fbpx Press "Enter" to skip to content

2019-ല്‍ കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ എണ്ണം ഒമ്ബതുലക്ഷമാക്കി വിപുലീകരിക്കാന്‍ നീക്കം

ഡല്‍ഹി:കേരളത്തില്‍ ആര്‍.എസ്.എസ്. അംഗത്വ വിപുലീകരണത്തിനുള്ള നടപടികള്‍ ആവിഷ്കരിക്കുന്നു. 2019-ല്‍ കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ എണ്ണം ഒമ്ബതുലക്ഷമാക്കി വിപുലീകരിക്കാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിപുലീകരണം.

കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണം വര്‍ധിച്ചിട്ടുണ്ടെങ്കിലും സമൂഹപുരോഗതിക്കായി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്ന് മുതിര്‍ന്നനേതാവ് ജെ. നന്ദകുമാര്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ രാജ്യത്തോടുള്ള ആര്‍.എസ്.എസിന്റെ പ്രതിജ്ഞാബദ്ധതയെ ശക്തമാക്കുകയാണ്.

അയ്യായിരം ആര്‍.എസ്.എസ്. ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടതുപാര്‍ട്ടികള്‍ക്ക് കേരളത്തില്‍ വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!