കേരള ബ്ലാസ്റ്റേഴ്‌സിന്റെ പഴയ താരങ്ങളെയെല്ലാം റാഞ്ചി എന്ന ആക്ഷേപമുളള ഐഎസ്എല്ലിലെ പുതിയ ടീം ജഷഡ്പൂര്‍ എഫ്‌സിയ്ക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വക പണി. ജംഷഡ്പൂര്‍ എഫ്‌സിയുടെ വിക്കി പീഡിയ പേജില്‍ ബ്ലാസ്റ്റേഴ്‌സിനെ ‘കോപ്പിയടിച്ച’ ടീം എന്നാണ് ടാറ്റാ ടീമിന്റെ ചൊല്ലപ്പേരായി നല്‍കിയിരിക്കുന്നത്.കൂടാതെ ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്റ്റീവ് കോപ്പലിനെ ആശാനെന്നും ഈ പേജില്‍ പരിചയപ്പെടുത്തുന്നു.
കടുത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ ആരോ ഒപ്പിച്ച പണിയാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ വിക്കി പീഡിയ പേജ് എഡിറ്റ് ചെയ്തുകൊണ്ടുളള ഈ ‘കലാപരുപാടി’. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ നേരത്തെ തന്നെ ജംഷഡ്പൂര്‍ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീമാണെന്ന് വിശേഷിപ്പിക്കാറ്.

ബ്ലസ്റ്റേഴ്‌സ് വിദേശ താരങ്ങളായിരുന്ന ബെല്‍ഫോര്‍ട്ടും സെന്‍ട്രിക്ക് ഹെങ്ബര്‍ഗും ഇത്തവണ ജംഷഡ്പൂറിനായാണ് കളിക്കുന്നത്.കൂടാതെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ മെഹ്താബ് ഹുസൈനും ഫറൂക് ചൗധരിയും ടാറ്റയില്‍ നേരത്തെ തന്നെ എത്തിയിരുന്നു.

ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇഷ്ഫാഖ് അഹമ്മദാണ് ടാറ്റയുടെ അസിസ്റ്റന്‍ഡ് കോച്ച്. ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ തവണ ഫൈനലിലെത്തിച്ച കോപ്പലിനെ തന്നെ അവര്‍ പരിശീലകനായും നിശ്ചയിച്ചിരുന്നു. ഇതോടെയാണ് ജംഷഡ്പൂരിന് ജൂനിയര്‍ ബ്ലാസ്റ്റേഴ്‌സ് എന്ന പേര് വന്നത്.
ഐഎസ്എല്‍ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരമായ അനസ് എടത്തൊടികയും ഇപ്രാവശ്യം ജംഷഡ്പൂരിന്റെ ഭാഗമാണ്.

error: Content is protected !!