി എന്ന ഇരട്ട നാമധേയത്തിൽ ലോകം വിളിക്കുന്ന അജ്ഞാതയായ സ്ത്രീ. കെന്നഡി വധം നടക്കുന്ന സമയം ഇവർ വാഹന ജാഥക്ക് വളരെ അരികിൽ പുൽ തകിടിയിൽ തന്നെ ഉണ്ടായിരുന്നു എന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. തന്റെ കൈയിലുള്ള ക്യാമറയിൽ അവർ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു.

എന്നാൽ അവരുടെ സാനിധ്യം ദുരൂഹമാക്കുന്നത് അപകട ശേഷമുള്ള അവരുടെ അസാധാരണമായ പെരുമാറ്റം തന്നെയാണ്. പ്രസിഡന്റ് വെടിയേറ്റ് വീണ് നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും സുരക്ഷിത സ്‌ഥാനം തേടി ഓടിയപ്പോൾ ബാബുഷ്‌ക ലേഡി മാത്രം വളരെ നിസ്സംഗയായും ശാന്തയായും കാണപ്പെട്ടു. അവർ വാഹനത്തിന് വളരെ അടുത്ത് കുറച്ചു നേരം കൂടി നിന്നു എന്ന് മാത്രമല്ല മരണ സമയത്തെ കുറച്ചു ചിത്രങ്ങൾ കൂടി പകർത്തിയ ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ സാവധാനം ആൾക്കൂട്ടത്തിലേക്ക് നടന്നു ചേർന്ന് അപ്രത്യക്ഷയാവുന്നു.

മനസ്സിൽ പ്രതീക്ഷിച്ചു വന്ന ഒരു രംഗം കണ്ടു തീർന്ന ഭാവത്തോടെ. അവരുടെ ഈ ചയ്തികൾ എല്ലാം അവിടെയുണ്ടായിരുന്ന വീഡിയോ ക്യാമറകളിലും മറ്റും പതിഞ്ഞിരുന്നതാണ്. പിന്നീട് ഇവ പരിശോധിച്ചപ്പോൾ ഇവരുടെ അസാധാരണവും ദുരൂഹവുമായ ചേഷ്ടകളിൽ സംശയം ജനിക്കുകയും; അവർക്ക് കെന്നഡി വധത്തിന്റെയും അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളുടെയും വ്യക്തമായ ചിത്രങ്ങൾ ലഭിച്ചു എന്നുറപ്പാക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ അവരോട് സ്വയം മുന്നിലേക്ക് വരുവാൻ മുൻനിര മാധ്യമങ്ങൾ വഴി അഭ്യര്ഥിക്കുകയുണ്ടായെങ്കിലും നിരാശയായിരുന്നു ഫലം.

കൊലകൊമ്പന്മാർ എന്ന് സ്വയം വിളിക്കുകയും ലോകത്തേക്കൊണ്ട് മുഴുവൻ വിളിപ്പിക്കുകയും ചെയ്യുന്ന അമേരിക്കൻ അന്വേഷണ ഏജൻസികൾക്ക് നേരെ നടുവിരൽ കാട്ടിക്കൊണ്ട് ആ സ്ത്രീയും അവർ പകർത്തിയ ചിത്രങ്ങളും ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളുടെ പട്ടികയിൽ തുടരുന്നു.

വാൽകഷ്ണം: അവർ ധരിച്ചിരുന്ന ശിരോ വസ്ത്രം റഷ്യൻ സ്ത്രീകൾ ധരിക്കുന്ന ശിരോ വസ്ത്രങ്ങൾക്ക് സമാനമായിരുന്നു. ഇതാണ് ബാബുഷ്‌ക എന്ന വിളിപ്പേര് അവർക്ക് വരാൻ കാരണം. ബാബുഷ്‌ക എന്നാൽ റഷ്യൻ ഭാഷയിൽ മുത്തശ്ശി അഥവാ പ്രായമായ സ്ത്രീ എന്നാണത്രെ അർഥം.!! കെന്നഡി വധത്തിൽ റഷ്യയ്ക്ക് പങ്കുണ്ട് എന്ന വാദം ഈ സ്ത്രീ സാനിധ്യത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരേണ്ടിയിരുന്നതിന്റെ പ്രസക്തി കൂട്ടുന്നു

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!