തന്റെ മകനെ മത വിശ്വാസത്തിലേക്ക് നയിക്കില്ലെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത്. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം. ‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ.’ വിനീത് പറയുന്നു. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് വിനീത്. കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണ… Continue Reading മകന് മതമില്ല, അവന്‍റെ വിശ്വാസം അവന്‍ തെരഞ്ഞെടുക്കട്ടെ: നിലപാട് വ്യക്തമാക്കി സികെ വിനീത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളും തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക ചേര്‍ത്തിട്ടുണ്ട്. ഇതിഹാസ താരമായ സച്ചിനും കോഹ്ലിയും എല്ലാം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ അടയാളമായ പതാക വഹിക്കുന്നവരാണ്. എന്നാല്‍ നോയകനായിരുന്ന ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ഇന്ത്യ പതാക പതിച്ചിട്ടില്ല. പലരുടേയും ഉള്ളില്‍ ഉയര്‍ന്നിട്ടുള്ള ആ ചോദ്യത്തിന് കാരണം വിശദീകരിക്കുകയാണ് ഇവിടെ. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കളിക്കിടെ പലപ്പോഴും വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഹെല്‍മറ്റ് മാറ്റേണ്ടതായി വരും. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റിന് പകരം… Continue Reading ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ദേശീയപതാക ഇല്ലാത്തതെന്ത്? കാരണം വിശദമാക്കുന്നു…..

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതന വ്യവസ്ഥ പുതുക്കിയതായി ബിസിസിഐ പ്രഖ്യാപിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി എ പ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളിലാണ് താരങ്ങളുടെ വേതന വ്യവസ്ഥ തരംതിരിച്ചിരിക്കുന്നത്. എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് ഒരു വര്‍ഷം ഏഴ് കോടി രൂപയാണ് മിനിമം വേതനമായി ലഭിക്കുന്നത്. എ ഗ്രേഡിലുളള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയും ബി ഗ്രേഡിലുളള കളിക്കാര്‍ക്ക് മൂന്ന് കോടി രൂപയും ലഭിക്കും. സി ഗ്രേഡിലുളള… Continue Reading ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ്‌ ധോണിയെ ബിസിസിഐ ‘നൈസായി’ തരം താഴ്ത്തി: അതിനായി ഒരു പരിഷ്കാരവും!

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മണ്ടത്തരത്തിൽ പിറന്ന ഗോള്‍ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലാകുന്നു. ഡുയ്സ്ബർഗും ഇൻഗോൾസ്റ്റാദും തമ്മിലുള്ള മത്സരത്തിനിടെയാണ് വിചിത്ര സംഭവമുണ്ടായത്. കളി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ഡുയ്‌സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്‌ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാദിന്റെ ഗോളില്‍ കലാശിച്ചത്. എതിര്‍ ടീം മികച്ച കളി പുറത്തെടുക്കുന്നതിനിടെ മത്സരം നടക്കുന്നേയില്ല എന്ന മട്ടില്‍ ഡച്ചുകാരനായ കീപ്പര്‍ വെള്ളക്കുപ്പി എടുക്കാനായി പോസ്റ്റിനുള്ളിലേക്ക് പോവുകയായിരുന്നു.… Continue Reading കളിക്കിടെ ഗോളി വെള്ളം കുടിക്കാൻ പോയി, ജർമനിയിൽ പിറന്നത് വിചിത്ര ഗോൾ

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡ് 3-1ന്റെ ജയം നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയ ഗോളായിരുന്നു. നിലത്തുനിന്നല്ല വായുവില്‍ വെച്ചാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആ പെനല്‍റ്റി കിക്കെടുത്തത്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ആരാധകരും വിമര്‍ശകരുമെല്ലാം ഒരുപോലെ തല പുകയ്ക്കുകയാണ്. നിയമപരമായി ആ ഗോള്‍ അനുവദിക്കരുതെന്ന് വരെ വാദിക്കുന്നവരുണ്ട്. ചാമ്പ്യന്‍സ് ലീഗില് ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിക്കെതിരെ സമനില ഗോളിന്റെ രൂപത്തിലാണ് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക ഗോള്‍ പിറന്നത്. പെനല്‍റ്റിയെടുക്കാന്‍… Continue Reading ക്രിസ്റ്റ്യാനോയുടെ മാന്ത്രിക പെനല്‍റ്റിയില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

തീവെയില്‍തിന്ന് പശിയാറ്റിയും അമ്ബലക്കിണറ്റില്‍നിന്ന് വെള്ളം മോന്തി ദാഹമകറ്റിയും മുത്തശ്ശിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ച വൃദ്ധയോടൊപ്പം ഭിക്ഷയാചിച്ചു നടക്കുകയായിരുന്നു ആ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍. അങ്ങനെയൊരു പകലിലാണ് 2011 മാര്‍ച്ച്‌ 24-ന് ഓച്ചിറ ക്ഷേത്രമൈതാനിയില്‍ ബാലഭിക്ഷാടകരെ മോചിപ്പിക്കാനുള്ള ദൗത്യവുമായി ജില്ലാ ശിശുക്ഷേമ പ്രവര്‍ത്തകരും പോലീസുമെത്തുന്നത്. അന്ന് ഓച്ചിറക്കളിയുടെ ദിവസം. ഒരു കടത്തിണ്ണയില്‍ ഉച്ചവെയിലില്‍ വാടിത്തളര്‍ന്ന് ഭിക്ഷാപാത്രം നീട്ടിയിരുന്ന മണികണ്ഠനെന്ന ഏഴു വയസ്സുകാരനെയും അഞ്ചു വയസ്സിനു മൂത്ത സഹോദരി ഗീതയെയും അവര്‍ കൂട്ടിക്കൊണ്ടുപോയി. തന്റെ കഞ്ഞിയില്‍… Continue Reading ഇന്നലെ ഭിക്ഷതേടി ഓച്ചിറയില്‍; നാളെ ഗോള്‍ തേടി റയല്‍ മാഡ്രിഡിലേയ്ക്ക്

പൂനൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം സി.ക വിനീതിന്റെ ഗോളിനേക്കുറിച്ച് സംസാരിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസ്. ഔട്ട്‌സൈഡ് ബോക്‌സിനു പുറത്തു നിന്ന് ഷൂട്ടിന് ശ്രമിക്കരുതെന്ന് അവനോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ്.പക്ഷെ വിനീത് കേള്‍ക്കാറില്ല എന്നാണ് ജയിംസ് പറഞ്ഞത്. വിനീതിനെ പുകഴ്ത്താനും താരം മറന്നില്ല. വിനീത് എന്നത് എന്നും ബ്ലാസ്റ്റേഴ്‌സിനും തനിക്കും സ്‌പെഷല്‍ ആണ് എന്നും ജയിംസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകരേക്കുറിച്ചും ജയിംസ് പറഞ്ഞു. പൂണൈയില്ലല്ല സ്വന്തം ഗ്രൗണ്ടില്‍ കളിച്ച പ്രതീതിയാണ് ഉണ്ട്ായിരുന്നതെന്നും ആരാധകര്‍… Continue Reading ഞാന്‍ പറഞ്ഞതാണ് അങ്ങനെ ചെയ്യരുതെന്ന് പക്ഷെ അവന്‍ കേട്ടില്ല,വിനീതിനേകുറിച്ച് ഡേവിഡ് ജയിംസ്

കോപ്പ ഡെല്‍ റെ കപ്പില്‍ എസ്പ്പാനിയോളിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ബാഴ്‌സലോണന്‍ നിരയില്‍ പൊട്ടിത്തെറി. തോല്‍വിയ്ക്ക് പിന്നാലെ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച അലക്‌സ് വിദാലിനെ ഇനിയൊരിക്കലും ബാഴ്‌സ ജഴ്‌സിയില്‍ കാണരുതെന്ന് മെസ്സി നിലപാടെടുത്തതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായി ദിയാരിയോ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദാലിനെ ഉടന്‍ തന്നെ വിറ്റൊഴിവാക്കണമെന്ന് മെസ്സി ആവശ്യപ്പെട്ടത്രെ. മത്സരത്തില്‍ ബാഴ്‌സ മുന്നേറ്റ നിരയ്ക്ക് ഒരു ഗോളവസരം പോലും വിദാല്‍ ഒരുക്കി നല്‍കിയിരുന്നില്ല.… Continue Reading ആ സൂപ്പര്‍ താരത്തെ ഇനി ബാഴ്‌സക്കായി കളിപ്പിക്കരുതെന്ന് മെസ്സി………!!!

ഇന്ത്യ ഒരിക്കല്‍ ലോക ഫുട്ബോളിലെ ശക്തിയായിരുന്നെന്നും 1950 ലോകകപ്പ് യോഗ്യത നേടിയിട്ടും ഇന്ത്യ ബൂട്ടില്ലാതെ കളിക്കാന്‍ വിസ്സമതിച്ചെന്നുമൊരു കഥ നമ്മള്‍ കേട്ടിട്ടുണ്ട് . യഥാര്‍ത്ഥത്തില്‍ അതങനെയായിരുന്നില്ല. ഇന്ത്യയെ ബൂട്ടില്ലാതെ കളിക്കാന്‍ ഫിഫ അനുവദിക്കുമായിരുന്നില്ലെന്നത് സത്യമാണ്. പക്ഷേ അതായിരുന്നോ ഇന്ത്യ പിന്‍മാറാനുളള കാരണം തീര്‍ച്ചയായും അല്ല. 1950 ലോകകപ്പില്‍ പങ്കെടുപ്പിക്കാന്‍ തിരുമാനിച്ചിരുന്നത് 16 ടീമുകളാണ്. നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന നിലയില്‍ ഇറ്റലിയും അതിഥേയര്‍ എന്ന നിലയില്‍ ബ്രസീലും യോഗ്യത നേടി. പിന്നെയുളളത്… Continue Reading 1950 ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടിയിട്ടും ഇന്ത്യ കളിച്ചില്ല കാരണം അറിയണ്ടേ ?

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ഒരു ബെറ്റ് താടിയെടുത്ത കഥയാണ് കേൾക്കുന്നു. ബെറ്റിൽ വിജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ ഇയാൻ ഹ്യൂമാണ്. പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ് ടീമിന്റെ ഓപറേഷൻ മാനേജർ ആന്റണി തോമസും. ഡെൽഹിക്കെതിരായ മത്സരത്തിന് മുന്നേയാണ് ആന്റണി തോമസ് ഹ്യൂമിനോട് ബെറ്റ് വെച്ചത്. ഹ്യൂം ഹാട്രിക്ക് നേടിയാൽ തന്റെ താടി എടുക്കും എന്നായിരുന്നു ആന്റണി തോമസിന്റെ ഹ്യൂമുമായുള്ള ബെറ്റ്. സീസണിൽ അതുവരെ ഗോൾ കണ്ടെത്താൻ കഴിയാതെ… Continue Reading ഹ്യൂമിനോട് ബെറ്റ് വെച്ചു, ആന്റണി തോമസിന് താടി പോയി

error: Content is protected !!