fbpx Press "Enter" to skip to content

സിഗാർ അഥവാചുരുട്ടിനെക്കുറിച്ച് അൽപം നമുക്ക് പറയാം

കൈവിരലുകൾക്കിടയിൽക്കിടന്ന് പുകയുന്ന രൂക്ഷഗന്ധമുള്ള സിഗാർ അഥവാചുരുട്ടിനെക്കുറിച്ച് അൽപം നമുക്ക് പറയാം
അറുപത് വയസ്സ് പിന്നിട്ടവർ മാത്രം വലിച്ചൂതുന്ന
ഏതാണ്ട് വിലയേറിയതും ആഡ്യത്വം നിറഞ്ഞതുമായ വസ്തുവാണെന്ന ധാരണയായിരുന്നു എനിക്ക് ചുരുട്ടിനെക്കുറിച്ചുണ്ടായിരുന്നത് കാരണം ആ ജാനുബാഹുക്കളായ പ്രായമായവർ ചുരുട്ടു വലിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ

ചുരുട്ട് വന്നത് Mexico യിൽ നിന്നാണത്രേ ആറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മായൻ ഇന്തോ അമേരിക്കൻ വംശജരാണത്രേ ആദ്യമായി ചുരുട്ട്
നിർമ്മിച്ച് വലി തുടങ്ങിയത് പിന്നീടത് ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാ സംഘത്തിന് ലഭ്യമായി
ആദിമകാലബഹാമസ്ദ്വീപുവാസികൾസിഗാറുകൾ വലിച്ചിരുന്നതായി ചില ചരിത്രങൾ പറയുന്നു

എന്നാൽ പതിനെട്ടാം നൂറ്റാണ്ടു മുതൽ ലോകമെങ്ങും പ്രചുരപ്രചാരം നേടിയ ഈ പുകയൻ നമ്മുടെ നാട്ടിൻ പുറത്തു പോലും
പ്രിയപ്പെട്ടവനായി കൈയൊടിഞ്ഞ മരക്കസേരയിൽ ചാരിയിരുന്ന് അനന്തതയിൽ കണ്ണു പായിച്ച് വലിയ ചിന്തകനെ അനുസ്മരിപ്പിക്കും വിധം ചുരുട്ടു വലിക്കുന്ന ആരോഗദൃഡഗാത്രരായ അപ്പൂപ്പൻസ് 25 വർഷം മുൻപ് വരെ നമുക്കിടയിൽ വിലസിയിരുന്നു

നേർമ്മയായി അരിഞ്ഞെടുത്ത പുകയിലയാണ് ഇന്ന് നാം കാണുന്ന സിഗരറ്റിൽ കുത്തിനിറക്കുന്നത്എന്നാൽ ചുരുട്ട് അങ്ങിനെയല്ല
ഒരു വർഷത്തോളം ചില പ്രക്രിയകൾ നടത്തി പ്രത്യേകരീതിയിൽ സംസ്കരിച്ചെടുക്കുന്ന മേത്തരം പുകയില അടുക്കുകളായി ചുരുട്ടിയെടുത്താണ് സിഗാറുകൾ നിർമിക്കുക

അമേരിക്ക ബെൽജിയം സ്വീഡൻ ജർമ്മനി ഇറ്റലി
സ്പൈൻ ബർമ്മ തുടങ്ങിയ പല രാജ്യങ്ങളിലും മുന്തിയ ഇനം ചുരുട്ട് നിർമ്മിക്കുന്നുവെങ്കിലും
ഉത്പാദന മികവിലും ഗുണമേന്മയിലും ക്യൂബയാ ണ് മുന്നിൽ നിൽക്കുന്ന രാജ്യം

വർഷംതോറും നടത്തിവരാറുള്ള പ്രദർശനങ്ങൾ പ്രചാരണങ്ങൾ തുടങ്ങി ആഗോള മാർക്കറ്റിന്റെ സിംഹഭാഗവും ക്യൂബയുടേതായി മാറിയിരിക്കുന്നു ഏറ്റവും വിലയേറിയ സിഗാറുകൾ നിർമ്മിക്കുന്നതിൽ ക്യൂബയ്ക്കുള്ള സ്ഥാനവും ഒന്നാമത് തന്നെ

ക്യൂബൻ പ്രസിടണ്ടായിരുന്ന ഫിഡലിന്റെ തടിച്ച വിരലുകൾക്കിടയിൽ എരിയുന്ന ചുരുട്ട് ഒരു ട്രേഡ് മാർക്ക് പോലെ കാണാവുന്നതാണ് സിഗാർ വലിച്ച്
പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ അട്ടിയായി വിടുന്ന കാസ്ട്രോ തന്നെയാകാം ചിലപ്പോൾ ചുരുട്ടുകളുടെയും സിമ്പൽ കാസ്ട്രോയുട തൊണ്ണൂറാം പിറന്നാളിന് 90 മീറ്റർ നീളമുള്ള ചുരുട്ട് നിർമ്മിച്ച ക്യൂബൻ വ്യാപാരിയായ കാസ്റ്റിലർ ഫിഡലിന് സമ്മാനിച്ചത് വാർത്ത മാത്രമല്ല ഗിന്നസ് വരെയെത്തുകയും ചൈതു

അർജന്റീനക്കാരായ ഒട്ടുമിക്ക പേരും ചുരുട്ട് വലിയിൽ കേമൻമാരത്രേ സിഗാർ വലി അഭിമാനമായി കരുതുന്ന ഇവർ തങ്ങളുടെ നേതാവ് ചെഗുവേരയുടെ പാതയാണത്രേ പിന്തുടരുന്നത് ചുരുട്ട് വലി വിപ്ളവങ്ങൾക്ക് ആക്കം കൂട്ടുമെന്നും അതല്ല ചുരുട്ട് വലി തന്നെ ഒരു വിപ്ളവമാണെന്നും ചിലരെങ്കിലും കരുതുന്നു

എന്നാൽ താനും അത്ര മോശമൊന്നുമല്ല സിഗാർവലിയിൽ എന്ന് തെളിയിച്ചയാളാണ് വിൻസ്റ്റൺ ചർച്ചിൽ യുദ്ധകാലത്ത് അദ്ദേഹം വലിച്ചൂതിയ ചുരുട്ടിന്റെ ബാക്കി ലേലത്തിൽ വച്ച്
ഡ്യൂക് കമ്പനിയും അൽപംപുകച്ചു
4500 പൗണ്ടിന് ലേലം കൊണ്ട്ആരോ ചർച്ചിൽ വലിച്ച ചുരുട്ടും ചരിത്രമാക്കി

സിഗ്മണ്ട് ഫ്രോയിഡും ചെഗുവേരയും ചർച്ചിലും
ഫിഡൽ കാസ്ട്രോയുമൊക്കെ വലിച്ച വില കൂടിയ ചുരുട്ടൊന്നുമില്ലെങ്കിലും നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ കയ്യിൽ ചുരുട്ട് കണ്ടതായി ഓർക്കുന്നു

ഏതായാലും നാട്ടിൻ പുറത്തെ നാൽക്കവലകളിലെ കൊച്ചു കടത്തിണ്ണയിൽ മുണ്ടും മടക്കിക്കുത്തി നാടൻചുരുട്ട് വലിച്ച് കേറ്റി
നാലുപാടും നോക്കി അഭിമാനത്തോടെ നിന്ന മലയാളി അപ്പൂപ്പൻസിനും ചുരുട്ട് വലി പട്ടികയിൽ മോശമല്ലാത്ത ഒരു സ്ഥാനമുണ്ട്

സാധു ബീഡിക്കൂടിന് പുറത്തെ കവച കുണ്ഡലവുമായി നിക്കുന്ന പാവം സന്യാസി യിൽ നിന്നും അതിന്റെ പത്തിരട്ടി വരുന്ന ദൂരം ചുരുട്ടിലേക്കുള്ളതിനാൽ ആരോഗ്യം കുറഞ്ഞ ഇന്നത്തെ ശരാശരി മലയാളി അത് വലിച്ചു കേറ്റാതിരിക്കുക
ചുരുണ്ടാലും നീണ്ടാലുമൊക്കെ പുകവലി ആളെക്കൊല്ലും കട്ടായം

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!