ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നരവേട്ട. ശാസ്ത്രീയ കുറ്റന്വേഷണത്തിന്റെ ഏറ്റവും വലിയ അനുഭവ പാഠം. (ഒന്ന്) ——— ഇറ്റലിയുടെ വടക്കൻ ഭാഗത്തായി ആല്പ്സ് പർവതത്തിന്റെ പ്രാന്തഭാഗത്തുള്ള ചെറിയൊരു നഗരമാണു “ബ്രെംബേറ്റ് ഡി സോപ്രാ“. നിരനിരയായി പൈൻ മരങ്ങളും പോപ്ലാർ മരങ്ങളും ഇടതൂർന്ന വീഥികൾ. ചക്രവാളത്തിൽ നീലനിറത്തിൽ അതിരിട്ടു നിൽക്കുന്ന ആല്പ്സ്. മഞ്ഞിന്റെ ഒരു ആവരണം എപ്പോഴും തങ്ങിനിൽപ്പുണ്ടാവും.. ഡി സൊപ്ര നഗരത്തിന്റെ പ്രാന്തത്തിലാണു ഫുൽവിയോ ഗംബിരാസിയോയും കുടുംബവും താമസിയ്ക്കുന്നത്. ആർക്കിടെക്റ്റ്… Continue Reading യാരാ ഗംബിരാസിയോ മർഡർ കേസ് ചരിത്രത്തിലെ ഏറ്റവും വിപുലമായ നരവേട്ട.

“നീ ഇങ്ങനെ അവളെയും മനസ്സിലിട്ട് നടന്നോ…. എനിക്ക് വയ്യാതായിതുടങ്ങി …. നിന്നെ പുറത്തെടുക്കാൻ ഉൾപ്പടെ നാലു ഓപ്പറേഷൻ ചെയ്ത ശരീരമാ..” എന്നുള്ള അമ്മയുടെ വാക്ക് കേട്ട് കൊണ്ട് ദേഷ്യത്തോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്, നഷ്ടപ്രണയത്തിൽ മനസ്സ് മടുത്ത എന്റെയടുത്ത് അമ്മയുടെ ഇതുവരെയുള്ള വാക്കുകൾ ഒന്നും വിലപ്പോയില്ലെങ്കിലും , ആ കണ്ണു നിറഞ്ഞത് കണ്ടാണു പെണ്ണുകാണാൻ പോകാമെന്ന വാക്ക് കൊടുത്തത്… തുടക്കത്തിൽ , കാണുന്ന പെണ്ണിനൊന്നും പാറുവിന്റെയത്രയും മുടിയില്ല, കളറില്ല എന്നൊക്കെ… Continue Reading ഇത്രയും അവഗണിച്ചിട്ടും എങ്ങനെയാ പെണ്ണേ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുന്നത്‌? എന്ന ചോദ്യത്തിന് ഭാര്യ നൽകിയ മറുപടി കേട്ട അയാൾ തരിച്ചിരുന്നു!

1950 കളിൽ ഇന്ത്യയിൽ നിന്നും സിലോണിലേയ്ക്കും (ശ്രീലങ്ക) തിരിച്ചുമുള്ള യാത്രകൾ മുഖ്യമായും കടത്തുബോട്ടിനെ ആശ്രയിച്ചായിരുന്നു. ചെന്നൈയിൽ നിന്നും ട്രെയിനിൽ യാത്ര തിരിയ്ക്കുന്ന ഒരാൾ ധനുഷ്കോടിയിൽ എത്തുമ്പോൾ അവിടെ ഒരു ബോട്ട് ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്കു പോകാൻ തയ്യാറായി നിൽപ്പുണ്ടാകും. അതുപോലെ ആ ബോട്ടിൽ എത്തിയവർ ട്രെയിനിൽ കയറി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യും. ബോട്ട് മെയിൽ ട്രെയിൻ അഥവാ ഇന്തോ-സിലോൺ എക്സ്പ്രസ് എന്നായിരുന്നു ഈ സർവീസ് അറിയപ്പെട്ടിരുന്നത്. ചെന്നൈ (മദ്രാസ്)യിൽ… Continue Reading അലവന്ദാർ മർഡർ കേസ്.

1997 ഓഗസ്റ്റ് മാസത്തിലെ സായാഹ്നം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ താമേൽ ഏരിയ. അവിടെയാണു നക്ഷത്രഹോട്ടലായ ജഗത്. നേരം ഇരുട്ടിക്കഴിഞ്ഞിരിയ്ക്കുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു. പ്രകാശപൂരിതമായ ഹോട്ടലിന്റെ കോർട്ട് യാർഡിനപ്പുറം, ഗേറ്റിനു വെളിയിൽ മങ്ങിയ വെളിച്ചമേയുള്ളു. അവിടെ ഒരു കറുത്ത കാർ റോഡരുകിൽ ഒതുക്കിയിട്ടിരുന്നു. ഡ്രൈവറടക്കം നാലുയാത്രക്കാരുണ്ട്. അവർ നിശബ്ദരായിരുന്നു.. അല്പനേരം കഴിഞ്ഞപ്പോൾ ഒരു എയർപോർട്ട് ടാക്സി ഹോട്ടലിലെത്തി. അതിൽ നിന്നും ഫുൾസ്യൂട്ട് ധരിച്ച ഒരു സിക്കുവേഷധാരി ഇറങ്ങി. കൈയിൽ… Continue Reading “റോ“ ഒരു കേസ് ഡയറി….

ആര്‍ത്തലച്ചു മുന്നോട്ടു പായുന്ന തീവണ്ടിയില്‍ താടിക്കു കൈകുത്തി ജനലരികിലെ സീറ്റില്‍ അയാള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഏറയായി ചുറ്റിലും നടക്കുതൊന്നും അറിയാതെ അയാള്‍ ഗാഡമായ ഏതോ ചിന്തയില്‍ നിമഗ്നനായിരിക്കുകയാണ്. പതിവിലും തിരക്കുണ്ടായിരുന്ന തീവണ്ടിയില്‍ ഒരു വിധത്തിലാണ് ഒരു സീറ്റ് തരപ്പെട്ടത് അതും അയാള്‍ക്ക് ഏറെ പ്രിയപ്പെട്ട ജനാലക്കരികില്‍ തന്നെ. ജനാലയിലൂടെ മിന്നിമറയുന്ന മനോഹരമായ ഗ്രാമകാഴ്ചകള്‍ക്കുപോലും അയാളുടെ ചിന്തകളെ തെല്ലും ആലോസരപ്പെടുത്താന്‍ കഴിഞ്ഞില്ല . ചിന്തകളില്‍ ഉരുകി ഉരുകി, കുതിച്ചുപായുന്ന തീവണ്ടിക്കൊപ്പം… Continue Reading തിരികെ യാത്ര: പ്രവാസികളെ നിങ്ങളീ മുന്‍ പ്രവാസിയുടെ കഥ വായിക്കണം

‘കുട്ടാ, ദേ, നോക്ക്. ആ വരുന്നതാണ് ഗ്രാന്റ് ട്രങ്ക് എക്‌സ്പ്രസ്സ്! ഇന്‍ഡ്യേലെ ഏറ്റവും വലിയ ട്രെയിന്‍!’ നാലാംക്ലാസ്സു കഴിഞ്ഞുള്ള മദ്ധ്യവേനലവധി ചെന്നൈയില്‍ അച്ഛന്റെ കൂടെ ആഘോഷിയ്ക്കുമ്പോളൊരു ദിവസം, ഏതോ ഒരു ട്രെയിനിന്ന് ചെന്നൈയിലെത്തുന്ന സുഹൃത്തിനെ സ്വീകരിയ്ക്കാന്‍ അച്ഛന്‍ രാവിലേതന്നെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേയ്ക്കു പോയപ്പോള്‍, അച്ഛന്റെ ‘വാല്‍’ ആയിരുന്ന ഞാന്‍ കൂടെച്ചെന്നു. ഞങ്ങളങ്ങനെ കാത്തുനില്‍ക്കുമ്പോഴാണ് ഒരു ഗജവീരന്റെ ഗാംഭീര്യമുള്ള, ‘മുഖം കൂര്‍ത്ത’, ഭീമാകാരനായ ഒരാവിയെഞ്ചിനും പിന്നാലെ, അറ്റം കാണാന്‍ വയ്യാത്തത്ര… Continue Reading ഗ്രാന്റ് ട്രങ്ക് എക്‌സ്പ്രസ്സ് – ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിനിറെ കഥ !

ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെയുണ്ടാകും ഈ ഭൂമിയെ കാണുവാന്‍ ? ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ കാഴ്ച യാഥാര്‍ത്ഥ്യമായാലോ ? അങ്ങിനെ ചില സ്ഥലങ്ങളും ഭൂമിയില്‍ ഉണ്ട്. മനുഷ്യവാസം അവസാനിച്ച ഒരാള്‍ പോലും തിരിഞ്ഞു നോക്കാത്ത ചില സ്ഥലങ്ങള്‍. കണ്ടാല്‍ ഭയം തോന്നാവുന്ന ആ സ്ഥലങ്ങള്‍ ഒരു തവണ അവ നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും. അമേരിക്കയിലെ ഏറ്റവും വലിയ റയോണ്‍ പ്ലാന്റിലെ ഒരു പഴയ ബാത്ത് റൂം – ഒഹായോ… Continue Reading ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെ ഉണ്ടാകുമെന്ന് നമുക്ക് കാണിച്ചു തരുന്ന 47 ചിത്രങ്ങള്‍

1885 ഒക്ടോബര്‍ 24ന് ‘ദിമിത്രി'(Dimitry)എന്ന പേരുള്ള ഒരു റഷ്യന്‍ കപ്പല്‍ ഇംഗ്ളണ്ടിലെ കടല്‍ത്തീരപട്ടണമായ വിറ്റ്ബേ (Whitby) യുടെ തീരത്തുള്ള നാര്‍വാ തുറമുഖത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുണ്ടായി. വിറ്റ്ബേ സന്ദര്‍ശനവേളയില്‍ അവിടെയുള്ള കോസ്റ്റ്ഗാര്‍ഡുമാരില്‍ നിന്നാണ് ‘ഡ്രാക്കുള’യുടെ സ്യഷ്ടാവായ ബ്രാം സ്റ്റോക്കര്‍ ഇതേക്കുറിച്ചറിഞ്ഞത്. പിന്നീട് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച സ്റ്റോക്കര്‍ അതിനെ അതേ പടി തന്‍റെ നോവലില്‍ ഉപയോഗിച്ചു. ഇത് അല്‍പം വാര്‍ത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നതിനാല്‍ വിറ്റ്ബേയ്ക്ക് പുറത്തുള്ളവരും അതറിഞ്ഞിരുന്നു.… Continue Reading ഡ്രാകുള വന്നത് എങ്ങനെയെന്നറിയുമോ ?

കഞ്ച്യൂറിങ്ങ് എന്ന ഹിറ്റ് സിനിമ കണ്ടവരെല്ലാം തന്നെ അനബെല്ലിനെ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. കഞ്ച്യൂറിങ്ങിന് ശേഷം സ്വന്തം കഥ പറഞ്ഞുകൊണ്ട് അനബെല്‍ മറ്റൊരു സിനിമയായി പ്രേക്ഷകരുടെ മുന്നിലെത്തുകയും ചെയ്തു. വാറന്‍ ഫാമിലിയുടെ സംരക്ഷണത്തില്‍ കഴിയുന്ന അനബെല്ലിനെ അതിന്‍റെ കഥയുമായി ബന്ധമില്ലാത്ത കഞ്ച്യൂറിങ്ങ് സിനിമയില്‍ കാണിച്ചപ്പോള്‍ തന്നെ ആദ്യം ചില സംശയങ്ങള്‍ ഉയര്‍ന്ന് വന്നതാണ്, പിന്നെ അങ്ങിനെ ഒരു പാവ യഥാര്‍ഥത്തില്‍ ഉണ്ടെന്ന് കേട്ടതോടെ ആ സംശയം ഒരു ചെറിയ ഭയത്തിലേക്ക് വഴിമാറി. ചിത്രത്തില്‍,… Continue Reading കഞ്ച്യൂറിങ്ങ് എന്ന ഹിറ്റ് സിനിമ കണ്ട അനബെല്ലിന്‍റെ കഥ

ഏറ്റവുമധികം ഫിലിം അഡാപ്റ്റേഷന്‍സ് ഉണ്ടായിട്ടുള്ള അപൂര്‍വ്വം ക്ളാസിക്കുകളിലൊന്നാണ് എമിലി ബ്രോണ്ടിയുടെ ‘വുതറിങ് ഹെെറ്റ്സ് (Wuthering Heights). വിശ്രമജീവിതത്തിനുതകുന്ന ഒരു പഴയ കെട്ടിടം വാങ്ങാന്‍ പുറപ്പെടുന്ന ഒരു യുവാവ് കുന്നിന്‍മുകളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കോട്ടകൊത്തളം പോലുള്ള ഒരു വലിയ വീട്ടിലെത്തുന്നു. അവിടെ യജമാനത്തിയെന്നു തോന്നിക്കുന്നത് വളരെ പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയാണെന്നത് അയാളെ അതിശയിപ്പിക്കുന്നു. അവളുടെ അനുചരനെന്നു തോന്നിച്ച ആളാകട്ടെ അധികം സംസാരിക്കാത്ത പ്രകൃതവും. സമയമാണെങ്കില്‍ സന്ധൃ കഴിഞ്ഞിരുന്നു. അവിടെ തങ്ങുക എന്നത്… Continue Reading ഏറ്റവുമധികം ഫിലിം അഡാപ്റ്റേഷന്‍സ് ഉണ്ടായിട്ടുള്ള അപൂര്‍വ്വം ക്ളാസിക്കുകളിലൊന്നാണ് എമിലി ബ്രോണ്ടിയുടെ ‘വുതറിങ് ഹെെറ്റ്സ്

error: Content is protected !!