fbpx Press "Enter" to skip to content

സൂര്യഗ്രഹണത്തിനിടെ ആന്‍ഡ്രോയ്ഡ് ‘ഓറിയോ’ ഉദിച്ചു; മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഉറപ്പ് !

ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ എട്ടാം പതിപ്പിപ്പ് ‘ഓറിയോ’ എത്തി. ഇന്ത്യന്‍ സമയം രാത്രി 12.10ഓടെയാണ് ന്യൂയോര്‍ക്കില്‍ വച്ചു നടന്ന ചടങ്ങില്‍ ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തെ അവതരിപ്പിച്ചത്. ഒക്ടോപസ്, ഓട്ട്മീല്‍ കുക്കീ, ഓറഞ്ച് എന്നീ പേരുകളെ പിന്തള്ളിയായിരുന്നു ഓറിയോയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്. കൂടുതല്‍ മധുരതരമാര്‍ന്നത് , കൂടുതല്‍ സ്മാര്‍ട്, കരുത്താര്‍ന്നത്, സുരക്ഷിതം തുടങ്ങിയ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്.

അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ അനുഭവപ്പെട്ട സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിച്ച ‘ഒ’ എന്ന ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നു പറഞ്ഞായിരുന്നു ഗൂഗിള്‍ പുതിയ പതിപ്പ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഓരോ പുതിയ പതിപ്പുകള്‍ക്കും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവ് ഇത്തവണയും ഗൂഗിള്‍ തെറ്റിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കൂടുതല്‍ മികച്ച ബാറ്ററി പെര്‍ഫോമന്‍സ് എതാണ് ആന്‍ഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്കൂട്ടുക. എങ്ങനെയാണ് ഫോണില്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കേണ്ടത് എന്നതിന്മേല്‍ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്നും പറയുന്നു. ഇമോജികളില്‍ ഉള്‍പ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ ഉണ്ടായിരിക്കുക. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപണ്‍സോഴ്സ്പ്രോജക്‌ട് വഴിയായിരിക്കും ഓറിയോ ലഭ്യമാകുക.

ഗൂഗിള്‍ പിക്സല്‍ എക്സ്‌എല്‍, ഗൂഗിള്‍ പിക്സല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യമെത്തുക എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നെക്സസ് പ്ലേയര്‍, നെക്സസസ് 5എക്സ്, നെക്സസ് 6 പി, പിക്സല്‍ സി എന്നിവയിലുമെത്തും. നോക്കിയ 8ലും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ എത്തുമെന്നാണ് കരുതുന്നത്. നോക്കിയ 3, നോക്കിയ 6, നോക്കിയ 5 എന്നിവയ്ക്കും ആന്‍ഡ്രോയ്ഡ് ഒയുടെ അപ്ഡേറ്റ് ലഭ്യമാകും.

വണ്‍ പ്ലസ് 3, 3ടി, 5 മോഡലുകള്‍ക്കും ഈ അപ്ഡേറ്റ് ലഭിക്കും. കൂടാതെ ലെനോവോ കെ8ലും അസൂസ് സെന്‍ഫോണ്‍ 3, 4 സീരീസിലെ എല്ലാ ഫോണുകളിലും ഈ അപ്ഡേറ്റ് ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോണി എക്സ്പീരീയ ഫോണുകള്‍ക്കും ഈ അപ്ഡേഷന്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന. എച്ച്‌ടിസി, സാംസങ്, ബ്ലാക്ക്ബെറി, എല്‍ജി എന്നീ ഫോണുകളിലും വൈകാതെ ആന്‍ഡ്രോയ്ഡ് ഒ അപ്ഡേഷനുകള്‍ ലഭ്യമാകും.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!